“നരേന്ദ്ര മോദി എല്ലാ ഇന്ത്യൻ ഉപയോക്താക്കൾക്കും മൂന്നു മാസത്തെ സൗജന്യ റീചാർജ് നൽകുന്നു”-തട്ടിപ്പ് സന്ദേശത്തില്‍ വീഴരുതേ!!!

രാഷ്ട്രീയം | Politics സാമൂഹികം

2024 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ ഒരു വ്യാജ സന്ദേശം ഒപ്പകമായി പ്രചരിക്കുന്നു ണ്ട് മോദി സർക്കാർ സൗജന്യ റീചാർജ് നൽകുന്നു എന്ന അവകാശപ്പെട്ടാണ് സന്ദേശം പ്രചരിപ്പിക്കുന്നത് 

പ്രചരണം 

“ബിജെപിയെ വോട്ട് ചെയ്ത് ജയിപ്പിക്കാൻ നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം.

😂😂😂

=================={

*ബിജെപി ഫ്രീ റീചാർജ് യോജന*, പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഇന്ത്യൻ ഉപയോക്താക്കൾക്കും 3 മാസത്തെ സൗജന്യ റീചാർജ് നൽകുന്നു, അതിലൂടെ കൂടുതൽ കൂടുതൽ ആളുകൾക്ക് 2024 തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യാം. വീണ്ടും ബിജെപിക്ക് വോട്ട് ചെയ്ത് രൂപീകരിക്കാം*

 ഇപ്പോൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് 3 മാസത്തേക്ക് *സൗജന്യ റീചാർജ്*(അവസാന തീയതി – 15 ഒക്‌ടോബർ 2024)*👇👇👇
എന്ന വിവരണത്തോടെ പ്രചരിക്കുന്ന സന്ദേശത്തിൽ ഒരു ലിങ്ക് നൽകിയിട്ടുണ്ട്. 

FB postarchived link

പ്രസ്തുത സന്ദേശം വാട്ട്സ് ആപ്പിലും പ്രചരിക്കുന്നുണ്ട്. 

കൂടുതൽ പേരിലേക്ക് സന്ദേശം എത്തിക്കാൻ ആഹ്വാനവും ഉണ്ട് എന്നാൽ തട്ടിപ്പ് സന്ദേശമാണ് ഇതെന്ന് അന്വേഷണത്തിൽ വ്യക്തമായി 

വസ്തുത ഇതാണ്

ഏതാണ്ട് 2023 സെപ്റ്റംബര്‍ മാസത്തിനു ശേഷം ഇതേ സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തട്ടിപ്പ് സന്ദേശമാണെന്നറിയാതെ നിരവധിപ്പേര്‍ ഇത് പങ്കുവച്ചു. തുടര്‍ന്ന് പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്റ്റ് ചെക്ക് ടീം ഇത് വ്യാജ സന്ദേശമാണെന്ന മുന്നറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് നല്കിയിരുന്നു. 

archived link

തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ സൌജന്യ റീചാര്‍ജ് കൊടുക്കുന്നുവെന്ന തട്ടിപ്പ് സന്ദേശങ്ങള്‍ വൈറലാണെന്നും ഇവയോടൊപ്പമുള്ള ലിങ്കുകള്‍ തുറക്കരുതെന്നും പങ്കുവയ്ക്കരുതെന്നുമുള്ള മുന്നറിയിപ്പുമായി കേരള പോലീസ് സന്ദേശം നല്‍കിയിട്ടുണ്ട്. 

archived link

കൂടാതെ getsafeonline പോലുള്ള ചില വെബ്സൈറ്റുകള്‍ സംശയമുള്ള വെബ്സൈറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ നിങ്ങളെ സഹായിക്കും. സംശയമുള്ള വെബ്സൈറ്റിന്‍റെ ലിങ്ക് കോപ്പി ചെയ്ത് getsafeonline സൈറ്റില്‍ നിര്‍ദ്ദിഷ്ട ഭാഗത്ത് പേസ്റ്റ് ചെയ്യുക. നിങ്ങള്‍ക്ക് വെബ്സൈറ്റിന്‍റെ ആധികാരികതയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതാണ്. 

ഇത്തരമൊരു ഓഫര്‍ ബിജെപിയോ കേന്ദ്ര സര്‍ക്കാരോ ജനങ്ങള്‍ക്ക് മുന്നില്‍ വച്ചിട്ടില്ല. ഇങ്ങനെയൊരു ഓഫര്‍ നല്‍കിയിരുന്നെങ്കില്‍ തീര്‍ച്ചയായും അവരുടെ ഔദ്യോഗിക വെബ്സൈറ്റിലോ സാമൂഹ്യ മാധ്യമ ഹാന്‍റിലുകളിലോ ഇതേപ്പറ്റിയുള്ള വിശദാംശങ്ങള്‍ കൊടുക്കുമായിരുന്നു. മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് നല്‍കുന്നതായി ബിജെപിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലോ ഔദ്യോഗിക വെബ്‌സൈറ്റിലോ വിവരമില്ല. ഫ്രീ റീച്ചാര്‍ജ് ഓഫര്‍ സംബന്ധിച്ച ആധികാരികമായ വാര്‍ത്തകളൊന്നും മാധ്യമങ്ങള്‍ കൊടുത്തിട്ടില്ല.

നിഗമനം 

പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഇന്ത്യൻ ഉപയോക്താക്കൾക്കും മൂന്നു മാസത്തെ സൗജന്യ റീചാർജ് നൽകുന്നു എന്നവകാശപ്പെട്ട് പോസ്റ്റില്‍ പ്രചരിക്കുന്നത് തട്ടിപ്പ് സന്ദേശമാണ്. സന്ദേശത്തോടൊപ്പമുള്ള ലിങ്ക് തുറക്കുകയോ മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കുകയോ ചെയ്യരുതെന്ന് സര്‍ക്കാരും പോലീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:“നരേന്ദ്ര മോദി എല്ലാ ഇന്ത്യൻ ഉപയോക്താക്കൾക്കും മൂന്നു മാസത്തെ സൗജന്യ റീചാർജ് നൽകുന്നു”-തട്ടിപ്പ് സന്ദേശത്തില്‍ വീഴരുതേ!!!

Fact Check By: Vasuki S 

Result: False