രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ബരാക് ഒബാമ പ്രത്യാശ പ്രകടിപ്പിച്ചോ…?

അന്തര്‍ദേശീയ രാഷ്ട്രീയം

വിവരണം

Kattakada Jayan എന്ന വ്യക്തിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഫെബ്രുവരി 7 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ കൊടുത്തിരിക്കുന്നത്.ഇതിനോടകം വായനക്കാരിൽ ഏറെപ്പേരുടെയും ശ്രദ്ധയിൽ പെട്ടിട്ടുള്ള ഈ പോസ്റ്റിന് ഇതിനോടകം പതിനായിരം ഷെയറുകളായിട്ടുണ്ട്. “ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ഇനി രാഹുൽ ഗാന്ധി നയിക്കണമെന്ന് പ്രത്യാശിക്കുന്നു എന്ന വാചകവും ഒപ്പം ബരാക് ഒബാമയുടെയും രാഹുൽ ഗാന്ധിയുടെയെയും ചിത്രങ്ങളുമാണ് പോസ്റ്റിലുള്ളത്. നമുക്ക് പോസ്റ്റിന്‍റെ അടിസ്ഥാനമെന്താണെന്ന് അന്വേഷിച്ചു നോക്കാം

വസ്തുതാ പരിശോധന

ഞങ്ങൾ ഇതേപ്പറ്റി ഗൂഗിളിൽ തിരയാൻ തുടങ്ങിയപ്പോൾ ഇതു വ്യാജ വാർത്തയാണ് എന്ന രണ്ടു വസ്തുതാ പരിശോധനാ വെബ്‌സൈറ്റ് നടത്തിയ ഫലങ്ങൾ കിട്ടിയിരുന്നു. സമാന വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നതിനെ അവലംബിച്ചാണ് അവർ വിശകലനം നടത്തിയിയിരിക്കുന്നത്. altnews ന്‍റെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.

വസ്തുതാ പരിശോധമ വെബ്‌സൈറ്റുകളുടെ ലിങ്കുകളാണ് താഴെ കൊടുത്തിരിക്കുന്നത്. മാന്യ വായനക്കാർക്ക് അവ സന്ദർശിച്ച് ബോധ്യപ്പെടാവുന്നതാണ്.

archived link
thequint
archived link
altnews

പ്രസ്തുത പോസ്റ്റിനു ലഭിച്ചിരിക്കുന്ന കമന്‍റുക്കള്‍ പരിശോധിച്ചപ്പോൾ ബരാക് ഒബാമയുടേതെന്ന മട്ടിൽ പ്രചരിപ്പിക്കുന്ന ഒരു ട്വിറ്റർ പോസ്റ്റ് കമന്റ് ബോക്സിൽ  ശ്രദ്ധയിൽപ്പെട്ടു. അതുതാഴെ കൊടുക്കുന്നു.

archived link FB post

ഈ ട്വിറ്റർ പോസ്റ്റ് വ്യാജമാണ്. ഒബാമയുടെ പേരിൽ കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണിത്. ഒബാമയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന്‍റെ  പ്രസക്തമായ സ്ക്രീൻഷോട്ടാണ് താഴെയുള്ളത്. 2019 ഫെബ്രുവരി 1 നു ശേഷം ഫെബ്രുവരി 7  നാണ് ഒബാമ ട്വിറ്റർ ഉപയോഗിച്ചിരിക്കുന്നത്. കൃത്രിമ പോസ്റ്റിൽ ഫെബ്രുവരി 6 എന്നാണ് തിയതി നൽകിയിരിക്കുന്നത്.

കൂടാതെ ഞങ്ങൾ പ്രമുഖ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിലെല്ലാം ഈ വാർത്തയുടെ വിശദാംശങ്ങൾ തിരഞ്ഞു. ഒരിടത്തും യാതൊരുവിധ സൂചനകളും കണ്ടെത്താനായില്ല. അമേരിക്കൻ മുൻ രാഷ്ട്രത്തലവൻ രാഹുൽ ഗാന്ധിയെ പ്രശംസിച്ച് പരാമർശം നടത്തിയാൽ അത് തീർച്ചയായും അന്താരാഷ്ട്രതലത്തിൽ മദ്ധ്യം ശ്രദ്ധ നേടും.എന്നാൽ ഒരു മാധ്യമങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാൽ ഈ പോസ്റ്റ് വ്യാജമാണെന്ന് ഉറപ്പിക്കാം.

നിഗമനം

ഈ പോസ്റ്റിൽ പ്രചരിപ്പിക്കുന്നത് വ്യാജമായ വസ്തുതയാണ്. ഒബാമ ഇത്തരത്തിൽ ഒരു പരാമർശം എവിടെയും നടത്തിയിട്ടില്ല. അതിനാൽ അടിസ്ഥാനമില്ലാത്ത ഈ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ദയവായി ശ്രദ്ധിക്കുക.

Avatar

Title:രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ബരാക് ഒബാമ പ്രത്യാശ പ്രകടിപ്പിച്ചോ…?

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

1 thought on “രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ബരാക് ഒബാമ പ്രത്യാശ പ്രകടിപ്പിച്ചോ…?

Comments are closed.