FACT CHECK: പ്രധാനമന്ത്രി ഗോഡ്സെയെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന്‍റെ ചിത്രം വ്യാജമാണ്…

രാഷ്ട്രീയം

പ്രധാനമന്ത്രി മോദി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച നാഥുരാം ഗോഡ്സെയെ ആദരങ്ങള്‍ അര്‍പ്പിക്കുന്ന ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം വ്യാജമാണ്. എന്താണ് സാമുഹ്യ മാധ്യമങ്ങളിലെ പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് കാണാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രിയുടെ രണ്ട് ചിത്രങ്ങള്‍ കാണാം. ആദ്യത്തെ ചിത്രത്തില്‍ പ്രധാനമന്ത്രി മോദി മഹാത്മാഗാന്ധിയെ വധിച്ച  നാഥുരാം ഗോഡ്സെയെ ആദരങ്ങള്‍ അര്‍പ്പിക്കുന്നത് നമുക്ക് കാണാം. മറ്റേ ചിത്രത്തില്‍ മഹാത്മാഗാന്ധിയെ ആദരങ്ങള്‍ അര്‍പ്പിക്കുന്നതും നമുക്ക് കാണാം. പോസ്റ്ററില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “ഇങ്ങനെ ഒരു ഗതികേട്…വേറെ ഒരു പ്രധാന മന്ത്രിക്കും ഉണ്ടായിട്ടുണ്ടാവില്ല” 

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “കൊന്നവനെയും ‘കൊല്ലപ്പെട്ടവരെ’ യും ചേർത്ത് നിര്ത്തേണ്ട ഗതികേട് 😌

എന്താണ് ഈ ചിത്രത്തിന്‍റെ വസ്തുത നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ചിത്രം ലഭിച്ചു. യഥാര്‍ത്ഥ ചിത്രത്തില്‍ പ്രധാനമന്ത്രി വിനായക് ദാമോദര്‍ സാവര്‍കറിനാണ് ആദരം അര്‍പ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ ട്വീറ്റില്‍ നമുക്ക് യഥാര്‍ത്ഥ ചിത്രം കാണാം.

2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സവര്‍ക്കാരെ ആദരങ്ങള്‍ അര്‍പ്പിച്ച് ചെയ്ത ഈ ട്വീറ്റില്‍ നമുക്ക് യഥാര്‍ത്ഥ ചിത്രത്തില്‍ സവര്‍ക്കറെ നമുക്ക് വ്യക്തമായി കാണാം. ഈ ചിത്രത്തിനെ എഡിറ്റ്‌ ചെയ്തിട്ടാണ് സവര്‍ക്കറുടെ പകരം ഗോഡ്സെയുടെ ചിത്രം വെച്ചതാണ്. താഴെ രണ്ടും ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം നമുക്ക് കാണാം.

നിഗമനം

പോസ്റ്ററില്‍ നല്‍കിയ ചിത്രം വ്യാജമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോഡ്സെയെ അദാരങ്ങള്‍ അര്‍പ്പിക്കുന്ന ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ്. യഥാര്‍ത്ഥ ചിത്രത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത് വിനായക് ദാമോദര്‍ സവര്‍ക്കറെയാണ്.

Avatar

Title:പ്രധാനമന്ത്രി ഗോഡ്സെയെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന്‍റെ ചിത്രം വ്യാജമാണ്…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •