മുകേഷ് സുരേഷ് ഗോപിയോട് ഇത്തരത്തിൽ എന്തെങ്കിലും പറഞ്ഞിരുന്നോ…?

രാഷ്ട്രീയം | Politics സാമൂഹികം

വിവരണം 

വേടത്തി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഒക്ടോബർ 13 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. കൊല്ലം എംഎൽഎയും ചലച്ചിത്ര നടനുമായ മുകേഷിന്റെയും രാജ്യസഭാ എംപിയും ചലച്ചിത്ര നടനുമായ സുരേഷ് ഗോപിയുടെയും ചിത്രങ്ങളും ഒപ്പം “സുരേഷ് ഗോപിയെ കണ്ടംവഴി ഓടിച്ച് മുകേഷ് എംഎൽഎ. നിങ്ങളെ സൂപ്പർസ്റ്റാറാക്കിയത്, നിങ്ങളെ പ്രോത്സാഹിപ്പിച്ചത് ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും ചേർന്നാണ് മറക്കരുത് നിങ്ങൾ…”

archived linkFB post

സുരേഷ്ഗോപിയെപ്പറ്റി മുകേഷ് ഇങ്ങനെ പരാമർശം നടത്തി എന്നാണ്  പോസ്റ്റിൽ ആരോപിക്കുന്നത്. നമുക്ക് വാർത്തയുടെ യാഥാർഥ്യം അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം

ഈ വാർത്ത ഓൺലൈനിൽ തിരഞ്ഞപ്പോൾഇതിനോട് സമാനമായ ഏതാനും വാർത്തകൾ ഞങ്ങൾക്ക് ലഭിച്ചു. കോന്നിയിൽ ഉപതെരെഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്തിയുടെ പ്രചരണാര്‍ത്ഥം പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സിലായിരുന്നു മുകേഷിന്‍റെ പരാമര്‍ശം എന്ന വിവരണത്തോടെ മീഡിയ വൺ പ്രസിദ്ധീകരിച്ച വാർത്തയിൽ സുരേഷ് ഗോപിയെ പറ്റിയാണ് മുകേഷ് പറഞ്ഞതെന്ന് പരാമർശിച്ചിട്ടില്ല. മറ്റു മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്തയിലും ഇത്തരത്തിൽ ഒരു പരാമർശം കാണാനില്ല. 

archived linkmediaonetv
archived linkdoolnews
archived linkkeralaonlinenews

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ മുകേഷുമായി നേരിട്ട് സംസാരിച്ചു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയോടു പറഞ്ഞത് ഇങ്ങനെയാണ് : 

സുരേഷ് ഗോപിയെ പറ്റി മുകേഷ് നടത്തിയ പരാമർശം എന്ന പേരിൽ പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് തെറ്റായ വാർത്തയാണ്. തന്‍റെ വാക്കുകൾ അനാവശ്യമായി വളച്ചൊടിച്ചു മറ്റൊരു തരത്തിൽ ആക്കിയതാണെന്നു മുകേഷ് തന്നെ വിശദീകരണം ഞങ്ങൾക്ക് തന്നിട്ടുണ്ട്. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യം തെറ്റാണ്. മുകേഷ് സുരേഷ് ഗോപിയോട്  നടത്തിയ പരാമർശം എന്ന പേരിൽ പ്രചരിപ്പിക്കുന്ന കാര്യം തന്‍റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ച്  നടത്തുകയാണെന്ന് മുകേഷ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Avatar

Title:മുകേഷ് സുരേഷ് ഗോപിയോട് ഇത്തരത്തിൽ എന്തെങ്കിലും പറഞ്ഞിരുന്നോ…?

Fact Check By: Vasuki S 

Result: False