
വിവരണം
എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 ഡിസംബർ 24 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് 14 മണിക്കൂർ കൊണ്ട് 700 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ജർമൻ നാഷണൽ ടി വി..വാർത്ത :-” ചെകുത്താൻ ഇന്ത്യയിൽ പുനർജനിച്ചു..” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഒരു ടീവി ദൃശ്യത്തിന്റെ സ്ക്രീൻഷോട്ടാണ്. അഡോൾഫ് ഹിറ്റ്ലർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൈകളിൽ ഉയർത്തി പിടിക്കുന്ന മട്ടിലുള്ള ഒരു കാർട്ടൂൺ ചിത്രത്തിന്റെ പോസ്റ്റർ ഒരാൾ കൈകളിലേന്തി നിൽക്കുന്ന രീതിയിലുള്ളതാണ് ചിത്രം.

archived link | FB post |
ചിത്രത്തിന്റെ സ്ലഗ് ലൈനായി നൽകിയിരിക്കുന്ന “immer mehr tote in indien” എന്ന വാചകത്തിന്റെ പരിഭാഷ ‘ചെകുത്താൻ ഇന്ത്യയിൽ പുനർജനിച്ചു’ എന്നാണെന്ന് പോസ്റ്റ് അവകാശപ്പെടുന്നു. ചിത്രം ജര്‍മനിയിലെ ടിവി ചാനല്‍ പുറത്തുവിട്ടതാണോ എന്നതില്‍ ഇതുവരെ ഞങ്ങള്‍ക്ക് വ്യക്തത ലഭിച്ചിട്ടില്ല. വിവരം ലഭിക്കുമ്പോള്‍ ലേഖനത്തില്‍ ഞങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹിറ്റ്ലറോട് ഉപമിക്കുന്ന തരത്തിൽ ചില പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം സത്യമാണോ എന്ന് നമുക്ക് പരിശോധിച്ചു നോക്കാം
വസ്തുതാ വിശകലനം
ഈ പോസ്റ്റിനു ലഭിച്ചിരിക്കുന്ന കമന്റുകളിൽ തന്നെ പരിഭാഷ തെറ്റാണ് എന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനാൽ ഞങ്ങൾ “immer mehr tote in indien” എന്ന വാചകം ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിച്ച് പരിഭാഷപ്പെടുത്തിയപ്പോൾ ലഭിച്ച ഫലം ഇപ്രകാരമാണ് : ഇന്ത്യയിൽ കൂടുതൽ കൂടുതൽ മരണങ്ങൾ നടക്കുന്നു.


കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ തൊടുപുഴയിലെ കാർമൽ സിഎംഐ ഐഇഎൽറ്റിസ് ഭാഷാ ഇൻസ്റ്റിറ്റ്യുട്ടിലെ ജർമൻ ഭാഷാ അധ്യാപികയായ സുഷമ വർഗീസിനോട് വാചകത്തിന്റെ പരിഭാഷ അന്വേഷിച്ചു. ഇന്ത്യയിൽ കൂടുതൽ കൂടുതൽ മരണങ്ങൾ ഉണ്ടാകുന്നു എന്നാണ് അവർ നൽകിയ പരിഭാഷ.
പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. “immer mehr tote in indien” എന്ന വാചകത്തിന്റെ അർഥം പോസ്റ്റിൽ നൽകിയിരിക്കുന്നത് പോലെ “ചെകുത്താൻ ഇന്ത്യയിൽ പുനർജനിച്ചു” എന്നല്ല, ഇന്ത്യയിൽ കൂടുതൽ കൂടുതൽ മരണങ്ങൾ ഉണ്ടാകുന്നു എന്നാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. “immer mehr tote in indien” എന്ന വാചകത്തിന്റെ അർഥം ഇന്ത്യയിൽ കൂടുതൽ കൂടുതൽ മരണങ്ങൾ ഉണ്ടാകുന്നു എന്നാണ്. അല്ലാതെ ചെകുത്താൻ ഇന്ത്യയിൽ പുനർജനിച്ചു എന്നല്ല. അതിനാൽ തെറ്റിധാരണ സൃഷ്ടിക്കുന്ന ഈ പോസ്റ്റിന്റെ വസ്തുത വായനക്കാരുടെ അറിവിലേക്കായി ഞങ്ങൾ സമർപ്പിക്കുന്നു.

Title:ടിവി ചാനലിൽ വന്ന “immer mehr tote in indien” എന്ന വാചകത്തിന്റെ പരിഭാഷ എന്താണ്…?
Fact Check By: Vasuki SResult: False
