കൊറോണ നിർമ്മാർജ്ജനത്തിനുള്ള കാര്യനിർവ്വാഹണ സംഘത്തലവനാവാൻ മോദിയോട് അമേരിക്ക, ഓസ്ട്രെലിയ, യു.കെ. പോലെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല…

Coronavirus ദേശിയം

കോവിഡ്‌-19 മഹാമാരി ഇന്ന് ലോകരാജ്യങ്ങളുടെ മുന്നില്‍ വലിയൊരു വെല്ലുവിളിയാണ്. ഈ ആഗോള ആരോഗ്യ പ്രശ്നതിനെ നേരിടാന്‍ പല രാജ്യങ്ങളും മറ്റു രാജ്യങ്ങളോട് സഹായം ആവശ്യപ്പെടുന്നുണ്ട്. ഇതില്‍ ഇന്ത്യയും ഉള്‍പെടും. പക്ഷെ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു വ്യത്യസ്തമായ പ്രചാരണമാണ് നടക്കുന്നത്. ഓസ്ട്രെലിയ, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ 18 രാജ്യങ്ങള്‍ ഇന്ത്യയോട് കൊറോണവൈറസിനെ നേരിടാനായിയുണ്ടാക്കിയ കാര്യാനിരവാഹണ സംഘത്തിന്‍റെ തലപ്പത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇരുത്താന്‍ ആവശ്യപെട്ടു. ഇന്ത്യക്ക് ലഭിച്ച ബഹുമാനം എന്ന് കരുതി പലരും ഈ വാര്‍ത്ത‍ ഷെയര്‍ ചെയ്തു. ഈ വാര്‍ത്ത‍യുടെ അടിസ്ഥാനം വായോന്‍ എന്ന ഇംഗ്ലീഷ് മാധ്യമത്തിന്‍റെ ഒരു ന്യൂസ്‌ ക്ലിപ്പാണ്. പക്ഷെ ഈ ന്യൂസ്‌ ക്ലിപ്പ് പരിശോധിച്ചപ്പോള്‍, സത്യാവസ്ഥ പോസ്റ്റുകളില്‍ വാദിക്കുന്ന പോലെയല്ല എന്ന് മനസിലാകുന്നു. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് അറിയാം.

വിവരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയെ.. കൊറോണ നിർമ്മാർജ്ജനത്തിനുള്ള കാര്യനിർവ്വാഹണ സംഘത്തലവനാവാൻ.. അമേരിക്ക, ആസ്ത്രേലിയ, UK തുടങ്ങി 18 രാജ്യങ്ങൾ ആവശ്യപ്പെട്ടു.. ഇത് ഭാരതത്തിന് അഭിമാനിക്കാവുന്ന നിമിഷം..”

ഇത്തരത്തില്‍ പല പോസ്റ്റുകള്‍ ഫെസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്.

വസ്തുത അന്വേഷണം

ഈ വീഡിയോ വയോന്‍ എന്ന ഇംഗ്ലീഷ് മാധ്യമത്തിന്‍റെ ന്യൂസ്‌ ബുള്ളേറ്റിനാണ്. ഈ ബുല്ലെറ്റിന്‍ പ്രക്ഷേപണം നടത്തിയത് മാര്‍ച്ച്‌ 15നാണ്. ഈ വീഡിയോ അവരുടെ യുട്യൂബ് ചാനലില്‍ ലഭ്യമാണ്.

ബുല്ലെട്ടിന്‍റെ തുടക്കത്തില്‍ ന്യൂസ്‌ അവതാരക കുറച്ച് ഇടറുന്നതായി കാണാം. കൊറോണ വൈറസിനെ നിരോധനത്തില്‍ ഇന്ത്യ ലോകരാജ്യങ്ങളുടെ മുന്നിലാണ്…ഇതിനെ ശേഷം അവതാരക ഇടറുന്നു എനിട്ട്‌ ടാസ്ക് ഫോര്‍സിന്‍റെ കാര്യം പറയുന്നു. പിന്നെ വിണ്ടും വിഷയത്തിലേക്ക് തിരിച്ചു വരുമ്പോള്‍ കാര്യം എന്താന്നെന്ന്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി മോദി മാര്‍ച്ചില്‍ നടത്തിയ സാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിനെ കുറിച്ചാണ് വാര്‍ത്ത‍യില്‍ പറയുന്നത്. ദക്ഷിണ ഏഷ്യയിലെ 8 രാജ്യങ്ങള്‍ തമ്മില്‍ കൊറോണവൈറസ് നിരോധനത്തിനെ കുറിച്ച് നടത്തിയ ലോകത്തിലെ ആദ്യത്തെ സമ്മേളനമായിരുന്നു പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സാര്‍ക്ക് സമ്മേളനം. ഇതിനെ പുറമേ ജി-20 രാജ്യങ്ങള്‍ തമ്മിലും ഇത് പോലെയൊരു ചര്‍ച്ചയുണ്ടാകണം എന്ന് പ്രധാനമന്ത്രി ആവശ്യപെട്ടിരുന്നു. ഈ ചര്‍ച്ചയുടെ കാര്യമാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്ക്കോട്ട് മോരിസനും പറയുന്നത്. ഈ കൊല്ലം ഈ ചര്‍ച്ച നടത്തണോ വേണ്ടയോ എന്ന് തിരുമാനിക്കാനുള്ള അധികാരം ജി-20യുടെ പ്രസിഡന്‍റ് സൌദിഅറേബ്യയുടെ ഭരണകൂടത്തിന്‍റെതാണ് എന്നും അദേഹം പറയുന്നു. ഈ ആവശ്യം ഓസ്ട്രെലിയയും, ബ്രിട്ടനും പിന്തുണച്ചിരുന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ വാര്‍ത്ത‍യില്‍ പറയുന്നത്. 

ഇതിനെ മുന്നേ ഈ വാദത്തിനെ കുറിച്ച് ദി ക്വിന്റ്റ് വസ്തുത അന്വേഷണം നടത്തിയിരുന്നു. അവരുടെ അന്വേഷണത്തിലും ഈ വാദം തെറ്റാന്നെന്ന്‍ തെളിച്ചിരുന്നു.

നിഗമനം

അമേരിക്ക, ബ്രിട്ടന്‍, ഓസ്ട്രേലിയ തുടങ്ങിയ 18 രാജ്യങ്ങള്‍ കൊറോണവൈറസ്‌ നിര്‍മാര്‍ജ്ജനത്തിനുള്ള സംഘത്തിന്‍റെ തലവനാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അവശ്യപ്പെട്ടിട്ടില്ല. പ്രധാനമന്ത്രി മാര്‍ച്ചില്‍ സാര്‍ക്ക് രാജ്യങ്ങള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയെ കുറിച്ചുള്ള റിപ്പോര്‍ട്ട്‌ തെറ്റായി വ്യഖ്യാനിച്ചതിനാല്‍ ആയിരിക്കാം ഈ തെറ്റിധാരണ ഉണ്ടായത്.

Avatar

Title:കൊറോണ നിർമ്മാർജ്ജനത്തിനുള്ള കാര്യനിർവ്വാഹണ സംഘത്തലവനാവാൻ മോദിയോട് അമേരിക്ക, ഓസ്ട്രെലിയ, യു.കെ. പോലെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല…

Fact Check By: Mukundan K 

Result: False