പാകിസ്ഥാനിലെ ചാനല്‍ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെ കുറിച്ച് നല്‍കിയ വാര്‍ത്ത‍യുടെ ക്ലിപ്പാണോ ഇത്…?

അന്തര്‍ദേശിയ൦ രാഷ്ട്രീയം

ഡിസംബര്‍ 31, 2019ന് കേരള നിയമസഭ പൌരത്വ ഭേദഗതി ബില്‍ 2019 നെതിരെ പ്രമേയം പാസാക്കി. പ്രമേയത്തിനെ 140 നിയമസഭ അംഗങ്ങളില്‍ 139 അംഗങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ബിജെപിയുടെ ഒരേയൊരു എം.എല്‍എ. ഒ. രാജഗോപാല്‍ ബില്ലിനെ എതിര്‍ത്തു. വന്‍ ഭൂരിപക്ഷത്തോടെ അവസാനം ബില്‍ കേരള നിയമസഭ പാസാക്കി. പ്രാദേശിക മാധ്യമങ്ങള്‍ കൂടാതെ ദേശിയ മാധ്യമങ്ങളിലും പ്രമേയത്തിനെ കുറിച്ച് പല വാര്‍ത്ത‍കളും വന്നിരുന്നു. സമുഹ മാധ്യമങ്ങളിലും പല പോസ്റ്റുകളും ഇതിനെ സംബന്ധിച്ച് പ്രചരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഒരു ഉര്‍ദു വാര്‍ത്ത‍യുടെ വീഡിയോ ഫെസ്ബൂക്കില്‍ ഏറെ പ്രചരിക്കുന്നുണ്ട്. പാകിസ്ഥാനില്‍ നിന്ന് കേരള നിയമസഭ പാസാക്കിയ പ്രമയത്തിന് പിന്തുണ എന്ന അടിക്കുറിപ്പോടെ പല ഫെസ്ബൂക്ക് പോസ്റ്റുകളില്‍ ഈ ഉര്‍ദു വാര്‍ത്ത‍യുടെ ക്ലിപ്പ് പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്:

പോസ്റ്റുകളിലുള്ള വാചകം ഇപ്രകാരമാണ്:

“ആഹ്ലാദിപ്പിൻ ആർമാദിപ്പിൻ ..

കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർക്കു പിന്തുണ വരുന്നത് പാകിസ്ഥാനിൽ നിന്ന്‌ …

ഈ നാടകങ്ങളൊക്കെ ആർക്കു വേണ്ടിയാണെന്ന് മനസിലാവുന്നുണ്ടോ ?”

FacebookArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയതിനെ പിന്തുണക്കുന്ന പാകിസ്ഥാന്‍ ചാനലിന്‍റെ വാര്‍ത്ത‍യാണോ ഇത്? സത്യാവസ്ഥ എന്താണെന്ന്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോ ശ്രദ്ധിച്ച് നോക്കിയാല്‍ മുകളില്‍ നമുക്ക് ചാനലിന്‍റെ ലോഗോ കാണാം. ചാനലിന്‍റെ ലോഗോയുടെ മുകളില്‍ ഫെസ്ബൂക്ക് പേജിന്‍റെ പേര് വെച്ചതിനാല്‍ ചാനലിന്‍റെ ലോഗോ മുഴുവാനായി കാണാന്‍ സാധിക്കുന്നില്ല. പക്ഷെ ലോഗോയുടെ താഴെ news18.com എന്ന് എഴുതിയതായി നമുക്ക് കാണാന്‍ കഴിയും. വീഡിയോയുടെ ഒരു ദൃശ്യത്തിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്. വായനക്കാര്‍ക്ക് വെബ്സൈറ്റ് അഡ്രസ്‌ വ്യക്തമായി കാണാനായി ഞങ്ങള്‍ ലോഗോ വലുതാക്കിയിട്ടുണ്ട്.

മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണുന്ന പോലെ news18.com എഴുതിയതായി നമുക്ക് വ്യക്തമായി കാണാം. ഞങ്ങള്‍ News18 ഉര്‍ദുവിന്‍റെ യുട്യൂബ് ചാനല്‍ പരിശോധിച്ചു. News18 ഉര്‍ദുവിന്‍റെ യുട്യൂബ് ചാനലില്‍ ഞങ്ങള്‍ക്ക് ഇതേ വീഡിയോ ലഭിച്ചു. News18 ഈ വീഡിയോ ഡിസംബര്‍ 31, 2019നാണ് പ്രസിദ്ധികരിച്ചത്. ഇതേ വീഡിയോ ചാനലിന്‍റെ ലോഗോ മറച്ച് വെച്ച് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയാണ്. താഴെ നല്‍കിയ വീഡിയോയില്‍ നമുക്ക് News18 ന്‍റെ ലോഗോ വ്യക്തമായി കാണാം.

വാര്‍ത്ത‍യില്‍ ഉര്‍ദുയില്‍ പറയുന്നത് ഇങ്ങനെ- “ഒരു പക്ഷത്തില്‍ കേന്ദ്ര സര്‍ക്കാരും അവരുടെ സഹകക്ഷികളും പൌരത്വ ഭേദഗതി ബില്ലിനായി പിന്തുണ നേടാന്‍ ശ്രമിക്കുമ്പോള്‍ അതെ സമയം മറു പക്ഷത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിന്‍റെ ഈ ഉദ്ദേശം നടപ്പിലാക്കാതെയിരിക്കാനായി എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുന്നു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററില്‍ #ISupportCAA എന്ന പ്രചരണത്തിന് മുന്‍കൈ എടുത്തപ്പോള്‍ കേരള നിയമസഭ പാസാക്കിയ പ്രമേയം കൊണ്ട് അദേഹത്തിന് വലിയൊരു തിരിച്ചടി സംഭവിച്ചിട്ടുണ്ടാകും. കേരളയിലെ നിയമസഭ ഇന്ന് പൌരത്വ ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി. ഈ പ്രമേത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ഈ നിയമം പിന്‍വലിക്കാന്‍ കേരള നിയമസഭ ആവശ്യപെട്ടു. പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം.” 

നിഗമനം

പ്രസ്തുത പോസ്റ്റില്‍ പാകിസ്ഥാന്‍ ന്യൂസ്‌ ചാനലിന്‍റെ റിപ്പോര്‍ട്ട്‌ എന്ന് തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ വീഡിയോ News18ന്‍റെ ഉര്‍ദു ചാനലിന്‍റെ ഒരു വാര്‍ത്ത‍യുടെ ക്ലിപ്പാണ്. 

Avatar

Title:പാകിസ്ഥാനിലെ ചാനല്‍ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെ കുറിച്ച് നല്‍കിയ വാര്‍ത്ത‍യുടെ ക്ലിപ്പാണോ ഇത്…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •