മൊബൈൽ ഫോൺ ഉപയോഗവും റെറ്റിനോ ബ്ലാസ്റ്റൊമയുമായി എന്തെങ്കിലും ബന്ധമുണ്ടോ…?

ആരോഗ്യം
ചിത്രം കടപ്പാട്: ഗൂഗിള്‍

വിവരണം

Archived Link

“ഒരു കാരണത്താലും ഒരു കുട്ടിക്കും മൊബൈൽ കൊടുക്കരുത് ഭക്ഷണം വേണമെങ്കിൽ കഴിച്ചാൽ മതി വേണമെങ്കിൽ 3 ദിവസം കരഞ്ഞോട്ടെ ‘പച്ച വെ ളള O മാത്രO കൊടുത്ത >ൽ മതി” എന്ന അടിക്കുറിപ്പോടൊപ്പം 2018 സെപ്റ്റംബർ  6, ന് Viswa Nathan എന്ന ഫെസ്ബൂക്ക്പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റ് ഫെസ്ബൂക്കിൽ വൈറൽ ആവുകയാണ്. ഈ പോസ്റ്റിനു ഇത് വരെ ലഭിചിരിക്കുന്നത് 15000 കാളധികം ശയരുകലാണ്. ഈ പോസ്റ്റിൽ പറയുന്നത് മൊബൈൽ  ഫോൺ ഉപയോഗം കുട്ടികളിൽ റെറ്റിനോ ബ്ലാസ്റ്റൊമ എന്ന കണ്ണുകളെ ബാധിക്കുന കാൻസറിനു ഇടയാക്കും എന്നാണ്. അതിനാൽ ഗയിം കളിയ്ക്കാൻ കുട്ടികൾക്ക് മൊബൈൽ ഫോൺ കൊടുക്കുന്ന മാതാ പിതാക്കൾ സുക്ഷിക്കുക. ഈ പോസ്റ്റിൽ ചില ചിത്രങ്ങളും പങ്ക് വെച്ചിട്ടുണ്ട്.  പോസ്റ്റിൽ പറയുന്നത് ഇത്രത്തോളം സത്യമാണ്? നമുടെ പിഞ്ചുകുഞ്ഞുങ്ങളുടെ കണ്ണുകൾക്ക് കാൻസർ വരുത്തിവെയ്ക്കുമോ മൊബൈൽ ഫോൺ ഉപയോഗം? നമുക്ക് പരിശോധിക്കാം.

വസ്തുത വിശകലനം

പോസ്റ്റിൽ  പറയുന്നത് സത്യമാണോ എന്നറിയാനായി റെറ്റിനോ ബ്ലാസ്റ്റോമ എന്ന കാൻസറിനെ പറ്റി  നമ്മൾ അറിയണം. റെറ്റിനോ ബ്ലാസ്റ്റോമ ഒരു ജനിതക രോഗമാണ്. ഇത് ബാധിക്കുന്നത് ചെറിയ കുട്ടികളെയാണ്. ഇത് സംഭവിക്കുന്നത് രണ്ടു  കാരണങ്ങൾ കൊണ്ടാണ്. ആദ്യത്തെ കാരണം പാരമ്പര്യമായ പ്രശ്നങ്ങളാണ് രണ്ടാമത്തെ കാരണം ക്രോമോസോം 13ൽ മ്യൂട്ടേഷൻ ഉണ്ടായാൽ ഈ കാൻസർ  കണ്ണുകളെ ബാധിക്കു എന്നതാണ്. RB1 ജീൻ മ്യൂട്ടേഷൻ അല്ലെങ്കിൽ MYCN oncogene ന്‍റെ കാരണമാണ് റെറ്റിനോ ബ്ലാസ്റ്റോമ വരുന്നത്. ഇത് രണ്ടു തരത്തിൽ  വരാം .. പാരമ്പര്യമായി പകർന്നു കിട്ടുന്നതും പാരമ്പര്യേതരവും.

ജീനുകളിൽ  സംഭവിക്കുന്ന മ്യൂട്ടേഷൻ റെറ്റിനോ ബ്ലാസ്റ്റോമയ്ക്ക് കാരണമാണ്. നേത്രാന്തര പടലത്തിനെ  ബാധിക്കുന്ന ഈ കാൻസറിന്‌ മൊബൈൽ ഫോൺ ഉപയോഗവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയാനായി ഞങ്ങൾ അന്വേഷണം നടത്തിയപ്പോൾ  ഇങ്ങനെ സൂചിപ്പിക്കുന്ന ഒരു പഠനം ഞങ്ങൾക്ക് ലഭിച്ചില്ല. ഞങ്ങൾ Canadian കാൻസർ സൊസൈറ്റി പ്രസിദ്ധികരിച്ച ഒരു ലേഖനം കണ്ടെത്തി. ഇതിൽ  റെറ്റിനോ ബ്ലാസ്റ്റോമയുടെ റിസ്ക്ക് ഫാക്ടേഴ്‌സ് അതായത് ഈ രോഗം ഉണ്ടാകാൻ സാധ്യത ഉള്ള ഘടകങ്ങൾ എന്താണെന്ന് പറയുകയാണ്. മുകളിൽ പറയുന്ന രണ്ട് കരണങ്ങളുടെയൊപ്പം  രണ്ട് കാരണങ്ങൾ കുടി ഇവർ പറയുന്നുണ്ട്. ഈ കാരണങ്ങൾ മൂലം റെറ്റിനോ ബ്ലാസ്റ്റോമ ഉണ്ടാകും എന്ന് തീർച്ച പറയാനാകില്ലെന്ന് അവർ വ്യക്തമാക്കുന്നു. ഇതിന് കൂടുതൽ അന്വേഷണത്തിന്റെ ആവശ്യമുണ്ട് എന്നും അവർ  പറയുന്നു. പ്രായക്കൂടുതലുള്ള മാതാപിതാക്കൾക്ക് ഉണ്ടാകുന്ന കുട്ടിക്ക് റെറ്റിനോ ബ്ലാസ്റ്റോമ വരാനുള്ള സാധ്യത കൂടതൽ ഉണ്ടാകും അത് പോലെ ഗര്ഭിണിയായിരിക്കുമോൾ പുകവലി ശീലമാക്കിയാൽ രോഗ സാധ്യത വർദ്ധിക്കും. പക്ഷെ ഈ രണ്ട്  കാരണങ്ങൾ ഇത് വരെശാസ്ത്രീയമായി തെളിഞ്ഞിട്ടില്ല എന്ന് കാനഡയിലെ കാൻസർ സൊസൈറ്റി വ്യക്തമാക്കുന്നു. പോസ്റ്റിൽ ഒരു ഫെസ്ബൂക്ക് പോസ്റ്റിന്റെ സ്ക്രീന്ഷോട്ട് നല്കിട്ടുണ്ട്. ഈ പോസ്റ്റ് Best Entertainment Media എന്ന ഫെസ്ബൂക്ക് പേജ് പോസ്റ്റ് ചെയ്തതായി കാണുന്നുണ്ട്. അത് പോലെ പോസ്റ്റിൽ  ഒരു Asianet വാർത്തയുടെ വീഡിയോയുടെ സ്ക്രീൻഷോട്ടുകളും ഉണ്ട്.

ഞങ്ങൾ  ഈ പേജ് പരിശോധിച്ചപ്പോൾ  ഞങ്ങൾക്ക് ഈ വീഡിയോ ലഭിച്ചു. പക്ഷെ അടിക്കുറിപ്പ് വേറെ ആയിരുന്നു. വീഡിയോ താഴെ നല്കിയിട്ടുണ്ട്..

Archived Link

കുട്ടികൾക്ക്  ഗയിം കകളിക്കാൻ  മൊബൈൽ ഫോൺ കൊടുക്കുന മാതാപിതാക്കൾ  സുക്ഷിക്കുക… എന്ന് ഈ വീഡിയോയുടെ അടിക്കുറിപ്പിൽ  ഇല്ല. പ്രസിദ്ധികരിച്ച വീഡിയോയിലും എവിടെയും ഈ കാര്യം പറയുന്നില്ല.

Retinoblastoma WikipediaArchived Link
Mayo ClinicArchived Link
Canadian Cancer SocietyArchived Link
SnopesArchived Link
ReutersArchived Link
WebMDArchived Link
Canadian Cancer SocietyArchived Link

നിഗമനം

റെറ്റിനോ  ബ്ലാസ്റ്റോമ  മൊബൈൽ ഫോൺ ഉപയോഗിച്ചാൽ  ഉണ്ടാക്കുന്ന രോഗമല്ല. കുട്ടികൾ  മൊബൈൽ ഫോണുകൾ ഉപയോഗിച്ചാൽ റെറ്റിനോ  ബ്ലാസ്റ്റോമ ഉണ്ടാകും എന്ന് ഇത് വരെ സ്ഥാപിച്ചിട്ടില്ല. അതിനാൽ  ഈ പോസ്റ്റ്‌ ദയവായി പ്രിയ വായനക്കാർ ഷെയർ ചെയ്യരുത് എന്ന് ഞങ്ങൾ  അഭ്യർത്ഥിക്കുന്നു.

Avatar

Title:മൊബൈൽ ഫോൺ ഉപയോഗവും റെറ്റിനോ ബ്ലാസ്റ്റൊമയുമായി എന്തെങ്കിലും ബന്ധമുണ്ടോ…?

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •