പഴയതും ബന്ധമില്ലാത്തതുമായ ചിത്രങ്ങള്‍ ഉപയോഗിച്ച് ഉത്തര്‍പ്രദേശില്‍ പശുക്കള്‍ ഭക്ഷണം ലഭിക്കാതെ മരിക്കുന്നു എന്ന വ്യജപ്രചരണം…

ദേശിയം

ബിജെപിയുടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഭക്ഷണവും വെള്ളവും കിട്ടാത്തെ ആയിര കണക്കിന് പശുക്കള്‍ മരിച്ചു കിടക്കുന്നത്തിന്‍റെ ചിത്രങ്ങള്‍ എന്ന തരത്തില്‍ മൂന്ന് ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുകെയാണ്. ഈ മുന്‍ ചിത്രങ്ങളില്‍ ചത്ത പശുക്കളുടെ ശവം കുഴിച്ചു മൂടുന്നതിനായി  ട്രക്കില്‍ കയറ്റി കൊണ്ട് പോകുന്നതായി നമുക്ക് കാണാം. ഈ മൂന്ന് ചിത്രങ്ങളും നിലവിലെ യുപിയിലെ അവസ്ഥയുടെ കാഴ്ചകള്‍ ആണെന്ന് പോസ്റ്റില്‍ അവകാശപ്പെടുന്നു. ഈ പ്രചരണം ട്വിട്ടരിലും നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ട്വിട്ടറില്‍ ഈ ചിത്രങ്ങള്‍ യുപിയിലെതാണ് എന്ന് അവകാശപ്പെട്ടിട്ടില്ല. ഞങ്ങള്‍ ഈ വൈറല്‍ ചിത്രങ്ങളെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രങ്ങള്‍ യുപിയിലെതല്ല എന്ന് കണ്ടെത്തി. കുടാതെ ഇതില്‍ രണ്ട് ചിത്രങ്ങള്‍ ഇന്ത്യയിലെതല്ല എന്നും വസ്തുതയാണ്. പ്രചാരണവും പ്രചാരണത്തിന്‍റെ യാഥാര്‍ഥ്യവും എന്താണെന്ന്‍ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ ഫെസ്ബൂക്ക് പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഉത്തർപ്രദേശിലെ കാഴ്ചകൾ ഗോമാതാക്കൾ മരിച്ചുവീഴുന്നു ഗോശാലകളിൽ ഭക്ഷണമില്ല”

വസ്തുത അന്വേഷണം

ചിത്രങ്ങളെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ ചിത്രങ്ങളെ ഒന്നൊന്നായി ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പോസ്റ്റില്‍ നല്‍കിയ മൂന്ന് ചിത്രങ്ങളുടെ റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ നമുക്ക് നോക്കാം.

ആദ്യത്തെ ചിത്രം-

ReutersArchived Link

2009ല്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലുണ്ടായ വരള്‍ച്ച മൂലം ചത്ത പശുക്കളുടെ ചിത്രങ്ങളാണ് നാം മുകളില്‍ കാണുന്നത്. ഈ ചിത്രം കെനിയയുടെ തലസ്ഥാന നഗരമായ നൈറോബിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയായ പുഴയുടെ തീരത്തുള്ള കെനിയ മീറ്റ് കമ്മീഷന്‍ ഫാക്ടറിയിലാണ്.  തോമസ്‌ മുകോയ എന്ന ഫോട്ടോഗ്രാഫര്‍ സെപ്റ്റംബര്‍ 16, 2009ന് റോയിറ്റേഴ്സിന് വേണ്ടി ഈ ചിത്രം പകര്‍ത്തിയത്,

രണ്ടാമത്തെ ചിത്രം-

The LallantopArchived Link

ഈ  ചിത്രം 2016ല്‍ രാജസ്ഥാനിലെ ഹിന്ഗോനിയ എന്ന ഗോശാലയില്‍ ചത്ത പശുക്കളുടെ ശവങ്ങള്‍ ട്രുക്കിലെട്ടി കൊണ്ട് പോകുന്നതിന്‍റെ ചിത്രമാണ്. ഈ സംഭവവും പഴയതാണ്  ഉത്തര്‍പ്രദേശുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല.

മുന്നാമത്തെ ചിത്രം-

The East AfricanArchived Link

ഈ ചിത്രവും 2009ല്‍ കെനിയയിലെ വരള്‍ച്ചയുടെതാണ്. ഈ ചിത്രം പകര്‍ത്തിയത് ദി ഈസ്റ്റ്‌ ആഫ്രിക്കന്‍ എന്ന വെബ്സൈറ്റിന് വേണ്ടി ആബേല്‍ മോസിങ്ങിസി എന്ന ഫോട്ടോഗ്രാഫര്‍ ആണ്. സംഭവത്തിന്‍റെ സ്ഥലം റോയിറ്റേഴ്സിന്‍റെ ചിത്രത്തിന്‍റെ പോലെ അതി പുഴയുടെ അടുത്തുള്ള കെനിയ മീറ്റ് കമ്മീഷന്‍ ഫാക്ടറി തന്നെയാണ്.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്. ഈ ചിത്രങ്ങള്‍ ഉത്തര്‍പ്രദേശിലെതല്ല. ഇതില്‍ രണ്ട് ചിത്രങ്ങള്‍ കെനിയയില്‍ 2009ലുണ്ടായ വരള്‍ച്ചയുടെതും ഒന്ന് 2016 രാജസ്ഥാനിലെ ഒരു ഗോശാലയില്‍ പശുക്കള്‍ മരണപ്പെട്ടതിന്‍റെയും ചിത്രങ്ങളാണ്.

Avatar

Title:പഴയതും ബന്ധമില്ലാത്തതുമായ ചിത്രങ്ങള്‍ ഉപയോഗിച്ച് ഉത്തര്‍പ്രദേശില്‍ പശുക്കള്‍ ഭക്ഷണം ലഭിക്കാതെ മരിക്കുന്നു എന്ന വ്യജപ്രചരണം…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •