എസ്എഫ്ഐ പ്രവർത്തകൻ സഹപ്രവർത്തകരെ വിമർശിക്കുന്ന ഈ ന്യൂസ് വീഡിയോ ഇപ്പോഴത്തെതല്ല, പഴയതാണ്…

രാഷ്ട്രീയം

ഇടുക്കിയിലെ എൻജിനീയറിങ് കോളേജിൽ ധീരജ് എന്ന എസ്എഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. സാമൂഹ്യ മാധ്യമങ്ങളിൽ അനുശോചന സന്ദേശങ്ങൾ കൂടാതെ ഈ കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് ചൂടുപിടിച്ച ചർച്ചകളും നടക്കുകയാണ്. എസ്എഫ്ഐ പ്രവർത്തകരെ കുറിച്ച് എസ്എഫ്ഐ പ്രവര്‍ത്തകന്‍ തന്നെ തുറന്നു പറയുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

ഏഷ്യാനെറ്റ് ന്യൂസ്  പ്രസിദ്ധീകരിച്ച വാർത്തയുടെ ചെറിയ ഒരു ഭാഗമാണ് പ്രചരിക്കുന്നത്. “എന്താണ് ഇവിടെ നടക്കുന്നത് എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന്  മറുപടിയായി എസ്എഫ്ഐ പ്രവർത്തകനാണ് എന്ന് അവകാശപ്പെടുന്ന ഒരു വ്യക്തി ആക്രമണത്തിനുപിന്നിൽ എസ്എഫ്ഐ കാർ തന്നെയാണെന്ന് ആരോപിക്കുന്നതായി കേൾക്കാം. “ഇവന്മാരുടെ കയ്യിൽ ഇല്ലാത്തതായി ഒരായുധവും ഇല്ല. ഞാനും എസ്എഫ്ഐ കാരനാണ് എന്നാൽ യഥാർത്ഥത്തിൽ ഇവിടെ കാണിക്കുന്നത് എന്താണ് എന്ന് വെച്ചാൽ എസ്എഫ്ഐക്കാരെ കൊല്ലാൻ എസ്ഡിപിഐ കാരുടെ ആവശ്യമില്ല. ഒരു എസ്എഫ്ഐ കാരൻ തന്നെ മറ്റൊരു എസ്എഫ്ഐ കാരനെ കുത്തിയ വാർത്ത കേട്ട് ഞങ്ങളെല്ലാവരും അന്തംവിട്ടാണ് നിൽക്കുന്നത്”

archived linkFB post

ഈ വാർത്ത ഇപ്പോഴത്തെതാണ് എന്ന് തെറ്റിദ്ധരിച്ച് പലരും “ധീരജിന്‍റെ കൊലപാതകികളെ  പിടികൂടി വാർത്ത വന്നു കഴിഞ്ഞല്ലോ” എന്ന് കമന്‍റ് ചെയ്യുന്നുണ്ട്. 

ഞങ്ങൾ  ഏഷ്യാനെറ്റ് ന്യൂസിലെ ഈ വാർത്തയെ കുറിച്ച് തിരഞ്ഞപ്പോൾ ഇത് ഇപ്പോഴത്തെതല്ല എന്നും 2019 ലെ വാർത്തയാണ് എന്നും മനസ്സിലാക്കാൻ സാധിച്ചു 

വസ്തുത ഇതാണ്

ഞങ്ങൾ വാർത്തയുടെ കീവേര്‍ട്സ് ഉപയോഗിച്ച് ച്ച കൂടുതൽ പിരിഞ്ഞപ്പോൾ 2019 ജൂലൈയിൽ യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ  പ്രവർത്തകർ തമ്മിലുണ്ടായ പ്രശ്നങ്ങളുടെയും അതേത്തുടർന്നുണ്ടായ സംഘർഷത്തിനെയും പറ്റിയുള്ള ചില വാർത്തകൾ ലഭിച്ചു. “തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അഖിൽ എന്ന വിദ്യാർഥിക്കാണ് കുത്തേറ്റത്.  കാന്‍റീനില്‍ പാട്ടുപാടിയതിനെ ചൊല്ലി വിദ്യാർഥികൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു.  ഇതിനെ തുടർന്ന് ചർച്ച നടത്തുകയും ഇതിനിടയിൽ സംഘർഷം ഉണ്ടാവുകയും അഖിലിനെ കുത്തുകയുമാണ് ഉണ്ടായത്.  എസ്എഫ്ഐയുടെ യൂണിറ്റ് ഓഫീസിലേക്ക് കൊണ്ടുപോയി മർദ്ദിക്കുകയും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.  എസ്എഫ്ഐയുടെ അനുഭാവികളായ വിദ്യാർഥികൾ തന്നെ സംഘടനയ്ക്കെതിരെ പരസ്യമായി രംഗത്തെത്തുകയും മാധ്യമങ്ങളുടെ മുന്നിൽ തങ്ങളുടെ പരാതി അവർ തുറന്നു പറയുകയും ചെയ്തിരുന്നു. 

. വാർത്തയുടെ വ്യക്തതയ്ക്കായി ഞങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് വിഭാഗവുമായി ബന്ധപ്പെട്ടിരുന്നു. ഇത് 2019 അത് ജൂലൈ നടന്ന സംഭവം ആണെന്നും ഇപ്പോഴത്തെതല്ലെന്നും അവിടെ നിന്നും ഞങ്ങളെ അറിയിച്ചിട്ടുണ്ട്.

ഈ സംഭവം മാത്രമല്ല യൂണിവേഴ്സിറ്റി കോളേജിൽ 2019 ല്‍ തന്നെ  നാലുതവണ എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെട്ട സംഘർഷങ്ങൾ  ഉണ്ടായിട്ടുണ്ട്. 

പോസ്റ്റിലെ വീഡിയോയും പരാമർശിക്കുന്ന സംഭവം 2019ലെതാണ് ഇപ്പോഴത്തെതല്ല.  ഇപ്പോൾ എസ്എഫ്ഐ പ്രവർത്തകൻ ഇടുക്കി കുത്തേറ്റു മരിച്ച സംഭവവികാസങ്ങളുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ് 

നിഗമനം 

പോസ്റ്റിലെ വീഡിയോ രണ്ടു വർഷം പഴക്കമുള്ളതാണ്. ഇടുക്കിയിൽ ധീരജ് എന്ന എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവവുമായി തെറ്റായി ബന്ധപ്പെടുത്തി ഇപ്പോൾ പ്രചരിപ്പിക്കുകയാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:എസ്എഫ്ഐ പ്രവർത്തകൻ സഹപ്രവർത്തകരെ വിമർശിക്കുന്ന ഈ ന്യൂസ് വീഡിയോ ഇപ്പോഴത്തെതല്ല, പഴയതാണ്…

Fact Check By: Vasuki S 

Result: Missing Context

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *