കേരളവര്‍മ്മ കോളജില്‍ എബിവിപി പ്രവര്‍ത്തകരെ അക്രമിച്ച ശേഷമാണോ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഫെയ്‌സ്ബുക്കിലൂടെ ഭീഷണി ഉയര്‍ത്തി പോസ്റ്റ് പങ്കുവെച്ചത്?

രാഷ്ട്രീയം

വിരവണം

കേരളവര്‍മ്മ കോളേജിലെ അതിക്രൂര ആക്രമത്തിന് പിന്നാലെ എസ്എഫ്‌ഐ ഭീഷണി

തൃശൂര്‍: കേരള വര്‍മ്മ കോളേജില്‍ അക്രമത്തിന് പിന്നാലെ ഭീഷണിയുമായി എസ്എഫ്‌ഐയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍ കോളേജിന്റെ പടി ചവിട്ടില്ലെന്ന് എസ്എഫ്‌ഐയുടെ ഭീഷണി. പൗരത്വ നിയമത്തെ അനുകൂലിച്ച് സെമിനാല്‍ നടത്തിയതിനാണ് കേരളവര്‍മ്മ കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് എസ്എഫ്‌ഐയുടെ അതിക്രൂര മര്‍ദ്ദനത്തിന് ഇരയാകേണ്ടിവന്നത്. ഇതിന് പിന്നാലെയാണ് പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരെ ക്യാമ്പസില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്‌ഐ ഭീഷണി. #mathrubhuminews

മാതൃഭൂമി ന്യൂസ് അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന വാര്‍ത്ത വീഡിയോയുടെ തലക്കെട്ടാണ് ചേര്‍ത്തിരിക്കുന്നത്. കൂടാതെ തൃശൂര്‍ റിപ്പോര്‍ട്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ച് വിശദീകരിക്കുന്ന വാര്‍ത്ത വീഡിയോയും മാതൃഭൂമി ന്യൂസ് പോസ്റ്റിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകരെ അക്രമിച്ചത് ഇന്നലെ (ഡിസംബര്‍ 18ന്) വലിയ വാര്‍ത്തയായിരുന്നു. പൗരത്വം ഭേദഗതി ബില്ലിനെ അനുകൂലിച്ച് സെമിനാര്‍ നടത്തിയതിനാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് അക്രമിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനിടയിലാണ് കോളജിലെ എസ്എഫ്ഐ യൂണിറ്റിന്‍റെ നിയന്ത്രണത്തിലുള്ള ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റ് വിഷയവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായത്. അതെ കുറിച്ചാണ് മാതൃഭൂമിയുടെ വാര്‍ത്ത-

Archived Link

എന്നാല്‍ 18ന് രാവിലെ കോളജില്‍ നടന്ന സംഘര്‍ഷത്തിന് ശേഷമാണോ എസ്എഫ്ഐ ശ്രീകേരളവര്‍മ്മ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും ഭീഷണി ഉയര്‍ത്തി എന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.

വസ്തുത വിശകലനം

എസ്എഫ്ഐ ശ്രീകേരളവര്‍മ്മ എന്ന പ്രൊഫൈല്‍ പരിശോധിച്ചപ്പോള്‍ മാതൃഭൂമി വാര്‍ത്തയില്‍ ആരോപിക്കുന്ന പോസ്റ്റ് കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ വാര്‍ത്തയില്‍ ഉന്നയിക്കുന്നത് പോലെ അക്രമത്തിന് ശേഷമല്ല അത്തരത്തിലൊരു പോസ്റ്റ് എസ്എഫ്ഐ കേരള വര്‍മ്മ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്നതെന്നാണ് വസ്‌തുത. രണ്ട് ദിവസം മുന്‍പ് അതായത് ഡിസംബര്‍ 16ന് രാവിലെ 10.30നാണ് പ്രൊഫൈലില്‍ നിന്നും ഇത്തരത്തിലൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നതെന്നും വ്യക്തമാണ്. കഴിഞ്ഞ ദിവസം എബിവിപിയുടെ നേതൃത്വത്തില്‍ പൗരത്വം ബില്ല് അനുകൂല സെമിനാര്‍ നടത്താന്‍ ശ്രമിച്ചത് എസ്എഫ്ഐ പ്രവര്‍ത്തകരുമായി തര്‍ക്കത്തിനും വാക്കേറ്റത്തിനും കാരണമായിരുന്നു. പുറത്ത് നിന്നുമുള്ള എബിവിപി നേതാവ് ക്യാംപസില്‍ എത്തി സെമിനാര്‍ നയിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് എസ്എഫ്ഐ പ്രതിഷേധിച്ചതായും ഇതെ തുടര്‍ന്ന് പോലീസ് ഇടപെട്ട് രണ്ട് ദിവസത്തിന് ശേഷം സെമിനാര്‍ നടത്തണോ വേണ്ടയോ എന്നത് ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കാമെന്ന ധാരണയില്‍ ഇരു രാഷ്ട്രീയ സംഘടന പ്രവര്‍ത്തകരും പിരിഞ്ഞു പോയതായിയിരുന്നു എന്നും മനോരമ ന്യൂസ് ഉള്‍പ്പടെയുള്ള വാര്‍ത്ത ചാനലുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കഴിഞ്ഞ രണ്ട് ദിവസമായി കേരള വര്‍മ്മ ക്യാംപസില്‍ നടക്കുന്ന തര്‍ക്കങ്ങളെ തുടര്‍ന്നാണ് വീണ്ടും സംഘര്‍ഷമുണ്ടായതും. ഈ പശ്ചാത്തലത്തില്‍ 16ന് പങ്കുവെച്ച പോസ്റ്റ് അക്രമിത്തിന് ശേഷം ഭീഷണി ഉയര്‍ത്തി പങ്കുവെച്ചു എന്നാണ് മാതൃഭൂമി ഉന്നയിക്കുന്ന വാദം.

എസ്എഫ്ഐ ശ്രീ കേരള വര്‍മ്മ എന്ന പ്രൊഫൈലില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്-

പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്-

കഴിഞ്ഞ ദിവസത്തെ വിഷയങ്ങള്‍ ഉള്‍പ്പടെയുള്ള വിശദമായ വാര്‍ത്ത റിപ്പോര്‍ട്ട്-

Manorama News-

24 News-

നിഗമനം

ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ എസ്എഫ്ഐ നിയന്ത്രണത്തിലുള്ള ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടെന്നത് സത്യമാണെങ്കിലും 18ന് രാവിലെ നടന്ന അക്രമത്തിന് ശേഷമല്ല ഇത്തരമൊരു പോസ്റ്റ് എന്നുള്ളത് കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ വാര്‍ത്തയിലെ വസ്‌തുത ഭാഗികമായി തെറ്റാണെന്ന് അനുമാനിക്കാം.

Avatar

Title:കേരളവര്‍മ്മ കോളജില്‍ എബിവിപി പ്രവര്‍ത്തകരെ അക്രമിച്ച ശേഷമാണോ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഫെയ്‌സ്ബുക്കിലൂടെ ഭീഷണി ഉയര്‍ത്തി പോസ്റ്റ് പങ്കുവെച്ചത്?

Fact Check By: Dewin Carlos 

Result: Partly False

  •  
  •  
  •  
  •  
  •  
  •  
  •  
  •