ലക്ഷങ്ങൾ മുടക്കി ആഡംബര ജീവിതം നയിക്കുകയാണോ നമ്മുടെ പ്രധാന മന്ത്രി…?

ദേശീയം
archived link
cpm cammandos fb post

വിവരണം

:മൂന്നു നേരം കിലോയ്ക്ക് 80000 രൂപ വിലയുള്ള കൂൺ തന്നെ വേണംവേണം, ജനങ്ങൾക്ക് രണ്ടു കിലോ റേഷനരി കിട്ടിയാലായി. ” എന്ന വിവരണവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആഡംബരച്ചിലവിന്റെ കണക്കുകൾ നിരത്തി  “സി പി എം കമാൻഡോസ്” എന്ന ഫേസ്‌ബുക്ക് പേജിൽ പ്രചരിക്കുന്ന പോസ്റ്റിന്റെ ഷെയറുകൾ നാലായിരത്തോട്  അടുക്കുന്നു.

റിഫ്രാക്ടിങ് ലെന്സുള്ള കണ്ണട 38  ലക്ഷം, പീറ്റർ പാർക്കർ പെന 14 ലക്ഷം, റിമി മാർട്ടിൻ സിംഗിൾ മാൾട്ട് ജാക്കറ്റ് 26 ലക്ഷം, കോമാടോ ഡ്രാഗൺ ഇസെഡ് വാച്ച് 6.7 ലക്ഷം, നോബിൾ എം 600 കുർത്ത 22.7 ലക്ഷം, എച്ച്.പി. പവലിയൻ കോർ ഐ 5 പാന്റ് 18 ലക്ഷം , പഫർ ഫിഷ് ടോക്സിൻ  കൊണ്ടു  നിർമിച്ച ഷൂ 10 ലക്ഷം, ആപ്പിൾ ഐ ഫോൺ എം 12 , വാഹനം താർ 21  ടാവോർ  എന്നിങ്ങനെയാണ് വിവരണം. സി പി എം കമാൻഡോസ് കൂടാതെ kerala hindu communication centre ,Narendra  Modi Prime Minister of India എന്നീ ഫേസ്‌ബുക്ക് പേജുകളിൽ നിന്നും ഇതേ പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതിന്റെ സത്യാവസ്ഥ നമുക്ക് തിരഞ്ഞു നോക്കാം.

വസ്തുതാ വിശകലനം

80000 രൂപ വിലയുള്ള കൂണുകളെക്കുറിച്ചു വിപണികളിലെവിടെയും  സൂചനകളില്ല. തായ്‌വാനിൽ മോഡി ചെല്ലുമ്പോൾ കഴിക്കുന്ന കൂൺ എൺപതിനായിരത്തിന്റേതാണെന്നും അതുകൊണ്ടാണ് പൊതുവെ നിറം കുറഞ്ഞ  മോദി പെട്ടെന്ന് വെളുത്തതെന്നും കോൺഗ്രസ്സ് നേതാവ് അൽപേഷ് താഘോർ ആരോപിച്ചിരുന്നു.

എന്നാൽ ഇത് വെറും ആരോപണം മാത്രമാണ്. ഇതിനു അവർ തെളിവുകളൊന്നും നൽകുന്നില്ല. താഘോറിന്റെ ആരോപണമാണ് ഇതേ സംബന്ധിച്ചുള്ള കൂടുതൽ പോസ്റ്റുകളുടെയും ആധാരം.

താഘോറിന്റെ  പ്രസംഗത്തിന്റെ യൂട്യൂബ് വീഡിയോ ചുവടെ :

archived link
.india.com

റെമി  മാർട്ടിൻ സിംഗിൾ മാൾട്ട് എന്നത് ഒരു മദ്യത്തിന്റെ പേരാണ്. ആ ബ്രാൻഡ് പേരിൽ വസ്ത്രമില്ല.  റിമി മാർട്ടിൻ എന്ന മദ്യ കമ്പിനി ഉത്പാദിപ്പിക്കുന്ന ഒരു ഉല്പന്നമാണ് സിംഗിൾ മാൾട്ട്.  .കൊമോഡോ ഡ്രാഗൺ എന്ന പേരിൽ വാച്ചുകളൊന്നും വിപണിയിലില്ല. അതേ  പേരിൽ ഒരു കളിപ്പാട്ട നിർമാണ കമ്പിനിയാണുള്ളത്.  റിഫ്രാക്ടിങ് ടെലിസ്കോപിക്ക് ലെൻസ് ഉള്ള കണ്ണട നിലവിലില്ല.  പാർക്കർ പേനകൾ വിപണിയിലുണ്ട്, പക്ഷെ പീറ്റർ പാർക്കർ പേന  ഇല്ല. ആപ്പിൾ കമ്പിനിക്ക് എം 12 എന്ന പേരിലുള്ള മോഡൽ ഫോൺ ഇല്ല

archived link
apple iphone M-12
archived link
Narendra Modi’s Mobile

നോബിൾ എം 600 എന്നത് ഒരു വാഹനമാണ്.

നോബിൾ എം 600

Noble_M600 wikipedia

എച്ച് .പി. പവലിയൻ കോർ ഐ ഫൈവ് എച്ച്. പി എന്ന കമ്പ്യൂട്ടർ കമ്പനിയുടെ പ്രോസസ്സർ ആണ്. പാൻറ്  അല്ല. പഫർ ഫിഷ് എന്ന പേരിൽ ഷൂ ബ്രാൻഡ് നിലവിലുണ്ട് എന്നാൽ പഫർ ഫിഷ് ടോക്സിൻ എന്ന പേരിൽ ഇല്ല.

വിവരാവകാശ നിയമ പ്രകാരം പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിവരമനുസരിച്ച്  പ്രധാന മന്ത്രിയുടെ വസ്ത്രത്തിന്റെയും മറ്റ്  അനുബന്ധ വസ്തുക്കളുടെയും ചെലവ് സർക്കാർ അല്ല വഹിക്കുന്നത്. അതുകൊണ്ട് അതിന്റെ ചെലവു  കണക്കുകൾ പിഎംഒ യുടെ ഓഫീസിൽ സൂക്ഷിക്കുന്നില്ല. വിവരാവകാശ ഹർജി നൽകിയ രോഹിത് സബ്ബർവാൾ ഇതിനു മുമ്പ്  പ്രധാന മന്ത്രിമാരായിരുന്ന അടൽ ബിഹാരി വാജ്‌പേയ്, മൻമോഹൻ സിംഗ് എന്നിവരുടെ വസ്ത്രങ്ങളുടെ ചെലവിന്റെ വിവരങ്ങളും ഇപ്രകാരം ശേഖരിച്ചിരുന്നു.

indiatoday.in

നരേന്ദ്ര മോദിയുടെ വാഹനത്തെക്കുറിച്ചും വ്യക്തതയുള്ള വിവരങ്ങൾ ലഭ്യമാണ്.

ലിങ്ക് താഴെ കൊടുക്കുന്നു :

archived link
Modi official vehicle
മോദിയുടെ ഇപ്പോഴത്തെ ഔദ്യോഗിക വാഹനമായ റേഞ്ച് റോവർ, കടപ്പാട് ഗൂഗിൾ

നിഗമനം
സിപിഎം കമാൻഡോസ് എന്ന ഫേസ്‌ബുക്ക് പേജിൽ നരേന്ദ്ര മോദിയുടെ പേരിൽ നൽകിയിട്ടുള്ള ആഡംബര ചെലവുകളുടെ കണക്ക് വ്യാജമാണ്. പോസ്റ്റിൽ പറയുന്ന ഉത്പന്നങ്ങൾ ഒന്നുംതന്നെ നിലവിലില്ലാത്തതാണ്. വായനക്കാർക്കിടയിൽ തെറ്റിധാരണ പരത്തുന്ന പോസ്റ്റുകളോട് ബോധപൂർവം പ്രതികരിക്കാൻ അപേക്ഷിക്കുന്നു. മുകളിൽ കൊടുത്തിട്ടുള്ള ലിങ്കുകളിൽ നിന്നും വായനക്കാർക്ക് നിഷ്പ്രയാസം സത്യം മനസ്സിലാക്കാനാവും.

Avatar

Title:ലക്ഷങ്ങൾ മുടക്കി ആഡംബര ജീവിതം നയിക്കുകയാണോ നമ്മുടെ പ്രധാന മന്ത്രി…?

Fact Check By: Deepa M 

Result: False