ചൂടുവെള്ളത്തില്‍ പൈനാപ്പിള്‍ ഇട്ട് കുടിച്ചാല്‍ കാന്‍സര്‍ മാറുമോ? സത്യാവസ്ഥ അറിയൂ…

ആരോഗ്യം

പൈനാപ്പിള്‍ ചൂടുവെള്ളത്തില്‍ ഇട്ട് ഭക്ഷിച്ചാല്‍ കാന്‍സറിനെ മാറ്റാന്‍ കഴിയും എന്ന് അവകാശപ്പെട്ട്  വാട്സാപ്പില്‍ ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

പക്ഷെ ഈ അവകാശവാദത്തിനെ പിന്തുണയ്ക്കാന്‍ ശാസ്ത്രപരമായി തെളിവുകളില്ല എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് അന്വേഷിക്കാം.

പ്രചരണം

വാട്സാപ്പില്‍ പ്രചരിക്കുന്ന വൈറല്‍ സന്ദേശം:

ക്യാൻസറിനെ തോൽപിച്ചു

  പൈനാപ്പിൾ ചൂടുവെള്ളം

   ദയവായി പ്രചരിപ്പിക്കുക!! ദയവായി പ്രചരിപ്പിക്കുക!!

   ഐസിബിഎസ് ജനറൽ ഹോസ്പിറ്റൽ പ്രൊഫസർ ഡോ. ഗിൽബർട്ട് എ. ഈ ബുള്ളറ്റിൻ ലഭിച്ച എല്ലാവർക്കും പത്ത് കോപ്പികൾ മറ്റുള്ളവർക്ക് കൈമാറാൻ കഴിയുമെങ്കിൽ, ഒരു ജീവനെങ്കിലും രക്ഷിക്കപ്പെടുമെന്ന് ക്വോക്ക് ശഠിച്ചു.

   ഞാൻ എന്റെ ഭാഗത്ത് നിന്ന് ചിലത് ചെയ്തിട്ടുണ്ട്, നിങ്ങൾക്കും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

    നന്ദി!

   പൈനാപ്പിൾ ചൂടുവെള്ളം നിങ്ങളുടെ ജീവൻ രക്ഷിക്കും

   ചൂടുള്ള പൈനാപ്പിൾ ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നു.

   ഒരു കപ്പിൽ 2 മുതൽ 3 വരെ പൈനാപ്പിൾ ചെറുതായി അരിഞ്ഞത് ചൂടുവെള്ളം ചേർക്കുക, അത് “ആൽക്കലൈൻ വാട്ടർ” ആയിരിക്കും, ഇത് ദിവസവും കുടിച്ചാൽ എല്ലാവർക്കും നല്ലതാണ്.

   ചൂടുള്ള പൈനാപ്പിൾ കാൻസർ വിരുദ്ധ പദാർത്ഥങ്ങൾ പുറത്തുവിടുന്നു, ഫലപ്രദമായ കാൻസർ ചികിത്സയ്ക്കുള്ള വൈദ്യശാസ്ത്രത്തിലെ ഏറ്റവും പുതിയ പുരോഗതി.

   പൈനാപ്പിളിന്റെ ചൂടുള്ള പഴത്തിന് സിസ്റ്റുകളെയും ട്യൂമറുകളെയും കൊല്ലുന്ന ഫലമുണ്ട്. എല്ലാത്തരം ക്യാൻസറുകൾക്കും ഇത് ചികിത്സിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

   പൈനാപ്പിൾ ചൂടുവെള്ളം അലർജി/അലർജി കാരണം ശരീരത്തിൽ നിന്ന് എല്ലാ അണുക്കളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നു.

   പൈനാപ്പിൾ ജ്യൂസിൽ നിന്ന് ഉരുത്തിരിഞ്ഞ മരുന്ന് * അക്രമാസക്തമായ കോശങ്ങളെ* നശിപ്പിക്കുന്നു, ആരോഗ്യമുള്ള കോശങ്ങളെ ബാധിക്കില്ല.

   കൂടാതെ, പൈനാപ്പിൾ ജ്യൂസിലെ അമിനോ ആസിഡുകളും പൈനാപ്പിൾ പോളിഫെനോളുകളും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ആന്തരിക രക്തക്കുഴലുകളുടെ തടസ്സം തടയാനും രക്തചംക്രമണം മെച്ചപ്പെടുത്താനും രക്തം കട്ടപിടിക്കുന്നത് കുറയ്ക്കാനും കഴിയും.

   വായിച്ചതിനുശേഷം, മറ്റുള്ളവരോടും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

 *കുറഞ്ഞത് അഞ്ച് ഗ്രൂപ്പുകളിലേക്കെങ്കിലും ഈ സന്ദേശം അയക്കുക*

 *ചിലർ അയക്കില്ല*

 *എന്നാൽ നിങ്ങൾ അത് തീർച്ചയായും അയക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു*

ഈ സന്ദേശം ഫെസ്ബൂക്കിലും പ്രത്യക്ഷപെടാന്‍ തുടങ്ങിയിട്ടുണ്ട്. ഇതേ സന്ദേശം പ്രചരിപ്പിക്കുന്ന ചില ഫെസ്ബൂക്ക് പോസ്റ്റുകള്‍ നമുക്ക് താഴെ കാണാം.

എന്നാല്‍ ഈ സന്ദേശം എത്രത്തോളം ശരിയാണെന്ന് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഐ.സി.ബി.എസ്. ജനറല്‍ ഹോസ്പിറ്റലെ ഡോ. ഗില്‍ബര്‍ട്ടിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ പേരുള്ള യാതൊരു ആശുപത്രിയോ ഡോക്ടറോ കണ്ടെത്തിയില്ല. വിശ്വസിക്കാന്‍ കൊല്ലാത്ത പല വെബ്സൈറ്റുകളിലും ഈ സന്ദേശം നമുക്ക് കാണാം. 

ന്യൂയോര്‍ക്കിലെ കാന്‍സര്‍ സ്പെഷ്യലിസ്റ്റ് ഡോ. റെയ്മണ്ട് ചേങ് എ.എഫ്.പിയോട് പറഞ്ഞത്, “ലാബില്‍ നടത്തുന്ന പരീക്ഷണങ്ങളും ആശുപത്രിയില്‍ നമ്മള്‍ കാണുന്ന കേസുകള്‍ തമ്മില്‍ നമുക്ക് വ്യത്യാസങ്ങള്‍ മനസിലാക്കേണ്ടി വരും. ലാബില്‍ നടത്തുന്ന പരീക്ഷണങ്ങളില്‍ പല പ്രകൃതിക തത്വങ്ങള്‍ കാന്‍സര്‍ സെല്സിനെ നശിപ്പിക്കുന്നതായി കാണാറുണ്ട്. പക്ഷെ മനുഷ്യ ശരീരത്തില്‍ ഇങ്ങനെ ചെയ്യാന്‍ ഈ തത്വങ്ങള്‍ക്ക് സാധിക്കില്ല.” 

ഞങ്ങളുടെ ശ്രീ ലങ്കന്‍ ടീം ശ്രീ ലങ്കയുടെ നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍ സെന്‍ററിന്‍റെ ഡയറക്ടര്‍ ഡോ. ജാനകി വിദാനപതിരാനയുമായി സംസാരിച്ചു. ഈ അവകാശവാദത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്:
പൈന്‍ആപ്പിള്‍ മാത്രമല്ല, പഴങ്ങളും പച്ചകറിയും കഴിക്കലും നിയമിതമായി വ്യായാമം ചെയ്യുന്നതും കാന്‍സറിനെ തടയാന്‍ സാഹായിക്കും. പക്ഷെ ഇത്ര ചെയ്‌താല്‍ മാത്രം നമുക്ക് കാന്‍സര്‍ മാറ്റാന്‍ പറ്റും എന്ന് പറയാന്‍ പറ്റില്ല. ” 

പൈന്‍ആപ്പിള്‍ കഴിച്ചാല്‍ ഒരുപാട് ഗുണങ്ങളുണ്ട്. പോസ്റ്റില്‍ പറഞ്ഞപ്പോലെ പൈനാപ്പിളില്‍ പോളിഫെനോള്‍ ഉണ്ടാകും. ഈ പൊളിഫെനോള്‍ ബ്ലഡ്‌ പ്രഷര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിനെ കുറിച്ച് ഒരു പഠനവും നടന്നിട്ടുണ്ട്. പക്ഷെ അമിനോ ആസിഡ് ബ്ലഡ്‌ പ്രഷര്‍ കുറയ്ക്കും എന്നതിനെ കുറിച്ച് ഞങ്ങള്‍ക്ക് യാതൊരു പഠനം കണ്ടെത്താന്‍ സാധിച്ചില്ല.

നിഗമനം

പൈനാപ്പിള്‍ കഴിക്കുന്നതില്‍ ഒരുപാട് ഗുണങ്ങളുണ്ടെങ്കിലും കാന്‍സര്‍ മാറ്റാന്‍ സാധിക്കും എന്ന് സ്ഥാപിക്കാനായി ശാസ്ത്രീയപരമായ ധാരാളം തെളിവുകളില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ചൂടുവെള്ളത്തില്‍ പൈനാപ്പിള്‍ ഇട്ട് കുടിച്ചാല്‍ കാന്‍സര്‍ മാറുമോ? സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •