കേരളം തകർക്കാൻ പാക് സേന….. ഇന്റലിജൻസ് റിപ്പോർട്ട് വന്നിരുന്നോ…. ?

സാമൂഹികം

ഇടുക്കി ഡാം കടപ്പാട് : ഗൂഗിൾ

 മുല്ലപ്പെരിയാർ  ഡാം കടപ്പാട് : ഗൂഗിൾ

വിവരണം

“മുല്ലപ്പെരിയാറും ഇടുക്കിയും തകർത്ത് കേരളത്തെ തകർക്കും: പാക്കിസ്ഥാൻ ലക്ഷ്യമിടുന്നത് ഒരു ബോംബിൽ കേരളം തകർക്കാൻ; മുന്നറിയിപ്പുമായി മിലറ്ററി ഇന്റലിജൻസ് സംഘം” ഡെയിലി ഇന്ത്യൻ ഹെറാൾഡ് എന്ന വാർത്താ പോർട്ടലിലാണ് ഈ വാർത്ത പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇസ്‌ലാമിക് തീവ്രവാദികൾ പുൽവാമയിൽ  ഇന്ത്യൻ സൈന്യത്തിന് നേർക്കു  നടത്തിയ  ഭീകരാക്രമണവും  ഇന്ത്യൻ സൈന്യം ബലാക്കോട്ടിൽ തീവ്രവാദികൾക്ക് നേരെ നടത്തിയ പ്രതിരോധ ആക്രമണവും  സാമൂഹിക മാധ്യമങ്ങളിൽ നിരവധി തുടർവാർത്തകൾക്ക് വഴിയൊരുക്കിയിരുന്നു. അതേ വിഭാഗത്തിൽ പ്രചരിക്കുന്ന മുകളിൽ പ്രസ്താവിച്ച വാർത്തയുടെ സത്യാവസ്ഥ ഞങ്ങൾ തിരഞ്ഞു നോക്കി .

Daily Indian Herald | Archived Link

വസ്തുതാ വിശകലനം

ഡെയിലി ഇന്ത്യൻ ഹെറാൾഡിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വാർത്ത മറ്റൊരു മാധ്യമവും  നൽകിയിട്ടില്ല. ഇതേപ്പറ്റി ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ ഭാരതത്തിന്റെ ഇന്റലിജൻസ് ഏജൻസികൾ ഒന്നുംതന്നെ ഇത്തരം റിപ്പോർട്ട് നൽകിയതായി കണ്ടെത്താനായിട്ടില്ല. കൂടാതെ കേരളത്തിലെ പ്രമുഖ  വർത്തമാന പത്രങ്ങളിലൊന്നും ഈ വാർത്ത വന്നിട്ടില്ല.സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്  വായനക്കാരുടെ ഇടയിൽ ഭീതി സൃഷ്ടിച്ച് ചർച്ചാവിഷയമാക്കി വാർത്തയിലേയ്ക്ക്  എത്തിക്കുക എന്ന പ്രോപഗണ്ട യുടെ ഭാഗമാണ്.

നിഗമനം.

മുല്ലപ്പെരിയാറും ഇടുക്കിയും തകർത്ത്  കേരളത്തെ തകർക്കും എന്ന വിവരണത്തോടെ ഡെയിലി ഹെറാൾഡ് പ്രചരിപ്പിക്കുന്ന വാർത്ത വ്യാജമാണ്.  വാർത്തയുടെ സ്രോതസുകളെപ്പറ്റി യാതൊരു സൂചനയും  ഡെയിലി ഹെറാൾഡ് വാർത്തയിൽ നൽകിയിട്ടില്ല. അതിനാൽ ഈ വാർത്ത വിശ്വാസയോഗ്യമല്ല.

Avatar

Title:കേരളം തകർക്കാൻ പാക് സേന….. ഇന്റലിജൻസ് റിപ്പോർട്ട് വന്നിരുന്നോ…. ?

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •