
ലോകത്തിനെ സ്തംഭിപ്പിച്ച കോവിഡ്-19 രോഗത്തിന്‍റെ കാരണം പുതുതായി കണ്ടുപിടിച്ച വുഹാന്‍ കൊറോണവൈറസ് അല്ലെങ്കില്‍ SARS-nCoV2 എന്ന വൈറസ് ആണ് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ഇറ്റലിയില്‍ ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച രോഗികള്‍ക്ക് മുകളില്‍ നടത്തിയ ഒരു പുതിയ പഠനം പ്രകാരം കോവിഡ്-19 രോഗത്തിന്‍റെ കാരണം വൈറസ് അല്ല പകരം ബാക്റ്റീരിയയാണ്. ആന്‍റി-ബയോറ്റിക്സ് കഴിച്ചാല്‍ ഈ രോഗത്തിനെ മാറ്റാന്‍ കഴിയും എന്നാണ് ഈ പഠനത്തിന്‍റെ കണ്ടുപിടിത്തം. കുടാതെ കോവിഡ് ബാധിച്ച മരണങ്ങള്‍ സംഭവിക്കുന്നത് ത്രോമ്പോസിസ് (രക്തം കട്ടി ആകള്‍) ആണ് എന്നും ഈ പഠനം പറയുന്നു. ഈ വ്യാജ വാര്‍ത്ത വാട്ട്സപ്പിലൂടെയും ഫെസ്ബൂക്കിലൂടെയും വ്യാപകമായി പ്രചരിക്കുകയാണ്. വാട്ട്സപ്പില്‍ പലരും ഈ വാര്‍ത്തയുടെ വസ്തുത അറിയാനായി ഞങ്ങള്‍ക്ക് അഭ്യര്‍ത്ഥന അയച്ചു. അതിനാല്‍ ഞങ്ങള്‍ ഈ വാര്‍ത്തയെ കുറിച്ച് അന്വേഷണം നടത്തി. ഈ വാര്‍ത്ത വ്യാജമാണെന്ന് കണ്ടെത്തി. വാര്‍ത്തയുടെ ഉള്ളടക്കവും അന്വേഷണത്തിന്‍റെ വിശദാംശങ്ങളും നമുക്ക് നോക്കാം.
വിവരണം
വാട്ട്സാപ്പ് സന്ദേശം-

ഫെസ്ബൂക്ക് പോസ്റ്റ്-

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍-

വാര്‍ത്തയുടെ ഉലടകം-
“കോവിഡ് രക്തം കട്ടപിടിക്കുന്ന അസുഖം; ആന്റിബയോട്ടിക്കുകളാണ് മരുന്നെന്ന് ഇറ്റലി
ഇറ്റലിയുടെ കണ്ടെത്തല്‍ കോവിഡ് രോഗിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു നടത്തിയ ഗവേഷണത്തില്‍
റോം: കോവിഡ് രോഗവ്യാപനത്തിന് കാരണമാകുന്ന കൊറോണ വൈറസല്ലെന്നും ബാക്ടീരിയയാണെന്നും ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍. കോവിഡ് ബാധിച്ച് മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നിര്‍വഹിക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം ലംഘിച്ച് ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് പുതിയ കണ്ടെത്തലുകളുണ്ടായതെന്ന് മാധ്യമ റിപ്പോര്‍ട്ട്. മരണകാരമാകുന്നത് ബാക്ടീരിയയാണെന്നും വൈറസല്ലെന്നും പറയുന്ന ഡോക്ടര്‍മാര്‍ അതിനു കാരണം രോഗിയുടെ ശരീരത്തിലെ രക്തം കട്ടപിടിക്കുന്നതാണെന്നും വിശദീകരിക്കുന്നു.
ഇറ്റാലിയന്‍ ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ കോവിഡ് 19 എന്നറിയപ്പെടുന്ന രോഗം ധമനികളില്‍ രക്തം കട്ടയാകുന്നതല്ലാതെ മറ്റൊന്നുമല്ല. ആന്റിബയോട്ടിക്കുകളും മറ്റു രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന മരുന്നുകളും വേദന സംഹാരികളുമാണ് കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കേണ്ടതെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു.
ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്ത തങ്ങള്‍ കണ്ടെത്തിയത് കോവിഡ് രോഗിയെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയാണെന്ന് പറഞ്ഞ ഇറ്റാലിയന്‍ ഡോക്ടര്‍മാര്‍ ഈ രോഗത്തിന് വെന്റിലേറ്ററുകളും അത്യാഹിത വിഭാഗങ്ങളും ആവശ്യമേയില്ലെന്നും വിശദീകരിക്കുന്നു.
പുതിയ കാര്യങ്ങള്‍ കണ്ടെത്തിയതോടെ ഇറ്റലി രോഗചികിത്സയുടെ പ്രോട്ടോകോളില്‍ മാറ്റം വരുത്താന്‍ ആരംഭിച്ചു. ആഗോള പകര്‍ച്ചവ്യാധിയെന്ന് അറിയപ്പെടുന്ന രോഗത്തെകുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തിയ ഇറ്റലി ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ചോദ്യം ഉയര്‍ത്തിയിരിക്കുകയാണ്. രോഗ ചികിത്സയെ കുറിച്ച് ചൈനയ്ക്ക് നേരത്തെ തന്നെ അറിയാമായിരുന്നെങ്കിലും അവര്‍ തങ്ങളുടെ ബിസിനസിനുവേണ്ടി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയായിരുന്നുവെന്നും ആരോപിക്കുന്നു.
ആസ്പിരിന്‍, അപ്രോനാക്‌സ്, പാരസെറ്റമോള്‍ തുടങ്ങിയവ ഉപയോഗിച്ച് ഇല്ലാതാക്കാനാകുന്ന രോഗമാണിതെന്നാണ് പറയപ്പെടുന്നത്. രക്തത്തിന്‍റെ ഒഴുക്ക് നിലക്കുന്നതോടെ ഹൃദയത്തിനും ശ്വാസകോശത്തിനും ഓക്‌സിജന്‍ ലഭ്യമാകാതിരിക്കുകയും ശ്വസിക്കാന്‍ കഴിയാത്തതിനാല്‍ രോഗി വേഗത്തില്‍ മരിക്കാന്‍ ഇടയാകുകയും ചെയ്യുകയാണ്.
പുതിയ വിവരം മനസ്സിലാക്കിയതോടെ ഇറ്റലിയിലെ ആരോഗ്യമന്ത്രാലയം കോവിഡ് പോസിറ്റീവായ രോഗികളില്‍ ആസ്പിരിന്‍, അപ്രോനാക്‌സ് മരുന്നുകള്‍ നല്കാന്‍ തുടങ്ങിയതോടെയാണ് കൂടുതല്‍ പേര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആരംഭിച്ചത്. പുതിയ രീതി അവലംബിച്ചതോടെ ഇറ്റലിയില്‍ ഒരു ദിവസം തന്നെ പതിനാലായിരത്തിലേറെ പേര്‍ക്കാണ് സുഖം പ്രാപിച്ചതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു ….”
വസ്തുത അന്വേഷണം
ഈ വ്യാജ വാര്‍ത്തയുടെ സ്രോതസ്സ് എന്താന്നെന്ന്‍ നമുക്ക് നോക്കാം. ഈ വ്യാജ വാര്‍ത്ത ആദ്യം വന്നത് നൈജെരിയന്‍ വെബ്സൈറ്റ് Efogator.comലാണ്. ഈ വെബ്സൈറ്റില്‍ ഗോസ്സിപ്പ് സ്റ്റോറീസാണ് പ്രസിദ്ധികരിക്കുന്നത്. ഈ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിക്കുന്ന വാര്‍ത്തകളുടെ ഉത്തര്‍വാദിത്വം ഈ വെബ്സൈറ്റ് ഏടുക്കുന്നില്ല എന്ന് അവര്‍ വെബ്സൈറ്റില്‍ തന്നെ വ്യക്തമാക്കുന്നു.

ഈ വെബ്സൈറ്റ് വിശ്വാസയോഗ്യമല്ല എന്ന് ഇതോടെ നമുക്ക് മനസിലാക്കാം. ഇന്നി സന്ദേശത്തില്‍ ഉന്നയിച്ച വാദങ്ങളെ നമുക്ക് പരിശോധിക്കാം.
ആദ്യത്തെ വാദം: കോവിഡ് ബാധിക്കുന്നത് ബാക്റ്റീരിയ കാരണമാണ്, ആന്‍റി-ബയോട്ടിക്സ് ഉപയോഗിച്ച് ഈ രോഗത്തിനെ മാറ്റാം.
ഈ വാദം തെറ്റാണ്. നമുക്ക് എല്ലാവര്‍ക്കും അറിയാം കോവിഡ് ബാധിക്കുന്നത് SARS-CoV2 എന്ന കൊറോണവൈറസ് മൂലമാണ്. ഈ കാര്യം പുതിയ കൊറോണവൈറസിന്‍റെ ലാന്‍സെറ്റ് സ്റ്റഡി ഓണ്‍ ജീനോമിക് കാരക്റ്ററായിജെഷന്‍ ആന്‍ഡ് എപിഡെമോലോജി എന്ന പഠനത്തില്‍ നിന്ന് നമുക്ക് മനസിലാക്കാം. വൈറസുകളില്‍ പ്രൊറ്റീനും ആര്‍.എന്‍എ/ഡി.എന്‍.എ എന്നി ന്യുക്ളിക് ആസിഡുകളുടെ ഒരു സമ്മിശ്രമാണ്. ഇവര്‍ നമ്മുടെ ശരീര കോശങ്ങളില്‍ പ്രവേശിച്ചിട്ടാണ് മറ്റു വൈറസുകളെ നിഉല്‍പാദിപ്പിക്കുന്നത്. വൈറസ്‌കള്‍ക്ക് സ്വമേധയ പെരുക്കാന്‍ പറ്റില്ല. പക്ഷെ ബാക്റ്റീരിയ ഒരു കൊശഗമാണ്, ബാക്ടീരിയ നമ്മുടെ കോശങ്ങളില്‍ പ്രവേശിച്ചിട്ട് രോഗം നിര്‍മിക്കില്ല.

കോവിഡിന് കാരണമായ SARS-CoV2 ന്‍റെ സംരചന നമുക്ക് താഴെ നല്‍കിയ ചിത്രത്തില്‍ കാണാം. SARS-CoV2 ഒരു വൈറസ് ആണ്.

ആന്‍റി-ബയോറ്റിക്സ് വൈറസുകള്‍ മൂലം ഉണ്ടാവുന്ന രോഗങ്ങളെ ചികിസിക്കാന്‍ ഉപയോഗിക്കില്ല. പകരം ബാക്റ്റീരിയ മൂലമുണ്ടാവുന്ന രോഗങ്ങളെ ചികിത്സിക്കാനാണ് ഉപയോഗിക്കുന്നത് ഈ കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം അവരുടെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച വ്യക്തികളില്‍ ഉണ്ടാവുന്ന ബാക്റ്റീരിയല്‍ ഇന്ഫെക്ഷനുകളെ ചികിത്സിക്കാനാണ് ആന്‍റി-ബയോറ്റിക്സ് ഉപയോഗിക്കുന്നത്.
രണ്ടാമത്തെ വാദം: കോവിഡ് രോഗികളെ ചികിത്സിക്കാന്‍ വെന്‍റിലേറ്ററുകളുടെയും ഐ.സി.യുവിന്‍റെയും ആവശ്യമില്ല.
ഞങ്ങളുടെ പ്രതിനിധി ഡല്‍ഹിയിലെ എല്‍.എന്‍.ജെ.പിയിലെ ഡോക്ടര്‍ ഹിരയോട് ഈ വാദത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദേഹം പറയുന്നത് ഇങ്ങനെ- “കോവിഡ്-19 ബാധിച്ച രോഗികളില്‍ ഗുരുതരമായ ശ്വസന രോഗമുണ്ടെങ്കില്‍ അലെങ്കില്‍ അവയവങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ എ.സി.യുവില്‍ മാറ്റി അവരെ വെന്‍റിലെറ്ററില്‍ വെക്കുന്നത് ആവശ്യപരമാണ്. അല്ലാതെ എല്ലാ കോവിഡ് രോഗികള്‍ക്ക് വെന്‍റിലെറ്ററുകള്‍ ആവശ്യമില്ല. പക്ഷെ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ വെന്‍റിലെറ്ററുകള്‍ ആവശ്യമില്ല എന്ന് പറയുന്നത് ശരിയല്ല. എല്ലാ രോഗികളെയും രക്ഷപ്പെടുത്താനാണ് ഡോക്ടര്‍മാരുടെ ശ്രമം. ഗുരുതരവസ്ഥയില്‍ കഴിയുന്ന രോഗിക്ക് വെന്‍റിലെറ്റര്‍ ആവശ്യമുണ്ടെങ്കില്‍ അത് നല്കാന്‍ ഞങ്ങള്‍ മടിക്കില്ല.”
മുന്നാമത്തെ വാദം: കോവിഡ് കാരണം സംഭവിക്കുന്ന മരണങ്ങളുടെ പ്രധാന കാരണം ത്രോമ്പോസിസാണ് നെമോനിയയല്ല.
രക്തം കട്ടി ആവുന്നതിനെയാണ് ത്രോമ്പോസിസ് എന്ന് പറയുന്നത്. ഈ ലക്ഷണം കോവിഡ് രോഗികളില്‍ സാധാരണ കാണാറുള്ളതാണ് എന്ന് പഠനങ്ങള്‍ സുചിപ്പിക്കുന്നു. ( science journal, Nature and scientific studies) കോവിഡ് മൂലം സംഭവിക്കുന്ന Venomous Thromboembolism എന്ന സ്ഥിതിയെ ചികിത്സിക്കാന്‍ കുറഞ്ഞ മോളിക്യുലാര്‍ വെയിറ്റുല്ല Heparin എന്ന് മരുന്ന്‍ ഉപയോഗിക്കാന്‍ WHO ഉപദേശിക്കുന്നു.
ലാന്‍സെറ്റ് നടത്തിയ പഠനപ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരില്‍ ഭുരിപക്ഷം റെസ്പിറെറ്ററി ഫെയിലിയര്‍ കൊണ്ടാണ്. ഡോ. ഹിര ഇതിനെ കുറച്ച്
പറയുന്നത് ഇങ്ങനെ- “ഇന്ത്യയില്‍ ത്രോമ്പോസിസ് കോവിഡ് ബാധിച്ചവരില്‍ മരണത്തിന്‍റെ ഏറ്റവും വലിയ കാരണമാണ് എന്ന് സ്ഥാപിക്കുന്ന പഠനം ഇത് വരെ നടന്നിട്ടില്ല. കോവിഡ് മൂലം ത്രോമ്പോസിസ് ഉണ്ടാവാറുണ്ട് പക്ഷെ നീമോണിയയെ നമുക്ക് തള്ളി കളയാന്‍ ആകില്ല. ഈ രോഗം പുതിയതാണ് ഇതിന്‍റെ മുകളില്‍ ഇനി ഒരുപാട് പഠനം നമുക്ക് നടത്തേണ്ടിവരും. അതിനാല്‍ ത്രോമ്പോസിസ് കോവിഡ് മൂലം ഉണ്ടാവുന്ന മരണങ്ങളിലെ പ്രധാന കാരണമാണ് എന്ന് പറയുന്നത് ശരിയല്ല. ഇവടെ കോവിഡ് ബാധിച്ച് മരിക്കുന്നവരില്‍ ത്രോമ്പോസിസ്, നീമോണിയ, രേസ്പിറെറ്ററി ഫെയിലിയര്‍ എന്നിവയാണ് പ്രധാനമായ കാരണങ്ങള്‍.”
ഈ ലേഖനം ഇംഗ്ലീഷില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക:
Conspiracy Theory Of COVID-19 Being A Bacterial Disease-Causing Thrombosis.
നിഗമനം
വൈറല്‍ സന്ദേശത്തില്‍ പറയുന്നത് പൂര്‍ണ്ണമായി തെറ്റാണ്. ഈ സന്ദേശം ഒരു വിശ്വസനീയമായ സ്രോതസ്സില്‍ നിന്ന് പകര്‍ത്തിയതല്ല. സന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുത വിരുദ്ധമാണ് എന്ന് വിദഗ്ദര്‍ വ്യക്തമാക്കുന്നു.

Title:കോവിഡിന് കാരണം ബാക്റ്റീരിയയാണോ? പുതിയ ഇറ്റാലിയന്‍ പഠനത്തിന്‍റെ സത്യാവസ്ഥ ഇങ്ങനെ…
Fact Check By: Mukundan KResult: False
