കസോര്‍കോട് ക്ഷേത്രക്കുളത്തിലെ ബബിയെ എന്ന മുതലയെ ചുംബിക്കുന്നയാളിന്‍റെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

സാമൂഹികം

വിവരണം

കാസര്‍കോട് അനന്തപുരം തടാകക്ഷേത്രത്തിലെ ബബിയ എന്ന മുതല ചത്തതിനെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. 77 വയസ് പ്രായമുണ്ടെത്ത് കരുതുന്ന മുതലയുടെ സംസ്കാരവും ക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തില്‍ നടത്തി. അതെ സമയം ബബിയ വിഷ്ണു പാദത്തില്‍ എന്ന തലക്കെട്ട് നല്‍കിയ സമൂഹമാധ്യമങ്ങളില്‍ മുതല കുളത്തില്‍ നിന്നും കരയില്‍ കയറിയപ്പോള്‍ തലയില്‍ ചുംബിക്കുന്ന ഒരാളുടെ ചിത്രം സഹിതം പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിന്‍റെ ചിത്രവും ബബിയ എന്ന മുതലയുടെ മറ്റ് ചിത്രങ്ങള്‍ക്കുമൊപ്പമാണ് മുതലയെ ചുംബിക്കുന്ന വ്യക്തിയുടെ ചിത്രവും പങ്കുവെച്ചിട്ടുള്ളത്. വിവേകാനന്ദ സാസ്കാരിക കേന്ദ്രം പുല്ലൂര്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ തലകയില്‍ മനുഷ്യന്‍ ചുംബിക്കുന്ന മുതലയുടെ ചിത്രം യഥാര്‍ത്ഥത്തില്‍ ബബിയ എന്ന മുതലയുടേത് തന്നെയാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ നിന്നും പ്രചരിക്കുന്ന ചിത്രത്തിലുള്ളത് ബബിയ എന്ന മുതലയല്ലെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. കോസ്റ്റാറിക്കയില്‍ ചിറ്റോ ഷെഡ്ഡന്‍ എന്ന ഒരു മത്സ്യത്തൊഴിലാളി 20 വര്‍ഷം വളര്‍ത്തിയ പോച്ചോ എന്ന മുതലയുടെ ചിത്രമാണ് ബബിയയുടെ പേരില്‍ പ്രചരിക്കുന്നത്. 1995ല്‍ പരുക്കുകളോടെ കോസ്റ്റാറിക്കയിലെ പരാസ്മിന നദീതീരത്ത് നിന്നാണ് ചിറ്റോ ഷെഡ്ഡന് മുതലയെ കിട്ടിയത്. പിന്നീട് ലാളിച്ച് പരിപാലിച്ച് അദ്ദേഹം 20 വര്‍ഷത്തോളം മുതലയെ പൂര്‍ണ്ണ ആരോഗ്യത്തോടെ സംരക്ഷിച്ചുവെന്നും ലിറ്റില്‍ തിങ്‌സ് എന്ന വെബ്‌സൈറ്റില്‍ പ്രചരിക്കുന്ന വൈറല്‍ ചിത്രം സഹിതം 2015ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിശദീകരിക്കുന്നു. എന്നാല്‍ 2011 ഒക്‌ടോബര്‍ 11ന് പോച്ചോ എന്ന മുതല ചത്തുപോകുകയും ചെയ്തു. ഈ മുതലയെ ചിറ്റോ ഷെഡ്ഡന്‍‍ ചുംബിക്കുന്ന പഴയ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ബബിയ മുതലയെന്ന പേരില്‍ പ്രചരിക്കുന്നതെന്നതാണ് വാസ്‌തവം.

നാറ്റ്ജിയോ ചാനല്‍ പോച്ചോയും ചിറ്റോയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നല്‍കിയ പഴയ വാര്‍ത്ത വീഡിയോ-

Youtube Video 

നിഗമനം

കോസ്റ്റാറിക്കയിലെ പോച്ചോ എന്ന പേരുള്ള മുതലയെ സംരക്ഷിച്ചിരുന്ന ചിറ്റോ ഷെഡ്ഡന്‍ എന്നയാള്‍ ചുംബിക്കുന്ന ചിത്രമാണ് കാസര്‍കോട് അനന്തപുരം തടാകത്തിലെ ബബിയ എന്ന മുതലയുടെ പഴയ ചിത്രമെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കസോര്‍കോട് ക്ഷേത്രക്കുളത്തിലെ ബബിയെ എന്ന മുതലയെ ചുംബിക്കുന്നയാളിന്‍റെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •