കൊറോണയില്‍ നിന്നും രക്ഷനേടാന്‍ ചൈനയില്‍ മുസ്‌ലിംങ്ങള്‍ നടത്തിയ പ്രത്യേക നമസ്ക്കാരത്തിന്‍റെ വീഡിയോയാണോ ഇത്?

Coronavirus സാമൂഹികം

വിവരണം

കൊറോണ രോഗത്തിൽ നിന്നും രക്ഷക്കായി ചൈനയിൽ മുസ്ലിം സമുദായം നടത്തുന്ന പ്രത്യേക നമസ്കാരത്തിൽ മറ്റുള്ളവരും പങ്കാളികളാകുന്ന അപൂർവ കാഴ്ച്ച. എന്ന തലക്കെട്ട് നല്‍കി ഒരു വലിയ ജനക്കൂട്ടം തന്നെ പൊതുനിരത്തില്‍ നിസ്‌കരിക്കുന്ന വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അഷ്‌കര്‍ റൂട്ട് ഹണ്ടര്‍ എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക്  ഇതുവരെ 23ല്‍ അധികം ഷെയറുകളും 9ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ യഥാര്‍ഥത്തില്‍ ചൈനയില്‍ കൊറോണ വൈറസ് വ്യാപകമായി പടര്‍ന്ന് ജനങ്ങള്‍ മരണപ്പെടാന്‍ ഇടയായ സാഹചര്യത്തില്‍ മുസ്‌ലിം സമുദായം നടത്തിയ പ്രത്യേക നമസ്കാരത്തിന്‍റെ വീഡിയോയാണോ ഇത്. എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോ ഞങ്ങളുടെ (ഫാക്‌ട് ക്രെസെന്‍ഡോ) ശ്രീലങ്കന്‍ വിഭാഗം വസ്‌തുത പരിശോധന നടത്തിയതാണ്. ആ റിപ്പോര്‍ട്ട് പ്രകാരം ലഭിച്ച കണ്ടെത്തല്‍ ഇപ്രകാരമാണ്. ചൈനയില്‍ ഏറെ വര്‍ഷങ്ങളായി താമസിക്കുന്ന മാക്ക് മുഹമ്മദ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച വീഡിയോയാണ് പലരും മറ്റ് തലക്കെട്ടുകള്‍ നല്‍കി പ്രചരിപ്പിച്ചിരിക്കുന്നത്. 2019 ജൂണ്‍ അഞ്ചിന് റംസാന്‍ നോമ്പ് ആചരണം നടക്കുന്ന സമയത്ത് ചൈനയിലെ തെരുവില്‍ നടന്ന ഈദ് നമസ്കാരത്തെ കുറിച്ച് വിശദീകരിച്ചാണ് മാക്ക് മുഹമ്മദ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചൈനയില്‍ മതസ്വാതന്ത്ര്യമില്ലെന്നും വിശ്വാസികളെ തടവറയിലാക്കുമെന്നുമൊക്കെയുള്ള തെറ്റ്ദ്ധാരണ മാറ്റാനാണ് താന്‍ വീഡിയോ പങ്കുവെയ്ക്കുന്നതെന്ന തലക്കെട്ട് നല്‍കിയാണ് മാക്ക് മുഹമ്മദ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 38 മിനിറ്റില്‍ അധികം ദൈര്‍ഘ്യമുള്ള ലൈവ് വീഡിയോയുടെ 1.20 മിനിറ്റുകള്‍ പിന്നിടുമ്പോള്‍ മുതലുള്ള കുറച്ച് ഭാഗം മാത്രം ക്രോപ്പ് ചെയ്താണ് കൊറോണ വൈറസ് ബാധയുണ്ടായ സാഹചര്യത്തില്‍ ചൈനയില്‍ നടന്ന നമസ്‌കാരമെന്ന പേരിലെ പ്രചരണമെന്നത് ഇതോടെ വ്യക്തമായി കഴിഞ്ഞു.

ഫാക്‌ട് ക്രെസെന്‍ഡോ ശ്രീലങ്കയുടെ റിപ്പോര്‍ട്ട്-

മാക്ക് മുഹമ്മദ് എന്ന വ്യക്തിയുടെ ലൈവ് വീഡിയോ (വീഡിയോയില്‍ 1.20 മുതലുള്ള നാല് മിനിറ്റുകള്‍ ക്രോപ്പ് ചെയ്താണ് വ്യാജപ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്നത്.)-

നിഗമനം

2019 ജൂണ്‍ മാസത്തില്‍ റംസാന്‍ സമയത്ത് ചൈനയില്‍ നടന്ന നമസ്‌കാരത്തിന്‍റെ വീഡിയോയാണ് കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ നടക്കുന്ന നമസ്‌കാരമെന്ന പേരില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കൊറോണയില്‍ നിന്നും രക്ഷനേടാന്‍ ചൈനയില്‍ മുസ്‌ലിംങ്ങള്‍ നടത്തിയ പ്രത്യേക നമസ്ക്കാരത്തിന്‍റെ വീഡിയോയാണോ ഇത്?

Fact Check By: Dewin Carlos 

Result: False