പഴയ വീഡിയോ ഉപയോഗിച്ച് അതിഥി തൊഴിലാളികള്‍ക്കെതിരെ വ്യാജപ്രചരണം…

Coronavirus സാമൂഹികം

അതിഥി തൊഴിലാളികളെ കുറിച്ചുള്ള പോസ്റ്റുകള്‍ മലയാളികളുടെ ഇടയില്‍ സാമുഹ്യ മാധ്യമങ്ങളുടെ ഏറെ പ്രചരിക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരും പോലീസും ശ്രമിക്കുന്നതിനിടയില്‍ അതിഥി തൊഴിലാളികളെ കുറിച്ചുള്ള വ്യാജ പ്രചാരണവും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു പ്രചരണതിനെ കുറിച്ച് ഞങ്ങള്‍ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

ബ്ലാക്ക് മാന്‍ വേഷധാരിയെ ചാവക്കാട് നിന്നും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചോ?

ഇതേ പരമ്പരയില്‍ ഞങ്ങള്‍ക്ക് ഇന്ന് ഒരു വീഡിയോ ലഭിച്ചിട്ടുണ്ട്. വീഡിയോയില്‍ ചില ആളുകള്‍ വലിയ തുകയ്ക്ക് പണം വെച്ച് ചീട്ട് കളിക്കുന്നത് കാണാം. ഇവര്‍ കേരളത്തിലെ ‘പട്ടിണിയായി കടക്കുന്ന’ അതിഥി തൊഴിലാളികളാന്നെന്ന്‍ പോസ്റ്റില്‍ വാദിക്കുന്നു. എന്നാല്‍ വീഡിയോയുടെ സത്യാവസ്ഥ അങ്ങനെയല്ല. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “അതിഥികൾ മുഴുപ്പട്ടിണിയിലാണ്”.

വസ്തുത അന്വേഷണം

ഞങ്ങള്‍ വീഡിയോയിനെ In-Vid ഉപയോഗിച്ച് വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ നിന്ന് ഒന്നിനെ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യുടുബില്‍ ഈ വീഡിയോ ലഭിച്ചു. ഈ വീഡിയോ ഫെബ്രുവരി മാസം മുതല്‍ യുടുബില്‍ ലഭ്യമാണ്.

ഇന്ത്യയില്‍ ലോക്ക് ഡൌണ്‍ പ്രഖ്യപ്പിച്ചത് മാര്‍ച്ച്‌ 24നാണ്. അതിനാല്‍ ലോക്ക്ഡൌനുമായി ഈ വീഡിയോക്ക് യാതൊരു ബന്ധമുണ്ടാവാനുള്ള സാധ്യതയില്ല. കുടാതെ കേരളത്തില്‍ പത്തനംതിട്ടയില്‍ ഇറ്റലിയില്‍ നിന്ന് എത്തിയ കുടുംബത്തിനും ഇവരുമായി സംബര്‍ക്കത്തില്‍ വന്നവര്‍ക്കും കൊറോണ സ്ഥിരികരിച്ചത് 9 മാര്‍ച്ചിനാണ്, ഈ വീഡിയോ ഇതിനെക്കാള്‍ മുന്നേയാണ്‌ യുടുബില്‍ പ്രസിദ്ധികരിച്ചത്. 

ഈ വീഡിയോയെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. വീഡിയോ എവിടുത്തെതാണ്  എപ്പോഴത്തെതാണ് എന്ന് അറിയാന്‍ സാധിച്ചില്ല. പക്ഷെ ഈ വീഡിയോക്ക് നിലവിലെ ലോക്ക്ഡൌനുമായി യാതൊരു ബന്ധവുമില്ല എന്ന് ഉറപ്പാണ്.

നിഗമനം

ഇന്‍റര്‍നെറ്റില്‍ ഫെബ്രുവരി മാസം മുതല്‍ ലഭ്യമുള്ള വീഡിയോയാണ് അതിഥി തൊഴിലാളികളുടെ പേരില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രിതിയില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ വീഡിയോയുടെ കുറിച്ച് യഥാര്‍ത്ഥ വിവരങ്ങള്‍ അറിയാതെ ഷെയര്‍ ചെയ്യുന്നത് അപകടപരമാകാനുള്ള സാധ്യതയുള്ളതാണ്.

Avatar

Title:പഴയെ വീഡിയോ ഉപയോഗിച്ച് അതിഥി തൊഴിലാളികള്‍ക്കെതിരെ വ്യാജപ്രചരണം…

Fact Check By: Mukundan K 

Result: False