
Representative Image. source Google/kiafriqa.com
ആഫ്രിക്കന്‍ രാജ്യം എറിത്രിയയില്‍ നിയമപ്രകാരം എല്ലാം പുരുഷന്മാര്‍ക്ക് രണ്ട് സ്ത്രികളെ വിവാഹം കഴിക്കുന്നത് നിര്‍ബന്ധമാണ്, അങ്ങനെ ചെയ്തിലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും എന്ന പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.
പക്ഷെ ഈ പ്രചരണം സത്യമല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ഈ പ്രചാരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വാചകം ഇപ്രകാരമാണ്: “രണ്ടു പെണ്ണ് കെട്ടിയില്ലെങ്കിൽ ജയിൽ ശിക്ഷ ആഫ്രിക്കൻ രാജ്യമായ എറിത്രിയയിലാണ് രണ്ട് വിവാഹം കഴിച്ചില്ലെങ്കിൽ ജയിലിൽ അടയ്ക്കുന്ന നിയമം കൊണ്ട് വന്നിരിക്കുന്നത്. രാജ്യത്ത എല്ലാ പുരുഷന്മാർക്കും കുറഞ്ഞത് രണ്ട് ഭാര്യമാർ വേണമെന്നാണ് നിയമം. എത്യോപ്യയുമായുണ്ടായ യുദ്ധത്തെ തുടർന്ന് ഇവിടുത്തെ പുരുഷന്മാരുടെ എണ്ണത്തിൽ വൻ കുറവ് വന്നിരുന്നു. ഇതേ തുടർന്നാണ് സർക്കാർ ഇത്തരമൊരു നിയമം കൊണ്ടുവന്നത്. വിസ ലഭ്യമാണ്.”
വസ്തുത അന്വേഷണം
ഞങ്ങള്‍ ഈ പ്രചാരണത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഗൂഗിളില്‍ പ്രത്യേക കീ വേര്‍ഡ് ഉപയോഗിച്ച് അന്വേഷണം നടത്തി. അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ബി.ബി.സി. ജനുവരി 2016ന് പ്രസിദ്ധികരിച്ച ഒരു ലേഖനം ലഭിച്ചു. ലേഖനം അനുസരിച്ച് എറിത്രിയയില്‍ കുറഞ്ഞത് രണ്ട് പെണ്ണ്‍ കേട്ടിയിലെങ്കില്‍ ജയില്‍ ശിക്ഷയുണ്ടാകും എന്ന പ്രചാരണം പൂര്‍ണമായി വ്യാജമാണ് എന്ന് വ്യക്തമാക്കുന്നു.

ബി.ബി.സിയുടെ റിപ്പോര്‍ട്ട് പ്രകാരം കെനിയയിലെ ക്രെസി മണ്ടേ എന്നൊരു വെബ്സൈറ്റ് ആണ് ആദ്യം ഈ വാര്‍ത്ത പുറത്ത് വിട്ടത്. ഈ വെബ്സൈറ്റില്‍ ഇങ്ങനെ തമാശക്ക് വ്യാജമായി വാര്‍ത്തകള്‍ പ്രസിദ്ധികരിക്കാറുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ അറിയിക്കുന്നു. ഈ വാര്‍ത്ത വൈറല്‍ ആയതോടെ പലരും എറിത്രിയയിലേക്ക് പോകാന്‍ സാമുഹ്യ മാധ്യമങ്ങളില്‍ ആഗ്രഹം പ്രകടിപ്പിക്കാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന്‍ എറിത്രിയയുടെ ജനസമ്പര്‍ക്ക മന്ത്രി യേമാനേ ജി. മെസ്കേല്‍ ഈ വ്യാജവാര്‍ത്തക്കെതിരെ ട്വീറ്റ് ചെയ്തിരുന്നു. ഈ വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ മാധ്യമങ്ങളില്‍ കാണിച്ച തിടുക്കം ദുഃഖകരമാണ് എന്ന് അദേഹം ട്വീറ്റ് ചെയ്തു. മറ്റൊരു ട്വീറ്റില്‍ അദേഹം ഇത് പോലെയുള്ള വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന കറുത്ത ശക്തികളുടെ ഉള്ളില്‍ എറിത്രിയക്കെതിരെയുള്ള വിഷമാണ് കാണിക്കുന്നത്. ഇത്തരമുള്ള തെറ്റായ വാര്‍ത്തകള്‍ പലരും വിശ്വസിക്കുകയും ചെയ്യുന്നു എന്നും അദേഹം ട്വീറ്റില്‍ പറയുന്നു.
Media frenzy to parrot this ludicrous, fabricated & trite story of the Mufti’s presumed religious decree on mandatory polygamy is appalling
— Yemane G. Meskel (@hawelti) January 27, 2016
The story illustrates vileness of z dark forces of disinformation & proclivity of others to readily embrace z negative narrative on Eritrea
— Yemane G. Meskel (@hawelti) January 27, 2016
സഹാറ റിപ്പോര്‍റ്റേഴ്സ് എന്ന മാധ്യമ വെബ്സൈറ്റും ആദ്യം ഈ വാര്‍ത്ത പ്രസിദ്ധികരിച്ചിരുന്നു. പിന്നിട് അവര്‍ ഇതിനെ കുറിച്ച് വസ്തുത അന്വേഷണം നടത്തി വാര്‍ത്ത തിരുത്തുകയുണ്ടായി. സഹാറ റിപ്പോര്‍റ്റേഴ്സ് എറിത്രിയയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും ന്യൂ യോര്‍ക്കിലുള്ള എറിത്രിയയുടെ പ്രതിനിധികളോടും ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ ഈ വാര്‍ത്ത പൂര്‍ണമായി വ്യാജമാണ് എന്ന് വ്യക്തമാക്കി.

നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണമായി തെറ്റാണ്. ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ കുറഞ്ഞത് രണ്ട് പെണ്ണ്‍ കെട്ടിയില്ലെങ്കില്‍ പുരുഷന്മാര്‍ക്ക് ജയില്‍ ശിക്ഷയുണ്ടാകും എന്ന വാദം തെറ്റാണ് എന്ന് രാജ്യത്തിലെ അധികൃതര്‍ വ്യക്തമാക്കിട്ടുണ്ട്. ഒരു തമാശയായി പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത മാധ്യമങ്ങള്‍ ശരിയായ വാര്‍ത്ത എന്ന് കരുതി പ്രചരിപ്പിച്ചതോടെയാണ് ഈ തെറ്റിധാരണ നാലു കൊല്ലം മുമ്പേയുണ്ടായത്.

Title:ആഫ്രിക്കന്‍ രാജ്യം എറിത്രിയയില്‍ രണ്ട് പെണ്ണ്‍ കെട്ടിയില്ലെങ്കില്‍ ജയില്‍ ശിക്ഷ എന്ന സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…
Fact Check By: Mukundan KResult: False
