കാബൂളില്‍ ഈയിടെ നടന്ന സ്ഫോടനത്തിന്‍റെ വാര്‍ത്തയോടൊപ്പം മനോരമ നല്കിയിരിക്കുന്ന ഈ ചിത്രം 2019 ലേതാണ്…

രാഷ്ട്രീയം | Politics

അഫ്ഗാനിസ്ഥാനിലെ വടക്കൻ കാബൂളിലെ ഒരു പള്ളിയിൽ ഓഗസ്റ്റ് 17 ബുധനാഴ്ച വൈകുന്നേരം പ്രാർത്ഥനയ്ക്കിടെ വൻ സ്ഫോടനം ഉണ്ടായി എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അന്തര്‍ദേശീയ മാധ്യമങ്ങള്‍  ചിത്രമടക്കമാണ് വാര്‍ത്ത നല്കിയത്. എന്നാല്‍ മാധ്യമങ്ങള്‍ വാര്‍ത്തയ്ക്കൊപ്പം നല്‍കിയ ചിത്രം രണ്ടു കൊല്ലം പഴയതാണ്. 

പ്രചരണം 

കാബൂളിലെ സ്ഫോടനത്തെ കുറിച്ചുള്ള മനോരമ വാര്‍ത്തയില്‍ ANI News  നു ക്രെഡിറ്റ് നല്‍കി ഒരു ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

സ്ഫോടനത്തിന് ശേഷം കെട്ടിടങ്ങള്‍ക്കിടയില്‍ പുക ഉയരുന്ന ചിത്രമാണ് നല്‍കിയിട്ടുള്ളത്. 

archived linkFB post

എന്നാല്‍ ഈ ചിത്രം 2019 ലേതാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

 കാബൂളില്‍ ഓഗസ്റ്റ് 17 നു നടന്ന സ്ഫോടനത്തില്‍ കുറഞ്ഞത് 21 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളില്‍ ഭൂരിഭാഗവും ഉപയോഗിച്ച ചിത്രം 2019 ലേതാണെന്ന് ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ കണ്ടെത്തി. 

ഗെറ്റി ഇമേജസ് എന്ന സ്റ്റോക്ക് ഇമേജ് വെബ്സൈറ്റില്‍ ചിത്രം 2019 ജൂലൈ മുതല്‍ ലഭ്യമാണ്.  

ചിത്രത്തിന്‍റെ വിവരണമനുസരിച്ച്, ചിത്രം 2019 ജൂലൈ 1 ന് കാബൂളിൽ നിന്നുള്ളതാണ്. അടിക്കുറിപ്പ് ഇങ്ങനെ, “2019 ജൂലൈ ഒന്നിന് അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ചാവേർ ബോംബ് സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് പുക ഉയരുന്നു. ചാവേർ ബോംബാക്രമണത്തിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും 65 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, തുടർന്ന് അഫ്ഗാനിലെ പ്രതിരോധ മന്ത്രാലയത്തിന്‍റെ ഇൻസ്റ്റലേഷനിൽ നടന്ന വെടിവയ്പ്പ്  തലസ്ഥാനമായ കാബൂളില്‍ തിങ്കളാഴ്ച, ഉദ്യോഗസ്ഥരും പ്രാദേശിക മാധ്യമങ്ങളും സ്ഥിരീകരിച്ചു. 2019 ലെ ഈ സംഭവത്തിന്‍റെതാണ് ഇപ്പോഴത്തെ സ്ഫോടന വാര്‍ത്തയില്‍ നല്കിയിരിക്കുന്ന ചിത്രം.  

മനോരമ കൂടാതെ ദേശീയതലത്തില്‍ ഗാർഡിയൻ, ഇന്ത്യ ടുഡേ, ഹിന്ദുസ്ഥാൻ ടൈംസ്; ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ മാധ്യമങ്ങളും  ഇതേ ചിത്രം പങ്കുവെച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്‍റെ ചിത്രം എന്ന പേരില്‍  എഎൻഐ  ന്യൂസ്  പങ്കുവച്ച ചിത്രമാണ് മനോരമ ഉപയോഗിച്ചത്.  പിന്നീട് സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ മനോരമയുടെ  സ്ക്രീന്‍ഷോട്ട് പങ്കുവച്ചു തുടങ്ങി. 

വോക്സ് എന്ന വെബ്സൈറ്റ് 2019 ജൂലൈ ഒന്നിന് ഗെറ്റി ഇമേജസിന് ക്രെഡിറ്റ് നല്‍കി ഇതേ ചിത്രം വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

സ്ഫോടനത്തെ കുറിച്ച് റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രകാരം  കാബൂളിലെ ഖൈർ ഖാന പ്രദേശത്തെ ആരാധകർക്കിടയിലുള്ള പള്ളിയിലാണ് സ്‌ഫോടനം നടന്നതെന്ന് പേര് വെളിപ്പെടുത്താത്ത താലിബാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട്  പറഞ്ഞു എന്ന് നല്‍കിയിട്ടുണ്ട്. 

ന്യൂയോർക്ക് ടൈംസ് 2019-ൽ പ്രസിദ്ധീകരിച്ച ചിത്രം ടർക്കിഷ് വയർ ഏജൻസിയായ അനഡോലുവിന് വേണ്ടി ഫോട്ടോ ജേണലിസ്റ്റ് ഹാറൂൺ സബാവൂണിനാണ് ക്രെഡിറ്റ് നല്‍കിയിരിക്കുന്നത്. താലിബാൻ ആക്രമണം നടത്തിയ സമുച്ചയത്തിൽ കാബൂളിൽ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ട കാർ ബോംബിംഗ്, തീവ്രവാദി ആക്രമണം എന്നിവ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട് അറിയിക്കുന്നു. 

അടുത്തിടെ കാബൂളിൽ എന്താണ് സംഭവിച്ചത്?

2022 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിലെ കാബൂളിലെ ഒരു പള്ളിയിൽ അടുത്തിടെ നടന്ന സ്ഫോടനത്തിന്‍റെ നിരവധി ചിത്രങ്ങൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്സും  എപി ഇമേജസും  പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

 ഇതേ ഫാക്റ്റ് ചെക്ക് ഇംഗ്ലിഷില്‍ വായിക്കാന്‍: 

India Today, The Guardian Shares 2019 Image As Recent Blast In Kabul

നിഗമനം 

അഫ്ഗാനിസ്ഥാനിലെ കാബൂളിലെ പള്ളിയിൽ അടുത്തിടെ നടന്ന സ്ഫോടനത്തിന്‍റെ ചിത്രമായി  മനോരമ ഓണ്‍ലൈന്‍, ഗാർഡിയന്‍, ഇന്ത്യാ ടുഡേ, ഹിന്ദുസ്ഥാൻ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ മാധ്യമങ്ങള്‍ നല്കിയ ചിത്രം പഴയതാണ്. അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ ഇൻസ്റ്റലേഷനിൽ താലിബാൻ ആക്രമണം നടത്തിയ ഈ ചിത്രം  2019 മുതലുള്ളതാണ്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കാബൂളില്‍ ഈയിടെ നടന്ന സ്ഫോടനത്തിന്‍റെ വാര്‍ത്തയോടൊപ്പം മനോരമ നല്കിയിരിക്കുന്ന ഈ ചിത്രം 2019 ലേതാണ്…

Fact Check By: Vasuki S 

Result: False