കെഎംസിസിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് മുസ്‌ലിം ലീഗ് പതാക ഉയര്‍ത്തിയോ?

രാഷ്ട്രീയം

വിവരണം

കെഎംസിസിക്ക് അഭിനന്ദനം അറിയിച്ച് യുഎന്‍. കെഎംസിസിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎന്‍ ആസ്ഥാനത്ത് മുസ്‌ലിം ലീഗിന്‍റെ പതാക ഉയര്‍ത്തി. ഓരോ മുസ്‌ലിം ലീഗുകാരനും അഭിമാനിക്കുന്ന നിമിഷം. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സലാം കൊണ്ടോട്ടി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും കെഎംസിസി നെറ്റ്‌സോണ്‍ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 418 ഷെയറുകളും 163ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ കെഎംസിസിക്ക് ഐക്യരാഷ്ട്ര സഭയുടെ അഭിനന്ദനം ലഭിച്ചിട്ടുണ്ടെോ? യുഎന്‍ ആസ്ഥാനത്ത് മുസ്‌ലിം ലീഗിന്‍റെ പതാക ഉയര്‍ത്തിയോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ മുസ്‌ലിം ലീഗ് പതാക യുഎന്‍ ആസ്ഥാനത്ത് ഉയര്‍ത്തി എന്ന തരത്തില്‍ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രമാണ് ഞങ്ങള്‍ പരിശോധിച്ചത്. UN Headquarters എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ചിത്രം വ്യാജമാണെന്നും കണ്ടെത്താന്‍ കഴിഞ്ഞു. ഐ സ്റ്റോക്ക് ഫോട്ടോ എന്ന വെബ്‌സൈറ്റില്‍ നിന്നും യഥാര്‍ത്ഥ ചിത്രം കണ്ടെത്താനും കഴിഞ്ഞു. യഥാര്‍ത്ഥ ചിത്രത്തില്‍ തെക്കന്‍ അമേരിക്കയിലെ ഗുയാന എന്ന രാജ്യത്തെ പതാകയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലെ മുസ്‌ലിം ലീഗ് പതാകയുടെ സ്ഥാനത്തുള്ളത്. അതായത് ഗുയാനയുടെ പതാക എഡിറ്റ് ചെയ്ത് അവിടെ മുസ്‌ലിം ലീഗിന്‍റെ പതാക ചേര്‍ത്തു എന്നതാണ് വാസ്‌തവം. പിന്നീട് ഐക്യരാഷ്ട്ര സഭ ഏതെങ്കിലും തരത്തില്‍ നിലിവിലെ സാഹചര്യങ്ങളിലോ മറ്റോ കെഎംസിസിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചോ എന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ മുഖ്യധാരമാധ്യമങ്ങളുടെ വെബ്‌സൈറ്റുകളില്‍ പരിശോധിച്ചെങ്കിലും ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഞങ്ങളുടെ പ്രതിനിധി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാ പ്രസി‍ഡന്‍റായ എ.എം.നസീറുമായി ഫോണില്‍ ബന്ധപ്പെട്ട് പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ ഇത്തരത്തില്‍ ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളിലെ പ്രചരണത്തെ കുറിച്ച് അറിവില്ലെന്നും വ്യാജപ്രചരണമാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

ഐ സ്റ്റോക്ക് ഫോട്ടോ വെബ്‌സൈറ്റിലെ യഥാര്‍ത്ഥ ചിത്രം-

ഗുയാന രാജ്യത്തിന്‍റെ പാതാകയുടെ ചിത്രം-

നിഗമനം

പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്ന ചിത്രം ഉള്‍പടെ മുഴുവന്‍ വിവരങ്ങളും വ്യാജമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞതോടെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കെഎംസിസിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് മുസ്‌ലിം ലീഗ് പതാക ഉയര്‍ത്തിയോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •