
ഖലിസ്ഥാനെ പിന്തുണക്കുന്ന വിഘടനവാദി സിഖ് സംഘടനകള്‍ ഡല്‍ഹിയില്‍ കര്‍ഷകരായി സമരം ചെയ്യുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ചില ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രങ്ങളെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് നിലവില്‍ ഡല്‍ഹിയില്‍ പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക പ്രക്ഷോഭവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

Screenshot: Facebook Posts linking Unrelated Images to Farmers Protest.
മുകളില്‍ കാണുന്ന പോസ്റ്റില്‍ രണ്ട് ചിത്രങ്ങള്‍ നമുക്ക് കാണാം. ആദ്യത്തെ ചിത്രത്തില്‍ ‘ഞങ്ങള്‍ക്ക് ഖലിസ്ഥാന്‍ വേണം’ എന്ന് ആവശ്യപെടുന്ന ഒരു സമരത്തിന്‍റെതാണ്. രണ്ടാമത്തെ ചിത്രം കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370, 35A പുനസ്ഥാപിക്കണം എന്ന് ആവശ്യപെട്ടു പ്രതിഷേധിക്കുന്ന സിഖുകളുടെ ഒരു സംഘത്തിന്‍റെതാണ്. ഈ ചിത്രങ്ങള്‍ ഡല്‍ഹിയിലെ പ്രതിഷേധിക്കുന്ന കര്‍ഷകരാണ് എന്ന് ആരോപിച്ച് അടിക്കുറിപ്പില്‍ എഴുതിയത് ഇങ്ങനെയാണ്: “ഹലോ… ഉറങ്ങിയോ? ദില്ലിയിലെ കർഷക സമരത്തിൽ നടന്ന കാഴ്ചയാണിത് കേട്ടോ… ഒന്നും മിണ്ടല്ലേ? മതേതരത്വം നഷ്ടമാകുമേ…
ഒരു കൂട്ടർക്ക് ഖാലിസ്ഥാൻ വേണം.. (പഞ്ചാബിനെ പാകിസ്ഥാൻ പിൻതുണയുള്ള ഖാലിസ്ഥാൻ എന്നാക്കണം)
മറ്റൊരു കൂട്ടർക്ക് ജമ്മുകാശ്മീരിലെ പ്രാകൃത
ആർട്ടിക്കിൾ ആയ 370 പിന്നെ പൗരത്വ ഭേദ
ഗതി പിൻവലിക്കണം …
കർഷക സ്നേഹമല്ല മറിച്ച് രാജ്യ വിരുദ്ധരാണ് ഇതിന് പിന്നിലെന്ന് മനസ്സിലായി കാണുമ
ല്ലോ?
വയനാട് MP രാഹുൽ ഗാന്ധി ഇവരെ സപ്പോ ർട്ട് ചെയ്യുന്നു.. എന്നു പറഞ്ഞാൽ കോൺഗ്ര
സ്സ്, കമ്യൂണിസ്റ്റ്, SDPI, മുസ്ലീം ലീഗ് എന്നിവർ
ഇവരെ പിൻതുണയ്ക്കുന്നു…
യാർഥ കർഷകർ ബില്ലിനെ അനുകൂലിക്കു
ന്നു…
സിദ്ധിക്ക് കാപ്പൻ എന്ന ദേശ ദ്രോഹികളുടെ മാധ്യമ കൂട്ടായ്മയും സത്യം പുറത്ത് വിടാതെ
ഇവർക്ക് നായക പരിവേഷം നൽകുന്നു…
ഇനി നിങ്ങൾ പറയൂ..”
ഇതേ അടികുരിപ്പുമായി ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshots: Facebook Search Showing Similar Posts
വസ്തുത അന്വേഷണം
ആദ്യത്തെ ചിത്രം
Embed from Getty Imagesഈ ചിത്രത്തിനെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം 2013ല്‍ ഓപ്പറെഷന്‍ ബ്ലൂസ്റ്റാറിന്‍റെ വാര്‍ഷികക്ക് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സിഖ് യൂത്ത് ഫെഡ്രെഷന്‍ ഭിധ്രാന്‍വാല എന്ന തീവ്ര സീഖ് വിഘടനവാദി സംഘടന നടത്തിയ പ്രതിഷേധത്തിന്‍റെതാണ്. ഈ ചിത്രത്തിന് ഡല്‍ഹിയില്‍ നിലവില്‍ നടക്കുന്ന കാര്‍ഷിക സമരവുമായി യാതൊരു ബന്ധവുമില്ല.
രണ്ടാമത്തെ ചിത്രം
രണ്ടാമത്തെ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ ഗൂഗിളില്‍ ചിത്രത്തിനോട് ബന്ധപ്പെട്ട പ്രത്യേക കീവേര്‍ഡ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഓഗസ്റ്റ് 2019ന് തീവ്ര സിഖ് സംഘടനകള്‍ കാശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370, 35A റദ്ദാക്കിയത്തിനെ പ്രതിഷേധിച്ച് ഓഗസ്റ്റ് 15 ‘കരിദിനമായി’ ആചരിക്കും എന്ന് പ്രഖ്യാപിച്ചതിന്‍റെ വാര്‍ത്ത ലഭിച്ചു. ഈ സംഘടനകള്‍ ഖലിസ്ഥാനെ പിന്തുനിക്കുന്ന തീവ്ര സിഖ് സംഘടനകളാണ്. ഇതില്‍ ഒരു സംഘടനയാണ് ശിരോമണി അകാലി ദള്‍ (അമൃത്സര്‍) എന്ന സംഘടന. ഈ സംഘടനയുടെ നേതാവ് സിമ്രാന്‍ജീറ്റ് സിംഗ് മാന്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Screenshot: CNBC Article: Sikh radical groups to observe August 15 as Black Day, expresses solidarity with Kashmiris
ലേഖനം വായിക്കാന്‍-CNBC | Archived Link
ഈ സംഘടനയുടെ ഫെസ്ബൂക്ക് പേജ് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന രണ്ടാമത്തെ ചിത്രം ലഭിച്ചു. ഈ ചിത്രം 8 ഓഗസ്റ്റ് 2019നാണ് ഈ ഫെസ്ബൂക്ക് പേജ് പോസ്റ്റ് ചെയ്തത്.

Screenshot: SAD (Amritsar) Page Facebook Post Dated 8th August 2019.
ഈ ചിത്രത്തിനും നിലവില്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.
നിഗമനം
കാര്‍ഷിക സമരത്തില്‍ വിഘടനവാദികളുടെ ചിത്രം എന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ക്ക് നിലവില്‍ ഡല്‍ഹിയില്‍ നടക്കുന്ന കാര്‍ഷിക സമരവുമായി യാതൊരു ബന്ധവുമില്ല. ഈ ചിത്രങ്ങള്‍ തീവ്ര സിഖ് സംഘടനകളുടെ പ്രതിഷേധത്തിന്‍റെ പഴയ ചിത്രങ്ങളാണ്.

Title:പഴയ അസംബന്ധിതമായ ചിത്രങ്ങള്‍ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…
Fact Check By: Mukundan KResult: False
