FACT CHECK: ബിജെപിയുടെ പിന്തുണ നേടി പിണറായി വിജയന്‍ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ മത്സരിച്ചിരുന്നോ…? സത്യാവസ്ഥ അറിയൂ…

രാഷ്ട്രീയം

കുത്തുപറംബ് നിയോജക മണ്ഡലത്തില്‍ മത്സരിച്ച പിണറായി വിയജയന്‍ ബി.ജെ.പിയുടെ സഹായം നേടിയിരുന്നു എന്ന തരത്തിലെ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. കുടാതെ സി.പി.എം മുഖപത്രം ദേശാഭിമാനിയും പിണറായി വിജയന് വേണ്ടി വോട്ട് അഭ്യര്‍ത്ഥന ചെയ്യുമ്പോള്‍ അദ്ദേഹം ബി.ജെ.പി. പിന്തുണയോടെയാണ് മത്സരിക്കുന്നത് എന്ന് പ്രത്യേകിച്ച് പറഞ്ഞിരുന്നു എന്നും വാദിക്കുന്നുണ്ട്.

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വാദത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ വാദം തെറ്റാന്നെന്ന്‍ കണ്ടെത്തി. എന്താണ് സാമുഹ്യ മാധ്യമങ്ങളിലെ പ്രചരണം… എന്താണ് പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം… നമുക്ക് അന്വേഷിക്കാം.

പ്രചരണം

Screenshot: Fact Check request received on our fact line number 9049053770

മുകളില്‍ നല്‍കിയ പോസ്റ്റര്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ വാട്സപ്പ് ഫാക്റ്റ് ലൈന്‍ നമ്പറില്‍ പരിശോധനക്കായി ലഭിച്ചതാണ്. ഫെസ്ബൂക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “ഈ പോസ്റ്റര്‍ 77ലെ ഈ പോസ്റ്ററോക്കെ തപ്പി പിടിച്ചോണ്ട് വരുന്ന മമളെയൊക്കെ പ്യുവിട്ട്‌ പൂജിക്കണം

പോസ്റ്ററില്‍ എഴുതിയത് ഇങ്ങനെയാണ്: “കുത്തുപറമ്പ് നിയോജക മണ്ഡലത്തില്‍. മത്സരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ പിന്തുണയുള്ള. LDF. സ്ഥാനാര്‍ഥി കുത്തുപറമ്പിന്‍റെ വികസനത്തിനു സഖാ. പിണറായി വിജയനെ ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തില്‍ വോട്ട് ചെയ്തു…  ”

ഈ പോസ്റ്റര്‍ ദേശാഭിമാനിയും പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു എന്ന് വാദിച്ചിട്ടും ചിലര്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ നമുക്ക് താഴെ കാണാം.

Screenshot: Post alleging the accompanying photo is an old poster of Pinarayi Vijayan seeking votes with the support of BJP in Kuthuparamba published in CPM mouthpiece Deshabhimani.

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “സിപിഐഎമ്മിനെ ബിജെപിയുമായുള്ള കൂട്ടുകെട്ട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ പിന്തുണയുള്ള എൽഡിഎഫ് സ്ഥാനാർഥി കൂത്തുപറമ്പിലെ വികസനത്തിനു സഖാവ് പിണറായി വിജയനെ വിജയിപ്പിക്കുക….. എന്നിട്ട് ഈ പിണറായി വിജയൻ ആണോ പൗരത്വ വിഷയത്തിൽ മുസ്ലീങ്ങൾക്ക് കാവലാളായി നിൽക്കുന്നത്. ഇവൻ അവസരം കിട്ടി കഴിഞ്ഞാൽ മുസ്ലിംകൾ ഒന്നടങ്കം തുറങ്കിൽ അടക്കും…

ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചത് ആണിത്.

ബിജെപിയുടെ സഹായം എന്നും സിപിഎമ്മിനും പിണറായിക്കും ഉണ്ട് താനും.”

വസ്തുത അന്വേഷണം

മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ച് പ്രാവ്ശമാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിചിട്ടുള്ളത്. 2021ലെ തെരഞ്ഞെടുപ്പ് അദ്ദേഹത്തിന്‍റെ 6ആമത്തെ തെരഞ്ഞെടുപ്പ് ആകും. അദ്ദേഹം 1970, 1977, 1991 എന്നി വര്‍ഷങ്ങളിലാണ് കുത്തുപറമ്പില്‍ നിന്ന് ജനവിധി തേടിയത്. ഭാരതിയ ജനതാ പാര്‍ട്ടി സ്ഥാപിച്ചത് ഏപ്രില്‍ 6, 1980നാണ്. 1952ല്‍ സ്ഥാപിച്ച ഭാരതിയ ജന്‍ സംഘ പാര്‍ട്ടി 1977ല്‍ ജനതാ പാര്‍ട്ടിയില്‍ വിലയിച്ചിരുന്നു. അതിന് ശേഷം ജനതാ പാര്‍ട്ടി അംഗങ്ങള്‍ക്ക് ആര്‍.എസ്.എസ്. അങ്ങത്വം ഉപേക്ഷിക്കേണ്ടി വരും എന്ന് ജനതാ പാര്‍ട്ടി ഉത്തരം വിട്ടപ്പോള്‍, അടല്‍ ബിഹാരി വാജ്‌പേയി, ലാല്‍ കൃഷ്ണ അദ്വാനി പോലെയുള്ള പഴയ ജന്‍ സംഘ നേതാകള്‍ ജനതാ പാര്‍ട്ടി വിട്ടിട്ട് പുതിയ പാര്‍ട്ടി അതായത് ഭാരതിയ ജനത പാര്‍ട്ടി സ്ഥാപിച്ചത്.

Screenshot: History of Bharatiya Janata Party. The party was founded on 6th April 1980 in Mumbai by former Jansangh members like Atal Bihari Vajpayee and Lal Krishna Advani.

Bharatiya Janata Party (bjp.org)

അങ്ങനെ 70, 77 എന്നി വര്‍ഷങ്ങളില്‍ ഭാരതിയ ജനതാ പാര്‍ട്ടി അതായത് BJP രൂപീകൃതമായിട്ടുണ്ടായിരുന്നില്ല. 1991ലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഞങ്ങള്‍ പരിശോധിച്ചു. 1991ല്‍ ബി.ജെ.പി. 140ല്‍ 135 മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. ഈ മണ്ഡലങ്ങളില്‍ പിണറായി വിജയന്‍ മത്സരിച്ച കുത്തുപറമ്പുമുണ്ടായിരുന്നു. 

Screenshot: Kerala Assembly election results, Kuthuparamba 1991.

rptDetailedResults (kerala.gov.in)

ഇ. പ്രേമരാജന്‍ ആയിരുന്നു 1991ല്‍ കുത്തുപറമ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി പിണറായി വിജയനിനെതിരെ മത്സരിച്ചത്. അദ്ദേഹം മുന്നാം സ്ഥാനം നേടിയിരുന്നു. പിണറായി വിജയന്‍ ഈ തെരഞ്ഞെടുപ്പില്‍ 13060 വോട്ടുകളുടെ ഭൂരിപക്ഷം നേടി വിജയിച്ചിരുന്നു. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി പി. രാമകൃഷ്ണന്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. അങ്ങനെ ബി.ജെ.പി. ഈ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനെ പിന്തുണച്ചിരുന്നില്ല എന്ന് ഇതോടെ വ്യക്തമാകുന്നു.

കൂടാതെ ദേശാഭിമാനി മുന്‍ റസിഡണ്ട് എഡിറ്ററും മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്‌ സെക്രട്ടറിയുമായ പി എം മനോജ്‌ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജില്‍ പ്രസ്തുത പ്രചാരണത്തിന് എതിരെ വിശദീകരണം നല്‍കി ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്:

archived link

ഞങ്ങള്‍ ദേശാഭിമാനിയുടെ എറണാകുളം ബ്യുറോയുമായി ബന്ധപെട്ടപ്പോള്‍ ഈ സ്ക്രീന്‍ഷോട്ട് വ്യാജമാണ് എന്ന് അവര്‍ ഞങ്ങളെ അറിയിച്ചു. “ ഇങ്ങനെയൊരു വാര്‍ത്ത‍ ദേശാഭിമാനി പ്രസിദ്ധികരിചിട്ടുണ്ടായിരുന്നില്ല, ഈ സ്ക്രീന്‍ഷോട്ട് എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ്” എന്നും ബ്യുറോ ചീഫ് ടി.ആര്‍. അനില്‍കുമാര്‍ വ്യക്തമാക്കി. 

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണമായും തെറ്റാന്നെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. പിണറായി വിജയന്‍ കുത്തുപറമ്പില്‍ 70, 77 എന്നി കൊല്ലങ്ങളില്‍ മത്സരിച്ചപ്പോള്‍ BJP എന്ന പാര്‍ട്ടി നിലവിലുണ്ടായിരുന്നില്ല. അതെ പോലെ 1991ല്‍ BJP കുത്തുപറമ്പില്‍ പിണറായി വിജയനെതിരെ അവരുടെ സ്ഥാനാര്‍ഥി നിര്‍ത്തിയിരുന്നു. ദേശാഭിമാനി ഇങ്ങനെയുള്ള യാതൊരു പോസ്റ്റര്‍ പ്രസിദ്ധികരിചിട്ടില്ല എന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ബിജെപിയുടെ പിന്തുണ നേടി പിണറായി വിജയന്‍ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ മത്സരിച്ചിരുന്നോ…? സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •