ഹരിയാനയിൽ മുസ്‌ലിം കുടുംബത്തെ ആക്രമിച്ചത് ആർ എസ് എസ്സും സംഘ പരിവാറുമാണോ…?

സാമൂഹികം

വിവരണം

archived link FB post porali shaji official

നമ്മുടെ നാട്ടിലെ മുസ്ലീങ്ങളുടെ അവസ്ഥ … ചോദിക്കാനും പറയാനും ആരുമില്ലേ…ഹരിയാനയിൽ ആർഎസ്എസ്  തീവ്രവാദികൾ മുസ്‌ലിം സഹോദരങ്ങളെ അടിച്ചു കൊല്ലുന്നു …  സംഘ പരിവാർ തീവ്രവാദികൾ മുസ്‌ലിം കുടുംബത്തെ  ആക്രമിക്കുന്നു എന്ന വാർത്തയുമായി മാർച്ച് 22 നും 25 നും ഇടയിൽ നിരവധി ഫേസ്‌ബുക്ക് പേജുകളിൽ നിന്നും ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. വീഡിയോയ്ക്ക് ഏകദേശം 8000 ലധികം  ഷെയറുകളായിക്കഴിഞ്ഞു. CPI (M ) Cyber Commune കൂടാതെ Shaheer Khan എന്ന പ്രൊഫൈലിൽ നിന്നും Kerala  Tomorrow എന്ന ഗ്രൂപ്പിലേയ്ക്കും, ഷാഹുൽ ഹമീദ് കളരിക്കൻ എന്ന പ്രൊഫൈലിൽ നിന്നും Freethinkers സ്വതന്ത്ര ചിന്തകർ എന്ന ഗ്രൂപ്പിലേയ്ക്കും കോഴി കൊച്ചാപ്പ, എം കെ സവാദ്, Ilyas Red Vkd  എന്നീ പ്രൊഫൈലുകളിൽ നിന്നും ഇതേ വീഡിയോ പോസ്റ്റു ചെയ്തിട്ടുണ്ട്. ഇന്ത്യ മുഴുവൻ വിവിധ ഭാഷകളിൽ വീഡിയോ വൈറലായിട്ടുണ്ട്. വീഡിയോയിൽ ഒരു യുവാവിനെ വടി  ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുന്നതും സ്ത്രീകൾ അലമുറയിട്ടു കരയുന്നതും കുറേപ്പേർ ഒരു വീടിനു നേരെ കല്ലെറിയുന്നതുമായ ദൃശ്യങ്ങളാണുള്ളത്.  വീഡിയോയിൽ ആരോപിക്കുന്നതുപോലെ സംഘപരിവാർ അക്രമികൾ മുസ്‌ലിം കുടുംബത്തെ വംശീയ പ്രശ്നങ്ങളുടെ പേരിൽ ആക്രമിച്ചതാണോ എന്ന് നമുക്ക് അന്വേഷിച്ചു നോക്കാം.  ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട വിവിധ പോസ്റ്റുകളുടെ ലിങ്കുകളാണ് താഴെ :

archived link
facebook video
archived link
facebook post
archived link
facebook post
archived link
facebook post

വസ്തുതാ പരിശോധന

ഇന്റർനെറ്റിൽ ഇതേപ്പറ്റി നിരവധി വാർത്തകൾ ലഭ്യമാണ്. വാർത്താ വെബ്‌സൈറ്റുകളിൽ ഇതേപ്പറ്റി സമ്മിശ്രങ്ങളായ നിരീക്ഷണങ്ങളാണുള്ളത്.താഴെ ഏതാനും ലിങ്കുകൾ കൊടുക്കുന്നു:

Archived link
Thewire.in
Archived link
Scroll.in
Archived link
indianexpress.com
Archived link
mathrubhumi.com
Archived link
kaumudiplus.com

മാർച്ച്‌ 21നു ഹരിയാനയിലെ ഭോണ്ടസി ഗ്രാമത്തിലെ ഭൂപ് സിംഗ് നഗറിൽ  ഹോളി ദിനത്തിലാണ് ആക്രമണമുണ്ടായത് എന്നാണ് ഞങ്ങൾ ഇന്റർനെറ്റിൽ നടത്തിയ തിരച്ചിലിൽ അറിയാൻ കഴിഞ്ഞത്. ഹോളി ദിനത്തിൽ വൈകിട്ട് അഞ്ചു മണി നേരത്ത് ആക്രമണം നടന്ന സ്ഥലത്തിനരികെയുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേയ്ക്ക് ഒരു സംഘം കടന്നു വരുകയും അവിടെ കളിക്കുന്നത് വിലക്കുകയും ചെയ്തു. എന്നാൽ കുട്ടികൾ തയ്യാറാകാത്തതിനെ തുടർന്ന്  അക്രമികൾ കുറച്ചുകൂടി ആളുകളുമായെത്തി  ഹോക്കി സ്റ്റിക്ക് പോലുള്ള ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളടക്കം വീട്ടിലുള്ളവരെ അക്രമിക്കുകയാണുണ്ടായത്.

ഞങ്ങൾ ഗുരുഗ്രാമിലെ പോലീസ് അധികാരികളോട് വാർത്തയുടെ വസ്തുത അന്വേഷിച്ചിരുന്നു. കേസ് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനാൽ തൽക്കാലം പേര് വെളിപ്പെടുത്തുന്നതിൽ സാങ്കേതിക പ്രശ്നങ്ങളുണ്ട് എന്ന മുഖവുരയോടെ ഞങ്ങളോട് വിവരങ്ങൾ വെളിപ്പെടുത്തിയ പോലീസ് ഉഗ്യോഗസ്ഥന്റെ വാക്കുകൾ ഇപ്രകാരം: ” പ്രശ്നത്തിന് വംശീയമോ മതപരമോ ആയ നിറങ്ങൾ നൽകുന്നത് തന്നെ തെറ്റാണ്. അക്രമണകാരി ഇന്നാട്ടുകാരൻ തന്നെയാണ്. ക്രിക്കറ്റ് കളിയെ ചൊല്ലിയുള്ള തർക്കങ്ങൾ ഒടുവിൽ ആക്രമണത്തിൽ കലാശിക്കുകയാണുണ്ടായത്. കേസന്വേഷണം ഊർജിതമായി നടക്കുന്നു. മുഴുവൻ പ്രതികളെയും ഉടനെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷ.” കുറ്റാരോപിതർ അക്രമം നേരിട്ട കുടുംബത്തിന്റെ അയൽവാസികളാണെന്നാണ് പോലീസ് ഉദ്യോഗസ്ഥന്‍റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. വംശീയവും ജാതീയവുമായ പ്രശ്നങ്ങളും ഏതെങ്കിലും മത – രാഷ്ട്രീയ സംഘടനയുടെ പങ്കാളിത്തവും പോലീസ് നിഷേധിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയിൽ മാർച്ച് 25 നു കേസിനെ കുറിച്ചുള്ള  വന്ന ഏറ്റവും പുതിയ വികാസങ്ങൾ പ്രകാരം അക്രമണ സംഘത്തിലെ പ്രധാന ആസൂത്രകനെ അറസ്റ്റു ചെയ്തു എന്നും പ്രശ്നത്തിന് വംശീയ-മതപര-രാഷ്ട്രീയ മാനങ്ങൾ നൽകുന്നതിൽ നാട്ടുകാർ അസ്വസ്ഥരാണെന്നും  വാർത്തകളുണ്ട്.

Archived link
Times of India

Archived link

ആക്രമണത്തിൽ മത- രാഷ്ട്രീയ സംഘടനകൾക്ക് പങ്കില്ല എന്നതിനെ കുറിച്ച് The Wire എന്ന മാധ്യമത്തിൽ വന്ന വാർത്തയുടെ സ്‌ക്രീൻ ഷോട്ട്

സംഭവത്തിന് പിന്നിൽ മത രാഷ്ട്രീയ സംഘടനകളല്ലെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തിട്ടുണ്ട്

Archived link
The Hindu
Archived linkThe Wire

ഗുരുഗ്രാം പോലീസ് അവരുടെ ഫേസ്‌ബുക്കിൽ സംഭവത്തെ കുറിച്ച് പ്രസിദ്ധീകരിച്ച ചില പോസ്റ്റുകൾ താഴെ കൊടുക്കുന്നു.

Archived link

Archived link

ഗുരുഗ്രാം ദക്ഷിണ മേഖലാ ഡിസിപി ഹിമാൻഷു ഗാർഗിന്റെ പ്രതികരണം ANI റിപ്പോർട്ടു ചെയ്തതിന്റെ ട്വിറ്റർ  പോസ്റ്റ് താഴെ കൊടുക്കുന്നു

archived link

നിഗമനം

പ്രസ്തുത പോസ്റ്റുകളിൽ ആരോപിക്കുന്നതുപോലെ ഈ അക്രമത്തിനു പിന്നിൽ ആർ എസ് എസ്സോ മറ്റു സംഘ പരിവാർ സംഘടനകളോ അല്ല. ക്രിക്കറ്റ് കളിയെ തുടർന്ന് ഉണ്ടായ തർക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. പ്രമുഖ മാധ്യമങ്ങളൊന്നും തന്നെ വിവാദത്തിനു പിന്നിൽ സംഘപരിവാർ ആണെന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഭാഷ്യത്തെ പിന്തുണയ്ക്കുന്ന വാർത്തകളുള്ള വെബ്‌സൈറ്റുകളിൽ വന്ന റിപ്പോർട്ടുകൾ മാത്രമാണ് വിശ്വസനീയം

ഏതെങ്കിലും സംഘത്തിന്റെയോ  സംഘടനയുടെയോ പങ്കാളിത്തം പോലീസും  നിഷേധിച്ചിട്ടുണ്ട്. അതിനാൽ ഈ വാർത്ത വ്യാജമാണ്. അക്രമത്തിനു പിന്നിൽ ആർ എസ് എസ്സോ സംഘപരിവാർ സംഘടനകളോ അല്ല.

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Avatar

Title:ഹരിയാനയിൽ മുസ്‌ലിം കുടുംബത്തെ ആക്രമിച്ചത് ആർ എസ് എസ്സും സംഘ പരിവാറുമാണോ…?

Fact Check By: Deepa M 

Result: False

 • 6
 •  
 •  
 •  
 •  
 •  
 •  
 •  
  6
  Shares

1 thought on “ഹരിയാനയിൽ മുസ്‌ലിം കുടുംബത്തെ ആക്രമിച്ചത് ആർ എസ് എസ്സും സംഘ പരിവാറുമാണോ…?

Comments are closed.