
വിവരണം
Guruvayur Online Media
എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 2 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ലേകത്തിലേക്ക് ഏറ്റവും ഉയരമുള്ള ശ്രീ ക്രിഷ്ണക്ഷേത്രം വേൾഡ് No.1 ഭാരതത്തിലെ ഉത്തർപ്രദേശിൽ വരുന്നു ഇനി ബുർജ് ഖലീഫ രണ്ടാമതാവും…..” എന്ന അടിക്കുറിപ്പോടെ ക്ഷേത്രത്തെ കുറിച്ച് വർണ്ണിക്കുന്ന ഒരു വീഡിയോ ആണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്.
archived link | FB post |
ലികത്തിലെ ഏറ്റവും ഉയരുമുള്ള ക്ഷേത്രമാണിതെന്നും ഇന്‍റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ്സ് (ISKON ) ആണ് ക്ഷേത്രനിർമ്മിതി നടത്തുന്നതെന്നും വീഡിയോയിൽ അവതാരക വിവരിക്കുന്നു. ക്ഷേത്രത്തിന്‍റെ രൂപരേഖയുടെ ദൃശ്യങ്ങളോടൊപ്പം 2022 ൽ ക്ഷേത്ര നിർമ്മാണം പൂർത്തിയാകുമെന്ന് അവതാരക അറിയിക്കുന്നു.
ഉത്തർപ്രദേശിലെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം ഉയരത്തിന്‍റെ കാര്യത്തിൽ ബുർജ് ഖലീഫയെക്കാൾ മുന്നിലാണ് എന്നാണ് പോസ്റ്റിലെ അവകാശവാദം. നിലവിൽ ബുർജ് ഖലീഫയാണ് ലോകത്തിലെ ഉയരം കൂടിയ കെട്ടിടം.
നമുക്ക് പോസ്റ്റിൽ നൽകിയ വസ്തുതകളുടെ വിശദാംശങ്ങൾ അന്വേഷിച്ചു നോക്കാം.
വസ്തുതാ വിശകലനം
ഞങ്ങൾ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു നോക്കി. ഐക്കോൺ നിർമ്മിക്കുന്ന ഏറ്റവും ഉയരം കൂടിയ വൃന്ദാവൻ ചന്ദ്രോദയ മന്ദിർ എന്ന ക്ഷേത്രത്തെ പറ്റി വിക്കിപ്പീഡിയയിലും മാധ്യമങ്ങളുടെ വെബ്‌സൈറ്റിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഉയരത്തിന്‍റെ കാര്യത്തിൽ ക്ഷേത്രം ബുർജ് ഖലീഫയെ പിന്നിലാക്കും എന്ന വാദഗതി തെറ്റാണ്. ബുർജ് ഖലീഫയുടെ ഉയരം 829.8 മീറ്റർ അഥവാ 2722 അടി ആണ്. വൃന്ദാവൻ ചന്ദ്രോദയ മന്ദിറിന്റെ ഉയരം 213 മീറ്റർ അഥവാ 700 അടി ആണ്. ലോകത്തെ ഏറ്റവും ഉയരമുള്ള ക്ഷേത്രം എന്ന ബഹുമതി ഉത്തർപ്രദേശിലെ മഥുരയിൽ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന വൃന്ദാവൻ ചന്ദ്രോദയ മന്ദിറിനു തന്നെയാണ്.

archived link | news18 |

archived link | wikipedia |

archived link | wikipedia |

archived link | wikipedia |
എന്നാൽ നിലവിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഇതുവരെ ബുർജ് ഖലീഫ തന്നെയാണ്. സൗദി അറേബിയയിൽ 3280 അടി അതായത് 1000 മീറ്റർ ഉയരത്തിൽ 2020 ൽ നിർമാണം പൂർത്തിയായേക്കുമെന്ന് കരുതുന്ന ജിദ്ദ ടവർ ബുർജ് ഖലീഫയുടെ റെക്കോർഡ് ഭേദിക്കും. എന്നാൽ ഇപ്പോൾ ഇതിന്‍റെ നിർമാണം പൂർത്തിയായിട്ടില്ല.


archived link | cnn |
പോസ്റ്റിൽ നൽകിയിരിക്കുന്ന വാദം തെറ്റാണ്. ഉത്തർപ്രദേശിൽ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന വൃന്ദാവൻ ചന്ദ്രോദയ മന്ദിർ ദുബായിലെ ബുർജ് ഖലീഫയെക്കാൾ ഉയരം കൂടിയ കെട്ടിടമല്ല. നിലവിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രമാണിത്.
നിഗമനം
ഈ പോസ്റ്റിൽ നല്കിയിരിക്കുന്ന കാര്യം പാതി ശരിയാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ശ്രീകൃഷ്ണ ക്ഷേത്രം ഉത്തർ പ്രദേശിലെ മഥുരയിലെ വൃന്ദാവനിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന വൃന്ദാവൻ ചന്ദ്രോദയ മന്ദിറാണ്. എന്നാൽ നിലവിൽ ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം ഇപ്പോഴും ബുർജ് ഖലീഫ തന്നെയാണ്. പ്രസ്തുത ശ്രീകൃഷ്ണ ക്ഷേത്രത്തിന് ബുർജ് ഖലീഫയുടെ അത്രയും ഉയരമില്ല. അതിനാൽ പോസ്റ്റ് ഷെയർ ചെയ്യുന്നതിന് മുമ്പ് ലേഖനത്തിലുള്ള വസ്തുതകൾ മനസ്സിലാക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക

Title:യുപിയിൽ നിർമ്മാണം പൂർത്തിയാകുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിന് ബുർജ് ഖലീഫയെക്കാൾ ഉയരമുണ്ടോ..?
Fact Check By: Vasuki SResult: False
