FACT CHECK: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ ഒബാമ ഇപ്പോള്‍ ഹോട്ടലില്‍ ജോലി ചെയ്യുന്നില്ല; വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

അന്തര്‍ദ്ദേശീയ൦

അമേരിക്കയുടെ മുന്‍ രാഷ്‌ട്രപതി ബറാക്ക് ഒബാമ സാധാരണക്കാരനെ പോലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ദൃശ്യങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒബാമ ഒരു കൌണ്ടറില്‍ ഭക്ഷണം വിളമ്പുന്നതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: 

ജനങ്ങൾ ഏൽപ്പിച്ച പണി കഴിഞ്ഞു…. മുന്നോട്ടുള്ള ജീവിതം അധ്വാനിച്ചു… അല്ലാതെ നമ്മുടെ വി വി ഐ പ്പി കളെ പോലെ നാട്ടുകാരുടെ മുതുകത്തു കേറൽ അല്ല.. കണ്ടു പടിക്ക്…… രാഷ്ട്രീയം ആയാലും മതം ആയാലും…….

ഈ വീഡിയോയെ കുറിച്ച് ഫെസ്ബൂക്കില്‍ അന്വേഷിച്ചപ്പോള്‍ 2019 മുതല്‍ പ്രചരിപ്പിക്കുന്നുണ്ട് എന്ന് മനസിലായി. ഇത്തരത്തില്‍ ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

എന്നാല്‍ എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

In-Vid We Verify ടൂള്‍ ഉപയോഗിച്ച് ഞങ്ങള്‍ വീഡിയോയുടെ കീ ഫ്രേമുകള്‍ വിഭജിച്ച് ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് എ.ബി.സി. ന്യൂസ്‌ പ്രസിദ്ധികരിച്ച ഈ വീഡിയോ ലഭിച്ചു. 

Embed Video

ഈ വീഡിയോ നവംബര്‍ 2016നാണ് പ്രസിദ്ധികരിച്ചതാണ്. അന്ന് ഒബാമ അമേരിക്കയുടെ രാഷ്‌ട്രപതിയായിരുന്നു. ഈ വീഡിയോയുടെ അടികുറിപ്പ് പ്രകാരം വാഷിംഗ്‌ടണ്‍ ഡി.സിയില്‍ താങ്ക്സ്ഗിവിംഗ് പരിപാടിയില്‍ ഒബാമ പങ്കെടുത്തപ്പോലുള്ള ദൃശ്യങ്ങളാണ്. 

ജനുവരി 19 2017 മുതല്‍ ഒബാമ അമേരിക്കയുടെ രാഷ്‌ട്രപതിയായിരുന്നു. 20 ജനുവരി 2017നാണ് ഡോണല്ഡ് ട്രമ്പ്‌ അമേരിക്കയുടെ പ്രസിഡന്‍റിന്‍റെ ദൌത്യം ഏറ്റെടുത്തത്.

ലേഖനം വായിക്കാന്‍- India Today | Archived Link

ഈ ഫാക്റ്റ് ചെക്ക്‌ തമിഴില്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

Read in Tamil: ஐந்து நட்சத்திர ஓட்டலில் சர்வர் வேலை செய்யும் ஒபாமா: வைரல் வீடியோ உண்மையா?

നിഗമനം

ബറാക്ക് ഒബാമയുടെ വൈറല്‍ വീഡിയോ അദ്ദേഹം അമേരിക്കയുടെ രാഷ്‌ട്രപതിയായിരുന്നപ്പോഴത്തെതാണ്. അതും അദ്ദേഹം വാഷിംഗ്‌ടണില്‍ ഒരു റിട്ടയര്‍മെന്‍റ ഹോമില്‍ താങ്ക്സ്ഗിവിംഗ് പരിപാടിയില്‍ പങ്കെടുത്തപ്പോലുള്ളതാണ്. ഈ വീഡിയോ അദ്ദേഹം ഹോട്ടലില്‍ ജോലി ചെയ്യുന്നതിന്‍റെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

Avatar

Title:മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ ഒബാമ ഇപ്പോള്‍ ഹോട്ടലില്‍ ജോലി ചെയ്യുന്നില്ല; വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •