
വിവരണം
കാസര്‍ഗോഡ് കുമ്പളയില്‍ ശബരിമലയില്‍ പോകുന്ന വാഹനത്തിന് നേരെ കല്ലെറിഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ നാട്ടുകാര്‍ ചേര്‍ന്ന് പഞ്ഞിക്കിട്ട് പോലീസില്‍ ഏല്‍പ്പിച്ചു.. എന്ന പേരില്‍ ഡിസംബര്‍ 17 മുതല്‍ ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. ചെങ്കൊടി പോരാളി എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 5,200ല്‍ അധികം ഷെയറുകളും 516ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Archived Link |
എന്നാല്‍ കാസര്‍ഗോഡ് കുമ്പളയില്‍ ഇത്തരത്തിലൊരു വിഷയം നടന്നിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
മുഖ്യാധാര മാധ്യമങ്ങളിലും പ്രാദേശിക മാധ്യമങ്ങളിലും റിപ്പോര്‍ട്ട് ഇത്തരം ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നാണ് ആദ്യം പരിശോധിച്ചത്. എന്നാല്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് സംഭവത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയാന്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാസര്‍ഗോഡ് കുമ്പള പോലീസ് സ്റ്റേഷനില്‍ ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. ഇത്തരത്തിലൊരു സംഭവം സ്റ്റേഷന്‍ പരിധിയിലോ സമീപ പ്രദേശങ്ങളിലോ നടന്നിട്ടില്ലെന്നും ഹര്‍ത്താലായിരുന്നുവെങ്കിലും അനിഷ്ഠ സംഭവങ്ങള്‍ ഒന്നും തന്നെ 17ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നിഗമനം
കാസര്‍ഗോഡ് കുമ്പളയില്‍ അയ്യപ്പന്‍മാര്‍ യാത്ര ചെയ്ത വാഹനത്തിന് നേരെ കല്ലെറിഞ്ഞ ആര്‍എസ്എസുകാരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കുമ്പള പോലീസ് തന്നെ വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:കാസര്‍ഗോഡ് കുംബ്ലയില്‍ ശബരിമലയ്ക്ക് പോയ വാഹനത്തിന് നേരെ കല്ലെറിഞ്ഞ ആര്‍എസ്എസുകാരെ പോലീസ് പിടികൂടിയോ?
Fact Check By: Dewin CarlosResult: False
