സ്പിരിറ്റ് കടത്തിയ സംഭവത്തെ എംല്‍എ എ.എന്‍.ഷംസീര്‍ ന്യായീകരിച്ചോ?

രാഷ്ട്രീയം

വിവരണം

സിപിഎം നേതാവിനെ 480 ലിറ്റര്‍ സ്പിരിറ്റുമായി പാലക്കാട് നിന്നും അറസ്റ്റ് ചെയ്ത സംഭവത്തെ തുടര്‍ന്ന് വലിയ ചര്‍ച്ച്കളാണ് സമൂഹ മാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ഡിവൈഎഫ്ഐ നേതാവും തലശേരി എംഎല്‍എയുമായി എ.എന്‍.ഷംസീറിനെ കുറിച്ചും ചില ചര്‍ച്ചകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. സിപിഎം നേതാവിന്‍റെ അറസ്റ്റിനെ കുറിച്ച് ഷംസീര്‍ ന്യായീകരണം നടത്തിയെന്ന വിധത്തില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്. “മദ്യം കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് എക്സൈസ് വകുപ്പ് അറിയാതെ എത്തിച്ച് കൊടുത്ത ദ്രാവകത്തെ സ്പിരിറ്റ് കടത്ത് എന്ന് പറഞ്ഞ് ആക്ഷേപിക്കരുതെന്ന് ഷംസീര്‍ പറഞ്ഞു എന്നാണ് ലീഡര്‍ കെ.സുധാകരന്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ അവകാശപ്പെടുന്നത്. പോസ്റ്റിനെ ഇതുവരെ 900ല്‍ അധികം ഷെയറുകളും 350ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.  എന്നാല്‍ വസ്തുത എന്താണ്? സ്പിരിറ്റ് കടത്ത് വിഷയത്തില്‍ ഇത്തരമൊരു പ്രതികരണം ഷംസീര്‍ എംഎല്‍എ നടിത്തിയിരുന്നോ? പരിശോധിക്കാം.

Archived Link

വസ്തുത വിശകലനം

എ.എന്‍.ഷംസീര്‍ എംഎല്‍എയോട് ഞങ്ങളുടെ പ്രതിനിധി വിഷയം സംബന്ധിച്ച് സത്യാവസ്ഥയറിയാന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വ്യാജമാണെന്നും താന്‍ അത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ഷംസീര്‍ പറഞ്ഞു. ലീഡര്‍ കെ.സുധാകരന്‍ എന്ന പേജ് കൈകാര്യം ചെയ്യുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍റെ പേരിലുള്ള പേജ് ഉപയോഗിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നോടുള്ള രാഷ്ട്രീയപരമായ എതിര്‍പ്പിന്‍റെ പേരില്‍ ബോധപൂര്‍വ്വമായ അധിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. നിരന്തരം ഇത്തരം വ്യാജപ്രചരണങ്ങള്‍ നേരിടേണ്ടി വരുന്നതിനാല്‍ നിയമപരമായ പരാതിയും നല്‍കുമെന്നും ഷംസീര്‍ പറഞ്ഞു.

നിഗമനം

രാഷ്ട്രീയപരമായ വിയോജിപ്പുകളും പേരില്‍ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ മാത്രമാണ് പോസ്റ്റിന്‍റെ ഉള്ളടക്കമെന്ന് ഷംസീര്‍ തന്നെ പ്രതകരിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായി വ്യാജമാണെന്ന് തളിഞ്ഞിരിക്കുകയാണ്.

Avatar

Title:സ്പിരിറ്റ് കടത്തിയ സംഭവത്തെ എംല്‍എ എ.എന്‍.ഷംസീര്‍ ന്യായീകരിച്ചോ?

Fact Check By: Harishankar Prasad 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •