ഇന്ത്യയില്‍ 35000 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തുവെന്ന് ബജറ്റില്‍ ധനമന്ത്രി പറഞ്ഞുവോ…?

രാഷ്ട്രീയം

വിവരണം

FacebookArchived Link

“കണക്കില്ലാത്ത അഴിമതി …” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 6 മുതല്‍ Mathai V M Joseph എന്ന പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ CNBC ആവാജ് എന്ന ഹിന്ദി ചാനലിന്‍റെ ഒരു ചിത്രമുണ്ട്. ചിത്രത്തില്‍ ചാനലിന്‍റെ അടികുറിപ്പില്‍ 35000 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തു എന്ന് എഴുതി കാണുന്നുണ്ട്. 35000 കോടിയെ വൃത്തത്തില്‍ അടയാളപെടുത്തിയിട്ടുണ്ട്. ചിത്രത്തിന്‍റെ  താഴെ എഴുത്തിയ വാചകം ഇപ്രകാരം: “ബജറ്റിൽ പറഞ്ഞു 35000 കോടി ‘LED ബൾബ് ഇൻഡ്യയിൽ വിതരണം

ചെയ്തുവെന്ന് ‘ ഇന്ത്യയിലെ ജനസംഖ്യ 125 കോടി 35000,00,00,000 : 125,00,00,000 = 280 അതായത് ഇന്ത്യയിലെ ഒരാൾക്ക് 280

‘ബൾബ് വീതം ലഭിച്ചുവെന്ന് ‘ റഫേൽ അഴിമതിയൊക്കെ എന്ത്..

‘ഇതാണ് ശരിക്കും അഴിമതി ‘ ഇതിലും വലിയ അഴിമതി സ്വപ്നങ്ങളിൽ മാത്രം.”  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ധനമന്ത്രി നിര്‍മല സിതരാമന്‍ അവരുടെ ബജറ്റ് പ്രസംഗത്തില്‍ 35000 എല്‍ഇഡി ബള്‍ബുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്തുവെന്ന്‍ പറഞ്ഞുവോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ആദ്യം മാധ്യമങ്ങളില്‍ നിര്‍മല സിതാരാമന്‍റെ ബജറ്റ് പ്രസംഗത്തിന്‍റെ പകര്‍പ്പ് അന്വേഷിച്ചു. അപ്പോള്‍ ഞങ്ങള്‍ക്ക് പല പ്രശസ്ത മാധ്യമങ്ങളില്‍ ധനമന്ത്രി നടത്തിയ പ്രസംഗത്തിന്‍റെ ഇംഗ്ലീഷ് പകര്‍പ്പ് ലഭിച്ചു. ഞങ്ങള്‍ ധനമന്ത്രിയുടെ പകര്‍പ്പ് പൂര്‍ണ്ണമായി പരിശോധിച്ചു. വായനക്കാര്‍ക്ക് പകര്‍പ്പ് വായിക്കാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യാം.

പകര്‍പ്പില്‍ 74 ആമത്തെ പാരഗ്രാഫിലാണ് ധനമന്ത്രി നിര്‍മല സിതാരാമന്‍ എല്‍ഇഡി ബല്‍ബിനെ കുറിച്ച് സംസാരിക്കുന്നത്. ഉജാല പദ്ധതിയുടെ ഭാഗമായി എല്‍ഇഡി ബള്‍ബുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്തുവെന്നും അതിലുടെ’ ബള്‍ബും, സിഎഫ്എല്ലിന്റെയും ഉപയോഗം കുറഞ്ഞു എന്നായിരുന്നു ധനമന്ത്രി പറഞിരുന്നത്. ധനമന്ത്രിയുടെ യഥാര്‍ത്ഥ പ്രസംഗത്തിന്‍റെ ആ ഭാഗം നമുക്ക് പരിശോധിക്കാം. ധനമന്ത്രിയുടെ പ്രസംഗത്തിന്‍റെ പകര്‍പ്പിന്‍റെ 74ആമത്തെ പാരഗ്രാഫിന്‍റെ സ്ക്രീന്ഷോട്ട് താഴെ നല്‍കിയിട്ടുണ്ട്.

പാരഗ്രാഫിന്‍റെ മലയാളം പരിഭാഷ ഇപ്രകാരമാണ്: “നല്ല ജീവിത നിലവാരത്തിനും ജീവിത സൌകര്യത്തിനും, ശുദ്ധമായ അന്തരീക്ഷം നിലനിർത്തുകയും നിലനിര്‍ത്താവുന്ന ഉര്‍ജ്ജ ഉപയോഗം ഉറപ്പാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. 

ഗാർഹിക തലത്തിൽ വ്യാപകമായി എൽഇഡി ബൾബുകളുടെ ഉപയോഗം കൂട്ടാനായി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യുന്നതിനായി ഒരു പദ്ധതി സ്വീകരിച്ചു, അതിന്‍റെ ഫലമായി രാജ്യത്ത് ബൾബുകളും സി‌എഫ്‌എല്ലുകളും വൻതോതിൽ മാറ്റിസ്ഥാപിക്കപ്പെട്ടു. ജ്വാല യോജനയിൽ ഏകദേശം 35 കോടി എൽഇഡി ബൾബുകൾ വിതരണം ചെയ്തു, ഇത് പ്രതിവർഷം 18,341 കോടി രൂപ ലാഭിക്കാൻ കാരണമാകുന്നു. ഇന്ത്യ ബൾബുകളിൽ നിന്ന് മുക്തമാവുകയും സി‌എഫ്‌എൽ ഉപയോഗം ഇതിനകം കുരവാകുകയും ചെയ്തു. 

രാജ്യത്ത് സോളാർ സ്റ്റവ്‌, ബാറ്ററി ചാർജറുകൾ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങൾ മിഷൻ എൽഇഡി ബൾബ് രീതിയുടെ സമീപനം ഉപയോഗിക്കും.”

MoneycontrolArchived Link
Business StandardArchived Link
TOIArchived Link

ധനമന്ത്രി യഥാര്‍ത്ഥത്തില്‍ പറഞ്ഞത് 35 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തുവെന്നാണ്. ഈ കാര്യം ധനമന്ത്രിയുടെ മുഴുവന്‍ പ്രസംഗത്തിന്‍റെ താഴെ നല്‍കിയ വീഡിയോ പരിശോധിച്ചാലും നമുക്ക് ബോധ്യമാക്കും. 

പ്രസ്തുത പോസ്റ്റില്‍ ഷെയര്‍ ചെയ്ത സ്ക്രീന്ഷോട്ട് ചാനലിന്‍റെ  ഗ്രാഫിക്സില്‍ സംഭവിച്ച തെറ്റായിരിക്കും  അല്ലെങ്കില്‍ ഫോട്ടോഷോപ്പ് ചെയ്ത് യഥാര്‍ത്ഥ ചിത്രത്തിന്‍റെതു എഡിറ്റ്‌ ചെയ്തിട്ടുണ്ടാകാം. പക്ഷെ ധനമന്ത്രി അവരുടെ പ്രസംഗത്തില്‍ 35 കോടിയാണ് പറഞ്ഞത്, 35000 കോടിയല്ല.

നിഗമനം

പോസ്റ്റികൂടെ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്‌. ധനമന്ത്രി അവരുടെ  പ്രസംഗത്തില്‍ ഇന്ത്യയില്‍ 35000 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തുവെന്ന് പറഞ്ഞിട്ടില്ല പകരം 35 കോടി എല്‍ഇഡി ബള്‍ബ്‌ വിതരണം ചെയ്തുവെന്നാണ് പറഞ്ഞത്. അതിനാല്‍ വസ്തുത അറിയാതെ പ്രിയ വായനക്കാര്‍ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

Avatar

Title:ഇന്ത്യയില്‍ 35000 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തുവെന്ന് ബജറ്റില്‍ ധനമന്ത്രി പറഞ്ഞുവോ…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •