
വിവരണം
‘ഷാരൂഖ് ഖാനെ’ അപ്രതീക്ഷിതമായി അഹമ്മദാബാദ് ദേശീയ പാതയിൽ കാണാനിടയായ ആരാധകർ !!! എന്ന തലക്കെട്ട് നല്‍കിയ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഷാരൂഖ് ചിത്രമായ ജവാന്‍ മികച്ച പ്രേക്ഷക പ്രിതകരണത്തോടെ തീയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് വീഡിയോ വൈറലായിരിക്കുന്നത്. ദേശീയ പാതയോരത്ത് കാര്‍ നിര്‍ത്തി ഇറങ്ങിയ ഷാരൂഖ് ഖാനൊപ്പം സെല്‍ഫി എടുക്കാന്‍ ഓടിയെത്തുന്ന ആരാധകര്‍ എന്ന തരത്തിലാണ് പ്രചരണം. അംചി മുംബൈ ഓണ്‍ലൈന്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 53,000ല്‍ അധികം റിയാക്ഷനുകളും 3,800ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ വീഡിയോയിലുള്ളത് ഷാരൂഖ് ഖാന്‍ തന്നെയാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
പ്രചരിക്കുന്ന വീഡിയോയുടെ കമന്‍റുകള്‍ വിശദമായി പരിശോധിച്ചതില്‍ നിന്നും ഇത് ഷാരൂഖ് ഖാന്‍ അല്ലായെന്നും ഇബ്രാഹിം ഖാദ്‌രി എന്ന ഷാരൂഖ് ഖാന്‍റെ അപരനാണെന്നും ചിലര്‍ കമന്‍റ് ചെയ്തിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത് പ്രകാരം ഇബ്രാംഹിം ഖദ്‌രി എന്ന ഇന്‍സ്റ്റാഗ്രാമില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും 942K ഫോളോവേഴ്‌സുള്ള ഇബ്രാഹികം ഖദ്‌രി എന്ന വ്യക്തിയുടെ പ്രൊഫൈല്‍ കണ്ടെത്താന്‍ കഴിഞ്ഞു. അദ്ദേഹം പങ്കുവെച്ചിരിക്കുന്ന റീല്‍ വീഡിയോ പരിശോധിച്ചതില്‍ നിന്നും ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന അതെ വീഡിയോ അദ്ദേഹത്തിന്‍റെ പ്രൊഫൈലില്‍ സെപ്റ്റംബര്‍ 1ന് പങ്കുവെച്ചിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞു. ഷാരൂഖ് ഖാനുമായ മുഖസാമ്യമുള്ള ഗുജറാത്ത് സ്വദേശിയായ ഖാദ്‌രി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനാണ്.
ഷാരൂഖ് ഖാന്‍റെ അപരന്‍ ഇബ്രാഹിം ഖാദ്‌രി പങ്കുവെച്ചിരിക്കുന്ന യഥാര്‍ത്ഥ ഇന്‍സ്റ്റാഗ്രാം വീഡിയോ-
ഫിലിം ബീറ്റ് എന്ന സിനിമ വാര്‍ത്ത പോര്‍ട്ടല്‍ ഇബ്രാഹിം ഖാദ്‌രിയെ കുറിച്ച് നല്‍കിയ വാര്‍ത്ത-
നിഗമനം
ഷാരൂഖ് ഖാന്‍റെ അപരനായ ഇബ്രാഹിം ഖാദ്‌രി ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് യഥാര്‍ത്ഥത്തില്‍ ഷാരൂഖ് ഖാന്‍ ഫാന്‍സിനെ കണ്ട് അഹമ്മദബാദ് ദേശീയ പാതയില്‍ ഇറങ്ങിയെന്ന തരത്തില്‍ പങ്കുവെച്ചിട്ടുള്ളതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:അഹമ്മദാബാദ് ദേശീയ പാതയില്‍ ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന ഷാരൂഖ് ഖാനാണോ വീഡിയോയിലുള്ളത്? വസ്‌തുത അറിയാം..
Written By: Dewin CarlosResult: Misleading
