UP Elections | ഹരിയാനയിലെ വീഡിയോ ഉത്തര്‍പ്രദേശില്‍ വലിയ തോതില്‍ പശുകളെ കശാപ്പ് ചെയ്ത് തോലുരിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

രാഷ്ട്രീയം

ഉത്തര്‍പ്രദേശില്‍ പശുകളെ വലിയ തോതില്‍ കശാപ്പ് ചെയ്ത് അവരുടെ തോലുരിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ പശ്ചാതലത്തില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നു.

പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് ഉത്തര്‍പ്രദേശുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. വീഡിയോ യഥാര്‍ത്ഥത്തില്‍ എവിടുത്തെതാണ് എന്ന് നമുക്ക് അന്വേഷിക്കാം.

പ്രചരണം

FacebookArchived Link

പശുക്കടത്ത് ആരോപിച്ചു മനുഷ്യരെ തല്ലിക്കൊല്ലുന്നു. തോലിനു വേണ്ടി പശുക്കളെ തല്ലിക്കൊല്ലുന്നു..*Go matha ke haalath dheko?*” എന്ന അടികുറിപ്പോടെയാണ് മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. വീഡിയോയുടെ മുകളില്‍ ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നത് ‘ഹിന്ദുകള്‍ UPയില്‍ പശുകളെ കൊന്നു അവരുട തൊലിയുരിക്കുന്നു’. ഇതേ അടികുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റേ ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

വീഡിയോയില്‍ നമുക്ക് നൂറുകണക്കിന് പശുകളുടെ ജഡാവശിഷ്ടങ്ങള്‍ കാണാം. വീഡിയോ ചിത്രീകരിക്കുന്ന വ്യക്തി ഹിന്ദിയില്‍ പറയുന്നത് പോലീസും സര്‍ക്കാരും ഈ കശാപ്പിനെതിരെ യാതൊരു നടപടി സ്വീകരിക്കുന്നില്ല. പക്ഷെ വീഡിയോ യഥാര്‍ത്ഥത്തില്‍ ഉത്തര്‍പ്രദേശിലെ തന്നെയാണോ? സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയില്‍ കാണുന്ന സംഭവവുമായി ബന്ധപെട്ട കീ വേര്‍ഡ്‌ ഉപയോഗിച്ച് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ യുട്യൂബ് വീഡിയോ ലഭിച്ചു.

ഈ വീഡിയോയില്‍ അവസാനം വീഡിയോ ഉണ്ടാക്കുന്ന വ്യക്തി സ്ഥലത്തിന്‍റെ പേര് പറയുന്നു. ഈ സംഭവം ഹരിയാനയിലെ ഫരീദാബാദിലെ പാളി ഗ്രാമത്തിലെതാണ്. പാളിയില്‍ വലിയ തോതില്‍ പശുകളെ കശാപ്പ് ചെയ്യുന്നു; ആയിരകണക്കിന് പശുക്കളെ കശാപ്പ് ചെയ്ത ഈ തൊലിയുരിക്കുന്നു എന്ന് ആരോപണം ഉന്നയിക്കുന്നു. ഈ സംഭവത്തിനെ കുറിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് ഇതിനെതിരെ യാതൊരു നടപടി സ്വീകരിച്ചില്ല, കുടാതെ മീഡിയയും ഈ സംഭവം കാണിക്കുന്നില്ല എന്നും വീഡിയോയില്‍ ആരോപിക്കുന്നു. 

വീഡിയോ ഷെയര്‍ ചെയ്ത് പ്രധാനമന്ത്രിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെyum  അടുത്ത് എത്തിക്കണം എന്നൊരു അപേക്ഷയും വീഡിയോയില്‍ നല്‍കുന്നുണ്ട്. ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് കൂടതല്‍ അന്വേഷിച്ചപ്പോള്‍ വീഡിയോയില്‍ കാണുന്ന വ്യക്തിയുടെ പേര് രജത് ഛാബ്രാ എന്നാണ്. ഇയാളുടെ ഫെസ്ബൂക്ക് പ്രൊഫൈല്‍ പ്രകാരം ഇയാള്‍ രാഷ്ട്രിയ ഹിന്ദു യുവ വാഹിനി എന്നൊരു സംഘടനയുടെ സ്ഥാപകനും ദേശിയ പ്രസിഡന്‍റുമാണ്.

ഇയാള്‍ക്കെതിരെ ഹരിയാന പോലീസ് കേസേടുത്തിട്ടുണ്ട്. ഞങ്ങള്‍ സംഭവത്തിനെ കുറിച്ച് വാര്‍ത്തകള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ദി ത്രിബ്യുന്‍ പ്രസിദ്ധികരിച്ച ഈ റിപ്പോര്‍ട്ട്‌ ലഭിച്ചു. റിപ്പോര്‍ട്ടിന്‍റെ പ്രകാരം സാമുഹ മാധ്യമങ്ങളില്‍ ദുഷ്പ്രചരണം നടത്തിയത്തിന് രജത് ഛാബ്ര, കമള്‍ റ്റവര്‍, നീത ദോഷി എന്നിവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. റോഡില്‍ മരിച്ച പശുകളെയും മറ്റ് മൃഗങ്ങളുടെ മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ ഒരു കരാറുകാരന് കരാര്‍ നല്‍കിയിരുന്നു. ഈ കരാറുകാരനാണ് കുന്നിന്‍റെ മുകളില്‍ ഇപ്രകാരം മൃതദേഹങ്ങള്‍ ഇട്ടത്. കരാറുകാരനെതിരെ കേസേടുത്തിയിട്ടുണ്ട്. കുടാതെ സാമുഹ മാധ്യമങ്ങളില്‍ പശുകളെ കൊന്നു അവരുടെ തോലുരിക്കുന്നു എന്ന തരത്തില്‍ ദുഷ്പ്രചരണം നടത്തിയത്തിന് ഛാബ്രയടക്കം 4 പേര്‍ക്കെതിരെ ഐ.പി.സി. 153A, 295A എന്നി വകുപ്പ് പ്രകാരം കേസേടുത്തിയിട്ടുണ്ട്.

വാര്‍ത്ത‍ വായിക്കാന്‍- Tribune | Archived Link

ഞങ്ങള്‍ ഹര്യാനയിലെ ഫരീദാബാദിലെ സൂരജ്കുണ്ട് പോലീസ് സ്റ്റേഷനുമായി ബന്ധപെട്ടു. സൂരജ്കുണ്ട് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഓ. ഇന്‍സ്പെക്ടര്‍ സോഹന്‍ പാല്‍ ഞങ്ങളുടെ പ്രതിനിധിയിനോട് പറഞ്ഞത് ഇങ്ങനെയാണ്: “ഈ മൃഗങ്ങളെ ആരും തോലുരിക്കാന്‍ കൊന്നതല്ല. ഈ മൃഗങ്ങള്‍ സ്വഭാവികമായി മരിച്ചതാണ് ഇവരെ നീക്കം ചെയ്യാന്‍ കരാര്‍ ചെയ്ത കരാറുകാരനാണ് ഈ മൃതദേഹങ്ങളെ ഇപ്രകാരം കുന്നിന്‍റെ മുകളില്‍ തള്ളിയത്. ഇയാള്‍ക്കെതിരെ കേസേടുത്തിട്ടുണ്ട്. സാമുഹ മാധ്യമങ്ങളില്‍ ഈ വീഡിയോ ഉണ്ടാക്കി കള്ളപ്രചരണം നടത്തിയവര്‍ക്കെതിരെയും കേസേടുത്തിട്ടുണ്ട്.”

നിഗമനം

സാമുഹ മാധ്യമങ്ങളില്‍ യുപിയില്‍ പശുകളെ കശാപ്പ് ചെയ്യുന്നു എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ ഹരിയാനയിലെതാണ്. ഹര്യാനയില്‍ സുരജ്കുണ്ട് എന്ന സ്ഥലത്തില്‍ ഒരു കരാറുകാരന്‍ അനധികൃത രിതിയില്‍ ഒരു കുന്നിന്‍റെ മുകളില്‍ റോഡില്‍ മറിച്ച് കിടക്കുന്ന മൃഗങ്ങളുടെ ശവങ്ങള്‍ തള്ളി. ഈ സംഭവം  തെറ്റായി അവതരിപ്പിച്ച് ചിലരുണ്ടാക്കിയ വീഡിയോയാണ് സാമുഹ മാധ്യമങ്ങളില്‍ യു.പിയുടെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നത്. ഹരിയാന പോലീസ് കരാറുകാരനെതിരെ കേസെടുത്തിട്ടുണ്ട്. ഈ വീഡിയോ ഉണ്ടാക്കി കള്ളപ്രചരണം നടത്തിയവര്‍ക്കെതിരെയും ഹരിയാന പോലീസ് കേസെടുത്തിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:UP Elections | ഹരിയാനയിലെ വീഡിയോ ഉത്തര്‍പ്രദേശില്‍ വലിയ തോതില്‍ പശുകളെ കശാപ്പ് ചെയ്ത് തോലുരിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •