FACT CHECK: മധ്യപ്രദേശിലെ ആള്‍ക്കൂട്ടകൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു…

ദേശിയം സാമൂഹികം

ഡല്‍ഹി കലാപത്തില്‍ ഇത് വരെ ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്‌ പ്രകാരം 34 പേരാണ് മരിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ കലാപത്തിന്‍റെ പല വീഡിയോകളും ഫോട്ടോകളും സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോകള്‍ ഉപയോഗിച്ച് പലരും വര്‍ഗീയമായ പ്രചരണങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഡല്‍ഹി കലാപത്തിന്‍റെ വീഡിയോ എന്ന് അവകാശപ്പെട്ട് പല വീഡിയോകളും ചിത്രങ്ങളും തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഞങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ കണ്ടെത്തി. ഈ വീഡിയോ ഡല്‍ഹി കലാപത്തിന്‍റെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത് പക്ഷെ ഈ വീഡിയോക്ക് ഡല്‍ഹിയിലുണ്ടായ കലാപവുമായി യാതൊരു ബന്ധവുമില്ല. വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വിവരണം

ഈ വീഡിയോ ഡല്‍ഹിയിലെതാണോ എന്ന് അന്വേഷിച്ച് ഞങ്ങള്‍ക്ക് ലഭിച്ച അഭ്യര്‍ത്ഥന-

വിവിധ വാട്ട്സാപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്ന സന്ദേശം-

വാട്ട്സാപ്പ് സന്ദേശം: “ഡൽഹി യിലെ മുസ്ലിംകളുടെ  അവസ്ഥ പ്രാർത്ഥിക്കുക. അളളാഹുവേ ഹൃദയം പൊട്ടിപ്പൊവുന്ന കാഴ്ച.. അല്ലാഹുവേ നീ ഞങ്ങളെ സഹായിക്കണേ. ഇനിയും നീ ഞങ്ങളെ പരീക്ഷിക്കല്ലേ നാഥാ”

വീഡിയോയോടൊപ്പം ഫെസ്ബൂക്കില്‍ പ്രചരിക്കുന്ന പോസ്റ്റ്‌-

FacebookArchived Link

പോസ്റ്റിന്‍റെ ക്യാപ്ഷന്‍ ഇപ്രകാരമാണ്: “അളളാഹുവേ ഹൃദയം പൊട്ടിപ്പൊവുന്ന കാഴ്ച ഒരു ജനവിഭാഗത്തെ വംശീയമായി

ഉന്മുലനം ചെയ്യാൻ ബോധപൂർവ്വമായ ശ്രമങ്ങളുണ്ടാവുമ്പോൾ ,

ഭരണകൂടം അതിന് പിന്തുണ നൽകുമ്പോൾ

നിരാലംബരായ ജനതയുടെ സംരക്ഷണത്തിനു വേണ്ടി

പോരാടുക എന്ന ,

രക്തസാക്ഷിയാവുക എന്ന

ധീരമായ രാഷ്ട്രീയ പ്രവർത്തനത്തിന് ഇന്ത്യൻ യുവത പാകപ്പെട്ടിരിക്കുന്നു

കാത്തിരിക്കുക വരാനിരിക്കുന്നത്

നമ്മളുടെ ഊഴമാണ്

നമ്മളുടെ തീരുമാനങ്ങളാണ് .”

വസ്തുത അന്വേഷണം

വീഡിയോയില്‍ കാണുന്ന സംഭവത്തിനെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ വീഡിയോയുടെ ചില സ്ക്രീന്‍ഷോട്ടുകള്‍ എടുത്ത് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഇന്ത്യ ടുഡേ യുടെ റിപ്പോര്‍ട്ട്‌ ലഭിച്ചു.

മുകളില്‍ നല്‍കിയ വാര്‍ത്ത‍ പ്രകാരം വീഡിയോ മധ്യപ്രദേശിലെതാണ്. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ ചില ഗ്രാമവാസികള്‍ പണത്തിനെ ചൊല്ലിയുണ്ടായ വിവാദത്തിനെ തുടര്‍ന്ന് ആറു കര്‍ഷകരെ ആക്രമിച്ചു. ഈ ആക്രമണത്തില്‍ ഒരു കര്‍ഷകന്‍ മരിക്കുകയും ചെയ്തു. റിപ്പോര്‍ട്ട്‌ പ്രകാരം കര്‍ഷകര്‍ ചില തൊഴിലാളികള്‍ക്ക് പണം നല്കിയിട്ടുണ്ടായിരുന്നു. പക്ഷെ പണം വാങ്ങിച്ച തൊഴിലാളികള്‍ പണി എടുക്കാന്‍ വന്നില്ല. ഇതിനെ തുടര്‍ന്ന് ഈ കര്‍ഷകര്‍ തൊഴിലാളികളുടെ ഗ്രാമമായ ബോര്‍ലായിയിലേക്ക് പോയി പണം തിരിച്ച് തരികയോ അല്ലെങ്കില്‍  പണി ചെയ്യുകയോ വേണം എന്ന് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് രണ്ട് കൂട്ടര്‍ തമ്മില്‍ വിവാദമുണ്ടായി എന്നിട്ട്‌ അവസാനം ഗ്രാമവാസികള്‍ എല്ലാവരും ചേര്‍ന്ന് കര്‍ഷകരെ ആക്രമിച്ചു. ഈ ആക്രമണത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു. 

SamacharnamaArchived Link

സംഭവതിന്‍റെ വീഡിയോ വൈറല്‍ ആയതോടെ മധ്യപ്രദേശ്‌ പോലീസ് ഒരു എസ.ഐ.ടി. രൂപികരിച്ചു. വീഡിയോ ഫൂട്ടെജിന്‍റെ സഹായത്തോടെ പ്രത്യേക അന്വേഷണ സംഘം 45 കുറ്റക്കാരെ തിരിച്ചറിഞ്ഞു.  ചിലരെ അറസ്റ്റും ചെയ്തു. കുടാതെ ഏഴു പോലീസ് ജീവനക്കാരെയും സസ്പെന്‍റ് ചെയ്തു എന്നും വാര്‍ത്ത‍കള്‍ അറിയിക്കുന്നു.

Zee NewsArchived Link

നിഗമനം

ഡല്‍ഹിയില്‍ നടന്ന കലാപവുമായി ഈ വീഡിയോക്ക് യാതൊരു ബന്ധവുമില്ല. വീഡിയോ മധ്യപ്രദേശില്‍ കൃഷിയിടത്തിലെ പണിക്കൂലിയെ ചൊല്ലി ഒരു കര്‍ഷകന്‍റെ നേര്‍ക്ക് ഉണ്ടായ ആള്‍കൂട്ട കൊലപാതകത്തിന്‍റെതാണ്. ഈ സംഭവത്തിന്‍റെ വീഡിയോ വര്‍ഗീയ വിവരണതോടെ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ്. അതിനാല്‍ വസ്തുത അറിയാതെ കലാപത്തിന്‍റെ വീഡിയോകള്‍ ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. കലാപത്തിന്‍റെ വീഡിയോകൾ പരിശോധനക്കായി ഞങ്ങള്‍ക്ക് ഈ നമ്പറിലേക്ക് വാട്ട്സാപ്പ് ചെയുക: 9049046809 (വാട്ട്സ്സാപ്പ് നമ്പര്‍)

Avatar

Title:FACT CHECK: മധ്യപ്രദേശിലെ ആള്‍ക്കൂട്ടകൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ പ്രചരിക്കുന്നു…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •