FACT CHECK: നേപ്പാളിലെ പഴയ ചിത്രം ആസ്സാമിലെ എന്‍.ആര്‍.സിയുമായി ബന്ധിപ്പിച്ച് പ്രചരിപ്പിക്കുന്നു.

ദേശിയം

വിവരണം

ജനുവരി 5, 2020 മുതല്‍ പ്രതിഷേധിക്കുന്ന ഒരു സ്ത്രിക്കെതിരെ സൈന്യ ഉദ്യോഗസ്ഥന്‍ ബലം പ്രയോഗിക്കുന്ന ചിത്രം ഏറെ പ്രചരിക്കുന്നു. ഈ ചിത്രം ആസാമിലെതാണ് എന്ന് വാദിച്ചിട്ടാണ് പ്രചരണം നടക്കുന്നത്. ഇത്തരത്തില്‍ ഒരു പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

FacebookArchived Link

പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “അസമിൽ പ്രതിഷേധിക്കുന്ന പെൺകുട്ടിയുടെ വസ്ത്രം ആർമി വലിച്ചു കീറുന്ന ദൃശ്യം….ഇതാണോ കേന്ദ്രം ഒരുക്കുന്ന രാജ്യസുരക്ഷ?” അസ്സാമിലടക്കം രാജ്യത്തില്‍ പല ഇടത്തും പൌരത്വ ഭേദഗതി നിയമത്തിനും, എന്‍.ആര്‍.സിക്കുമെതിരെ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രതിഷേധത്തിന്‍റെ ഇടയില്‍ ഒരു പെണ്‍കുട്ടിയോട് പട്ടാളക്കാര്‍ ഇത്തരത്തില്‍ പെരുമാറിയെണ് ആരോപിച്ച് ഇത്തരത്തില്‍ പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപെടുന്നു. എന്നാല്‍ പോസ്റ്റില്‍ നല്‍കിയ വിവരമാണോ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം? യഥാര്‍ത്ഥത്തില്‍ ഈ ചിത്രം ആസ്സാമിലെതാണോ? ഈ ചിത്രത്തിന് എന്‍.ആര്‍.സിയും, പൌരത്വ ഭേദഗതി നിയമവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ചിത്രത്തില്‍ കാണുന്ന സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം എന്താണെന്ന്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ Tineye എന്ന വെബ്സൈറ്റില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിനാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണുന്ന പോലെ ഞങ്ങള്‍ക്ക് ഈ ചിത്രം Adobe.com എന്ന വെബ്സൈറ്റില്‍ സ്റ്റോക്ക്‌ ഫോട്ടോയായി ലഭിച്ചു. വെബ്സൈറ്റില്‍ നിന്ന് ലഭിച്ച വിവരം പ്രകാരം ചിത്രം ആസ്സാമിലെതല്ല പകരം നേപ്പാളിലെതാണ്. അതും ചിത്രത്തില്‍ കാണുന്ന സംഭവം പത്ത് കൊല്ലം പഴയതാണ്.

ചിത്രത്തിന്‍റെ വിവരണപ്രകാരം നേപ്പാളിന്‍റെ തലസ്ഥാനമായ കാഡ്മണ്ടുവിലുള്ള ഐക്യരാഷ്ട്രസഭയുടെ കെട്ടിടത്തിന്‍റെ മുന്നില്‍ വെച്ച് മാര്‍ച്ച് 24, 2008ല്‍ ചൈനക്കെതിരെ പ്രതിഷേധിച്ച തിബത്തിലെ അഭയാര്‍ഥികള്‍ക്കെതിരെ പോലിസ് ബലം പ്രയോഗിക്കുന്ന ചിത്രമാണിത്. ചിത്രം Reutersന് വേണ്ടി എടുത്തത് ദീപ ശ്രേഷ്ഠയാണ് എന്ന് വിവരണത്തില്‍ വ്യക്തമാകുന്നു. 

ഞങ്ങള്‍ ഈ വിവരം ഉപയോഗിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് അന്താരാഷ്ട്ര മാധ്യമ പ്രസ്ഥാനമായ Reuters പ്രസിദ്ധികരിച്ച വാര്‍ത്ത‍യും ലഭിച്ചു. വാര്‍ത്ത‍ പ്രകാരം മാര്‍ച്ച്‌ 2008ല്‍ ചൈനക്കെതിരെ നേപ്പാളിന്‍റെ തലസ്ഥാനമായ കാഠമാണ്ടുവില്‍ തിബത്ത്കാര്‍ വന്‍ പ്രതിഷേധം നടത്തി. ഇതിനെതിരെ നേപ്പാള്‍ പോലിസ് നടപടി സ്വീകരിച്ച് 250 പേരെ തടവിലാക്കിയിരുന്നു.

https://lh6.googleusercontent.com/hdBf_mLR3c43XKfmm8C1FX2SlW8IbFGqLIhSVGLBvYeudbxUjQ-OXMDpmEyDtq6uSdReUqN74PeZqKjTe8MN2HvnniwCI72mUkvV89kKA_T-DYiVqocuQ4joCYb2Iy7N9lFIKpnvnFEKg-T8bQ

ഈ റിപ്പോര്‍ട്ട്‌ ഹിന്ദിയില്‍ വായിക്കാനായി താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക.

नेपाल से एक पुरानी असंबंधित तस्वीर को असम में नागरिकता संशोधन अधिनियम के विरोध प्रदर्शन का बताया जा रहा है |

നിഗമനം

ചിത്രം അസ്സമിലെതല്ല പകരം നേപ്പാളിലെതാണ്. നേപ്പാളില്‍ 2008ന് നടന്ന സമരത്തിന്‍റെതാണ്. ഈ ചിത്രത്തിന് ആസാമും, എന്‍.ആര്‍.സിയുമായി യാതൊരു ബന്ധമില്ല.

Avatar

Title:FACT CHECK: നേപ്പാളിലെ പഴയ ചിത്രം ആസ്സാമിലെ എന്‍.ആര്‍.സിയുമായി ബന്ധിപ്പിച്ച് പ്രചരിപ്പിക്കുന്നു.

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •