രാഷ്ട്ര പിതാവിനെ വധിച്ച ഗോഡ്‌സെയെ നരേന്ദ്ര മോദി കൈകൂപ്പി വണങ്ങിയോ ..?

രാഷ്ട്രീയം

വിവരണം

പെരുമ്പാവൂർ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും ഏപ്രിൽ 9 നു പോസ്റ്റ് ചെയ്ത ചിത്രം വെറും രണ്ടു ദിവസം കൊണ്ട് 8000 ഷെയറുകളുമായി വൈറലാവുകയാണ്. “നമ്മുടെ രാഷ്ട്ര പിതാവിനെ കൊന്ന ഗോഡ്സെയെ പൂമാല അണിയിച്ചു കൈ കൂപ്പി നിക്കുക്കുന്ന മോദിജിയെ കമന്റിൽ കാണാം ?

ഇവരാണത്രെ രാജ്യസ്നേഹികൾ..!

#share രാജ്യ സ്നേഹികൾ കാണട്ടെ ?”

ഈ വിവരണത്തോടെ  മോഡി ഒരു പൂമാലയിട്ട ഒരു ചിത്രത്തിന് മുന്നിൽതൊഴു കൈയ്യോടെ നിൽക്കുന്നതാണ് ചിത്രം. ചിത്രത്തിലുള്ളത് ഗോഡ്‌സെ ആണോയെന്നും പ്രധാനമന്ത്രി മോഡി അദ്ദേഹത്തെ വണങ്ങിയോ എന്നും നമുക്ക് ചിത്രത്തെ അടിസ്ഥാനമാക്കി അന്വേഷിച്ചു നോക്കാം.

archived link FB post

പരമ സത്യം എന്ന പേജിൽ നിന്നും ഇതേ പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്റിന് 1000 ഷെയറുകളായിട്ടുണ്ട്.

archived link FB post

വസ്തുത പരിശോധന

ഞങ്ങൾ ചിത്രം Google reverse  image ൽ തിരഞ്ഞു നോക്കി. താഴെ നൽകിയിട്ടുള്ള സ്‌ക്രീൻ ഷോട്ട് അവിടെ നിന്നും ലഭിച്ച ഫലത്തിന്‍റേതാണ്.

പരിശോധനാ ഫലത്തിൽ നിന്നും ചിത്രത്തിൽ മോഡി വണങ്ങുന്നത് സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന  വീർ സവർക്കാരെയാണെന്ന് നമുക്ക് അനായാസം വ്യക്തമാകും.

1883 -1966 കാലഘട്ടത്തിൽ ഭാരതത്തിൽ  ജീവിച്ചിരുന്ന രാഷ്ട്രീയ പ്രവർത്തകനും അഭിഭാഷകനും എഴുത്തുകാരനുമായിരുന്നു വീർ സവർക്കർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിനായക് ദാമോദർ സവർക്കർ. ഹിന്ദുത്വത്തിനു വേണ്ടി വാദിക്കുകയും  അതിന്‍റെ പ്രയോഗികതയ്ക്കു വേണ്ടി പരിശ്രമിക്കുകയും ചെയ്ത വീർ സവർക്കർ ഹിന്ദു എന്ന പടം ജനകീയമാക്കാൻ സഹായിച്ച വ്യക്തിയാണ് എന്ന് വിക്കിപീഡിയ പറയുന്നു.

WikipediaArchived Link

പ്രധാന മന്ത്രി നരേന്ദ്ര മോഡി എല്ലാ വർഷവും മുടങ്ങാതെ സവര്‍കരുടെ ജന്മദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നുണ്ട്. ഇതേപ്പറ്റി വാർത്ത പ്രസിദ്ധീകരിച്ചിട്ടുള്ള മാധ്യമങ്ങളുടെ ലിങ്കുകൾ താഴെ നൽകുന്നു. നരേന്ദ്ര മോദിയെ കൂടാതെ മറ്റു മന്ത്രിസഭാ അംഗങ്ങളും പുഷ്പാഞ്ജലി അർപ്പിക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link
worldhindunews
archived link
outlookindia
archived link
indianexpress

ഇതു സംബന്ധിച്ച് Zee Newsപ്രസിദ്ധീകരിച്ച വാർത്തയുടെ വീഡിയോ താഴെ കൊടുക്കുന്നു.

archived link YouTube

രാഷ്ട്ര പിതാവിനെ വധിച്ച ഗോഡ്‌സെയെ നരേന്ദ്ര മോദി കൈകൂപ്പി വണങ്ങിയോ ..? എന്ന പേരിൽ പ്രചരിച്ച മറ്റൊരു വ്യാജ വാർത്തയുടെ വസ്തുതാ പരിശോധന ഞങ്ങൾ നടത്തിയിരുന്നു. മോദിയും കൂട്ടരും ഗോഡ്‌സെയുടെ പ്രതിമയിൽ പൂജ നടത്തുന്നു എന്നു പ്രചരിപ്പിച്ച പോസ്റ്റിന്‍റെ മുകളിലായിരുന്നത്. വാർത്തയുടെ ലിങ്ക് താഴെ നൽകുന്നു.

മോദി ഗോഡ്‌സെയെ വാങ്ങിയോ..?

നിഗമനം

ഈ പോസ്റ്റ് പ്രചരിപ്പിക്കുന്നത് വ്യാജ ചിത്രമാണ്. വീർ സവർക്കറുടെ ചിത്രം ഗോഡ്സേയുടെതാണ് എന്ന മട്ടിൽ പ്രചരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. പ്രസ്തുത ചിത്രം രണ്ടു വർഷം പഴക്കമുള്ളതാണ്. തെറ്റിദ്ധരിപ്പിക്കുന്ന ഈ ചിത്രം പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ കരുതിയിരിക്കുക.

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:രാഷ്ട്ര പിതാവിനെ വധിച്ച ഗോഡ്‌സെയെ നരേന്ദ്ര മോദി കൈകൂപ്പി വണങ്ങിയോ ..?

Fact Check By: Deepa M 

Result: False

 • 11
 •  
 •  
 •  
 •  
 •  
 •  
 •  
  11
  Shares

2 thoughts on “രാഷ്ട്ര പിതാവിനെ വധിച്ച ഗോഡ്‌സെയെ നരേന്ദ്ര മോദി കൈകൂപ്പി വണങ്ങിയോ ..?

Comments are closed.