ചുവന്ന മഷി കുപ്പിയുടെ പഴയ ചിത്രങ്ങള്‍ നിലവിലെ കോണ്‍ഗ്രസ്‌ പ്രതിഷേധത്തോട് ബന്ധപെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

രാഷ്ട്രീയം

കേരളത്തില്‍ സ്വര്‍ണ കള്ളകടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായ പ്രതിഷേധം കോണ്‍ഗ്രസ്‌ അടക്കം എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും നടത്തുന്നുണ്ട്. ഇത്തരത്തില്‍ പാലക്കാട് നടന്ന ഒരു കോണ്‍ഗ്രസ്‌ സമരത്തിന്‌ നേതൃത്വം കൊടുത്തത് തൃത്താല എം.എല്‍.എ. വി.ടി. ബാലരാമാണ്. ഈ പ്രതിഷേധത്തിനെതിരെ പോലീസ് ലാത്തി ചാര്‍ജൂണ്ടായി,  പല യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. രക്തം കൊണ്ട് ചുവന്ന ഷര്‍ട്ടുമിട്ടു മാധ്യമങ്ങളെ സംബോധന വി.ടി. ബല്‍റാം എം.എല്‍.എ.യുടെ ഫോട്ടോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന്‍ സമരത്തില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ചോര കാണിക്കാന്‍ ഉപയോഗിച്ചത് ചുവന്ന്‍ മഷിയായിരുന്നു എന്ന്‍ സൂചിപ്പിക്കുന്ന പ്രചാരണങ്ങളും ഉണ്ടായി. ഒഴിഞ്ഞു കടക്കുന്ന മഷി കുപ്പിയുടെ ചിത്രങ്ങളടക്കം ഈ വാദം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചു. എന്നാല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ചോരയായി കാണിക്കാന്‍ ഉപയോഗിച്ച മഷി കുപ്പി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ ഫോട്ടോ ഏകദേശം നാലു കൊല്ലം പഴയതാണ് എന്ന് ഞങ്ങള്‍ക്ക് അന്വേഷണത്തില്‍ നിന്ന് മനസിലായി. എന്താണ് സാമുഹ്യ മാധ്യമങ്ങളില്‍ ചുവന്ന മഷി കുപ്പിയെ കുറിച്ചുള്ള പ്രചാരണവും പ്രചാരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “പാലക്കാട് മഷി കുപ്പി പൊട്ടിത്തെറിച്ച് യുവ MLA ക്ക് പരിക്ക്…”

ഇതേ പോലെയുള്ള ചില പോസ്റ്റുകള്‍ താഴെ നല്‍കിയിട്ടുണ്ട്.

FacebookArchived Link

വസ്തുത അന്വേഷണം

പോസ്റ്റില്‍ നല്‍കിയ ചിത്രത്തിനെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ ഗൂഗിളില്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങളുടെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണുന്ന പോലെ ഈ ചിത്രം സെപ്റ്റംബര്‍ 2016 മുതല്‍ ഇന്റെര്‍നെറ്റില്‍ ലഭ്യമാണ്. വന്‍ ഇന്ത്യ മലയാളം, രാഷ്ട്രദീപിക എന്നി മാധ്യമങ്ങളില്‍ ഈ ചിത്രം 2016ല്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍യില്‍ നല്‍കിട്ടുണ്ട്. വാര്‍ത്ത‍കളുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

RashtradeepikaArchived Link
One IndiaArchived Link

2016ല്‍ കെ.എസ്.യു. തിരുവനതപുരത്ത് നടത്തിയ ഒരു മാര്‍ച്ചിന്‍റെ ഇടയില്‍ എടുത്ത മഷി കുപ്പികളുടെ ചിത്രങ്ങളാണ് എന്ന് വാര്‍ത്ത‍കള്‍ അറിയിക്കുന്നു. അതിനാല്‍ ഈയിടെ യു.ഡി.എഫ്. നടത്തിയ പ്രതിഷേധവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല എന്ന് ഉറപ്പിക്കാം.

നിഗമനം

യു.ഡി.എഫ്. പ്രതിഷേധത്തില്‍ ഉപയോഗിച്ച ചുവന്ന മഷിയുടെ കുപ്പി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ ഏകദേശം നാലു കൊല്ലം പഴയതാണ്. ഈയിടെ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധ സമരങ്ങളുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.

Avatar

Title:ചുവന്ന മഷി കുപ്പിയുടെ പഴയ ചിത്രങ്ങള്‍ നിലവിലെ കോണ്‍ഗ്രസ്‌ പ്രതിഷേധത്തോട് ബന്ധപെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •