
അഫ്ഗാനിസ്ഥാനില്‍ ഐ.എസ്., താലിബാനെതിരെ നടത്തിയ ആക്രമണത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 3 കൊല്ലം പഴയതാണ് എന്ന് കണ്ടെത്തി. എന്താണ് സാമുഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണവും, പ്രചരണത്തിന്‍റെ സത്യാവസ്ഥയും നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് തീവ്രവാദ ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ട കാറുകള്‍ കത്തുന്നതായി കാണാം. ഈ കാറുകളില്‍ പിടിച്ച തീ കെടുത്താന്‍ ശ്രമിക്കുന്ന ഫയര്‍ ഫോഴ്സും മറ്റു പ്രവര്‍ത്തകരെയും കാണാം. ചിത്രത്തിനോടൊപ്പം നല്‍കിയ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“അഫ്ഗാനിൽ ISIS നടത്തിയ സ്ഫോടനത്തിൽ 40 താലിബാനികൾ ചത്തു
ഇവൻമാർ ചത്ത് ചത്ത് കളിക്കുകയാണെന്നാണ് തോന്നുന്നത്”
എന്നാല്‍ ഈ ചിത്രത്തിന് അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ ഈയിടെയായി നടന്ന ആക്രമണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 2018ല്‍ ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയില്‍ ഈ ചിത്രം ലഭിച്ചു. അങ്ങനെ ഈ ചിത്രം പഴയതാണ് എന്ന് വ്യക്തമായി.

വാര്‍ത്ത വായിക്കാന്‍- HT | Archived Link
വാര്‍ത്തയുടെ പ്രകാരം ഈ സംഭവം ജൂലൈ 2018ല്‍ അഫ്ഗാനിസ്ഥാനിലെ നാങ്ങര്‍ഹാര്‍ പ്രദേശത്തിന്‍റെ തലസ്ഥാനമായ ജലാലാബാദില്‍ നടന്നതാണ്. അന്നത്തെ അഫ്ഗാന്‍ രാഷ്‌ട്രപതി അഷ്‌റഫ് ഘനിയെ കാണാന്‍ പോകുന്ന ഒരു സംഘത്തിനെ ലക്ഷ്യമിട്ടിട്ടാണ് ഈ ആക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ 19 പേര് മരിച്ചിരുന്നു. ഇതില്‍ 17 പേര്‍ ഹിന്ദു-സിഖ് സമുദായത്തില്‍ പെട്ടവരാണ്. അതെ കൊല്ലം ഒക്ടോബറില്‍ തെരെഞ്ഞെടിപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങിയ സിഖ് സ്ഥാനാര്‍ഥി അവതാര്‍ സിംഗ് ഖാല്സയും ഈ ആക്രമണത്തില്‍ കൊല്ലപെട്ടിരുന്നു.
ഈ സംഭവം ബി.ബി.സിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബി.ബി.സിയുടെ വാര്‍ത്തയിലും റോയിറ്റേഴ്സിന് കടപ്പാട് അറിയിച്ച് പ്രസിദ്ധികരിച്ച ചിത്രവും പ്രസ്തുത പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രവുമായി സാമ്യത നമുക്ക് കാണാം.

വാര്‍ത്ത വായിക്കാന്‍-BBC | Archived Link
താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷം രണ്ട് തവണയാണ് അഫ്ഗാനിസ്ഥാനില്‍ ഐ.എസ്. ആക്രമണമുണ്ടായത്. ആദ്യത്തെ ആക്രമണം ഓഗസ്റ്റ് അവസാനം കാബുളിലെ ഹാമീദ് കര്‍സായി അന്താരാഷ്ട്ര വിമാനതാവളത്തിലായിരുന്നു. ഈ ആക്രമണത്തില്‍ 13 അമേരിക്കന്‍ സൈനികരടക്കം 100ല്‍ അധികം പേര് മരിച്ചിരുന്നു. ഇതിന് ശേഷം രണ്ടാമത്തെ ആക്രമണം കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ച്ചയും നടന്ന സ്ഫോടനങ്ങളാണ്. ഈ സ്ഫോടനങ്ങള്‍ നടന്നത് അഫ്ഗാനിസ്ഥാനിലെ നാങ്ങര്‍ഹാര്‍ പ്രദേശത്തിന്‍റെ തലസ്ഥാനമായ ജലാലാബാദ് പട്ടണത്തിലാണ്. ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐ.എസ്. ഖോരാസാന്‍ തീവ്രവാദികള്‍ 35 താലിബാനികളെയാണ് കൊന്നത് എന്ന അവകാശവാദം അവരുടെ അമാക്ക് ന്യൂസ് എജന്‍സി എന്ന മാധ്യമത്തിന്‍റെ ടെലിഗ്രാം ചാനലില്‍ നിന്ന് ഉന്നയിച്ചു. പക്ഷെ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റോയിട്ടര്‍സിന്‍റെ പ്രകാരം കുറഞ്ഞത് മൂണ്‍ പേരെങ്കിലും ഈ സ്ഫോടനങ്ങളില്‍ മരിച്ചിട്ടുണ്ട്. അതെ സമയം 20ഓളം പരിക്കെറ്റിട്ടുമുണ്ട്. താലിബാന്‍ പ്രവക്തയുടെ പ്രകാരം ബോംബിന്‍റെ തീവ്രത കുറവായിരുന്നു അതിനാല്‍ വലിയ നഷ്ടം സംഭവിച്ചിട്ടില്ല. താലിബാന്‍ പ്രവക്ത ബിലാല്‍ കരിമിയുടെ പ്രകാരം ഈ ആക്രമണത്തില്‍ ഒരു കുഞ്ഞു മരിച്ചു. കൂടാതെ രണ്ട് പേര്‍ക്ക് പരിക്ക് സംഭവിച്ചു, ഇതില്‍ ഒരാള്‍ താലിബ് ആയിരുന്നു.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം 2018ല്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ്. അഫ്ഗാനിസ്ഥാനില്‍ ഈ അടുത്ത കാലത്ത് താലിബാന് നേരെ ഐ.എസ്. ആക്രമണമുണ്ടായിരുന്നു എന്ന് സത്യമാണ് പക്ഷെ ഇതില്‍ എത്ര പേര് മരിച്ചു എന്നതിനെ കുറിച്ച് വ്യക്തതയില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ താലിബാനെതിരെ നടത്തിയ ആക്രമണത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം പഴയതാണ്…
Fact Check By: Mukundan KResult: Misleading
