മ്യാൻമാരിൽ കരിമരുന്ന് സ്‌ഫോടനത്തിൽ 500 പേര് മരിച്ചു എന്ന വാർത്ത സത്യമാണോ..?

അന്തർദേശിയ൦

വിവരണം 

Rajesh Ramaru എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂൺ 11 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിൽ മ്യാൻമാറിൽ നടന്ന  വെടിക്കെട് അപകടത്തിന്റെ വീഡിയോ ആണ് നല്കിരിക്കുന്നത്. കരിമരുന്ന് നിറച്ച ബലൂൺ അവിചാരിതമായി പൊട്ടി വീഴുന്നതും സ്ഫോടനമുണ്ടാകുന്നതും തീ ജ്വാല ഉയരുന്നതും കാഴ്ചക്കാർ ഓടിയകലുന്നതും ദൃശ്യങ്ങളിൽ കാണാം. 

“മ്യാൻമറിൽ ബുദ്ധൻമാരുടെ ആഘോഷത്തോടനുബന്ധിച്ച് ആകാശത്തേക്ക് ഉയർത്തിയ 40 പൗണ്ട് ഭാരത്തിൽ കരിമരുന്നുകൾ നിറച്ച എയർ ബലൂൺ തീ പടർന്ന് പൊടുന്നനെ ജനങ്ങളുടെ മേൽ തകർന്നു വീഴുന്നു. 500 പേർ സംഭവ സ്ഥലത്ത് വെന്ത് മരിച്ചു. 600 ലേറെ പേർ അത്യാസന്ന നിലയിൽ..” എന്ന വിവരണം വീഡിയോയുടെ കൂടെ നൽകിയിട്ടുണ്ട്. 

archived linkFB post

2016 ഏപ്രിൽ 10 ന് കൊല്ലം പുറ്റിങ്ങൽ അമ്പലത്തിൽ വെടിക്കെട്ടിൽ 110 പേര് മരിക്കുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും 100 ലധികം വീടുകൾ തകരുകയും ചെയ്ത വാർത്ത  കേരളത്തെ മാത്രമല്ല ഇന്ത്യയെ മുഴുവൻ നടുക്കിയിരുന്നു. മ്യാൻമാരിലും സമാനമായ ദുരന്തമാണോ സംഭവിച്ചത്..? 500 പേര് കൊല്ലപ്പെടുകയും 600 പേര് ഗുരുതരാവസ്ഥയിലും ആയി എന്ന വാദം സത്യമാണോ..? നമുക്ക് അറിയാൻ ശ്രമിക്കാം.

വസ്തുതാ വിശകലനം 

  ഞങ്ങൾ വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു. സംഭവത്തെ പറ്റി വാർത്ത നൽകിയിരിക്കുന്ന നിരവധി വെബ്‌സൈറ്റുകളുടെ വിവരങ്ങൾ ലഭ്യമായി. പോസ്റ്റിൽ നൽകിയിട്ടുള്ള വീഡിയോ ചില വെബ്‌സൈറ്റുകൾ നൽകിയിട്ടുണ്ട്. 2018 നവംബർ 18, 19  തീയതികളിലാണ് മാധ്യമങ്ങൾ വാർത്ത നൽകിയിരിക്കുന്നത്.

  എബിസി7 ന്യൂസ്  എന്ന മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയുടെ പരിഭാഷ ഇങ്ങനെയാണ് :

മ്യാൻ‌മറിലെ ഒരു ജനപ്രിയ ഉത്സവ വേളയിൽ  ജനക്കൂട്ടത്തിന് മുകളിൽ കരിമരുന്ന് നിറച്ച എയർ ബലൂൺ പൊട്ടിത്തെറിച്ചു വീണു .

മ്യാൻമറിലെ മഴക്കാലം അവസാനിക്കുന്നതിന്റെ ആഘോഷമായി  നവംബർ 14 ന് ടസാങ്‌ഡേയിംഗ് ‘ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സി’ലാണ് ഭയപ്പെടുത്തുന്ന അപകടം ഉണ്ടായത്. പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഒരു പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തുന്ന ആഘോഷവേളയില്‍ കരിമരുന്ന് നിറച്ച ആളില്ലാ ബലൂണുകൾ വിക്ഷേപിക്കാൻ ഫെസ്റ്റിവൽ സംഘാടകർ പങ്കെടുക്കുന്നവരെ ക്ഷണിച്ചു .

ആഘോഷത്തിനിടെ  അത്തരം ബലൂണുകളിലൊന്ന് പൊട്ടിത്തെറിച്ചു. ഒരു കാഴ്ചക്കാരൻ ചിത്രീകരിച്ച വീഡിയോയിലെ ദൃശ്യങ്ങൾ കാണിക്കുന്നത്   പതുക്കെ ഉയർന്നു തുടങ്ങിയ ബലൂൺ പെട്ടെന്ന് പൊട്ടിത്തെറിച്ച്, നിലത്ത് ജനക്കൂട്ടത്തിലേക്ക് വീഴുന്നതായാണ്.

സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റതായി ഫെസ്റ്റിവൽ സംഘാടകർ ബിബിസിയോട് പറഞ്ഞു. 18 കിലോ കരിമരുന്നാണ്‌ ബലൂണിനുള്ളിൽ ഉണ്ടായിരുന്നത്. ഈ സ്ഫോടനം മാരകമായ ഒരു അപകടമായി തീർന്നില്ല. എന്നാൽ  കഴിഞ്ഞ വർഷങ്ങളിൽ സമാനമായ സംഭവങ്ങൾ ഒന്നിലധികം മരണങ്ങൾക്ക് കാരണമായി.”

abc7newsarchived link

ഇതേപ്പറ്റി വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾ ഒന്നുംതന്നെ ആരും, സംഭവത്തിൽ മരിച്ചതായി വാർത്ത നൽകിയിട്ടില്ല. ഒൻപത് പേർക്ക് പരിക്കേറ്റ വിവരം മാത്രമേ എല്ലാ മാധ്യമങ്ങളും പറയുന്നുള്ളു.

കൂടുതൽ മാധ്യമങ്ങളുടെ ലിങ്കുകൾ താഴെ കൊടുക്കുന്നു.

archived linkinsider
archived linklocal12
archived linkabc13

മ്യാൻമാറിൽ ഉണ്ടായ  കരിമരുന്ന് ബലൂൺ അപകടത്തെക്കുറിച്ചുള്ള  നിരവധി വാർത്തകൾ ഞങ്ങൾ പരിശോധിച്ചു. എന്നാൽ പോസ്റ്റിൽ ആരോപിക്കുന്നത് പോലെ 500 പേര് മരിക്കുകയും 600 പേര് ഗുരുതരാവസ്ഥയിലാകുകയും ചെയ്തു എന്ന വാർത്ത കാണാൻ കഴിഞ്ഞില്ല.  എല്ലാ മാധ്യമങ്ങളിലും ഒൻപത് പേർക്ക് പരിക്കേറ്റതായി മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു. പോസ്റ്റില്‍ വീഡിയോയെ പറ്റി നല്കിയിരിക്കുന്ന വിവരണം ശരിയാണ്. മ്യാന്മാരില്‍ ആഘോഷത്തോടനുബന്ധിച്ച് നടത്തിയ കരിമരുന്ന് പ്രദര്‍ശനത്തിനിടെ ഉണ്ടായ അപകടത്തിന്‍റേതാണ് വീഡിയോ. എന്നാല്‍ 500 പേര്‍ മരിക്കുകയും 600 പേര്‍ ഗുരുതരാവസ്ഥയിലാകുകയും ചെയ്തു എന്ന കാര്യം പൂര്‍ണ്ണമായും തെറ്റാണ്. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരണത്തില്‍ വീഡിയോയെ പറ്റി പറഞ്ഞത് സത്യമാണ്. എന്നാല്‍ അപകടത്തില്‍ ആരും മരിച്ചിട്ടില്ല. ഈ അപകടം നടന്നത് 2018 നവംബർ 14 നാണ്. ഇപ്പോഴല്ല. അപകടത്തിൽ വെറും 9  പേർക്ക് പരിക്കേറ്റു എന്ന റിപ്പോർട്ടുകൾ മാത്രമേ പുറത്തു വന്നിട്ടുളളു. ആരും മരിച്ചതായി വാർത്തകളില്ല. അതിനാൽ സമ്മിശ്ര വാര്‍ത്തകളുള്ള പോസ്റ്റ് പ്രചരിപ്പിക്കുന്നതിനു മുന്‍പ് വസ്തുതകള്‍ പൂര്‍ണ്ണമായും മനസ്സിലാക്കണമെന്ന്  മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു.

Avatar

Title:മ്യാൻമാരിൽ കരിമരുന്ന് സ്‌ഫോടനത്തിൽ 500 പേര് മരിച്ചു എന്ന വാർത്ത സത്യമാണോ..?

Fact Check By: Vasuki S 

Result: Mixture

  •  
  •  
  •  
  •  
  •  
  •  
  •  
  •