മാളികപ്പുറം സിനിമ കാണാനെത്തിയ യുവതികളെ തടയുന്ന ദൃശ്യങ്ങള്‍… പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

പ്രാദേശികം രാഷ്ട്രീയം

ശബരിമല അയ്യപ്പനോടുള്ള ഭക്തിയുടെ കഥയുമായി ഈയിടെ തിയേറ്ററുകളിലെത്തിയ യ മാളികപ്പുറം എന്ന സിനിമയെപ്പറ്റിയുള്ള ചർച്ച സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്.

മാളികപ്പുറം സിനിമ പ്രദർശിപ്പിക്കുന്ന തീയറ്ററിനു മുന്നിൽനിന്നുള്ള  ഒരു സംഘര്‍ഷം എന്ന നിലയിൽ ഒരു വീഡിയോ വൈറലാകുന്നുണ്ട്. 

പ്രചരണം 

ഏതാനും സ്ത്രീകൾ  വാഹനം തടഞ്ഞു നിർത്തി 50 വയസ്സിനും 10 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍  ഒഴിവാക്കണമെന്നും മറ്റുള്ളവർ പോയാൽ മതിയെന്നും കാറിനുള്ളിൽ ഇരിക്കുന്നവരോട്  ആജ്ഞാപിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്.  സമീപത്ത്  പോലീസിനെയും കാണാം. മാളികപ്പുറം സിനിമ കാണാനെത്തിയ പുതിയ പ്രേക്ഷകരിൽ 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ളവർ പാടില്ല എന്ന് അയ്യപ്പ ഭക്തര്‍ തടയുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച വീഡിയോയ്ക്ക് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഹിന്ദുവായ ഉണ്ണി മുകുന്ദന്റെ പുതിയ ഡിവോഷണൽ സീരിയൽ “മാളികപ്പുറം” കാണാനെത്തിയവരിൽ ആർത്തവമുള്ള സ്ത്രീകൾ ഉണ്ടോ എന്ന് പരിശോധിച്ച് അവരെ തടയാൻ പത്തനംതിട്ട ധന്യ രമ്യ തിയേറ്ററിന് മുന്നിൽ മതിൽ തീർത്ത അയ്യപ്പ ഫക്ക്’തരായ കുലസ്ത്രീകൾക് നൂറുകാവി സ്വാമി ശരണം

ജയ് ആർത്തവതടയൽ സേന🧡

ഇത് ദെർമവിജയം 🔥

#malikappurammovie #മാളികപ്പുറം #UnniMukundan”

FB postarchived link

എന്നാൽ ഞങ്ങളുടെ അന്വേഷണത്തിൽ പഴയ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന രീതി ഇപ്പോൾ പ്രചരിപ്പിക്കുകയാണ് എന്ന് മനസ്സിലായി 

വസ്തുത ഇതാണ്

ഞങ്ങൾ വാർത്ത വാർത്തയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ മാളികപ്പുറം സിനിമ പ്രദർശനം നടത്തുന്നത് ധന്യ-രമ്യ തീയേറ്ററിൽ അല്ല എന്ന് അവിടുത്തെ ജീവനക്കാർ വ്യക്തമാക്കി. കാക്കിപട, നാലാംമുറ എന്നീ സിനിമകളാണ് അവിടെ ഇപ്പോൾ പ്രദർശനത്തിനുള്ളത്. മാളികപ്പുറം സിനിമ പത്തനംതിട്ടയിൽ ഐശ്വര്യ തീയേറ്ററിലാണ്. 

വീഡിയോയെ കുറിച്ച് കൂടുതൽ തിരിഞ്ഞപ്പോൾ 2018 ഒക്ടോബർ 16 ന് ഇതേ വീഡിയോ ഫേസ്ബുക്ക് യൂസറായ അഡീഷണൽ ഗവൺമെൻറ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ രാധാകൃഷ്ണൻ ചേർത്തല എന്ന പ്രൊഫൈലിൽ നിന്നും പ്രസിദ്ധീകരിച്ചിട്ടുള്ളതായി കണ്ടു. 

ഇതേ വീഡിയോ  ആധാരമാക്കി പ്രസിദ്ധീകരിച്ച വാർത്തകളൊന്നും ലഭ്യമായില്ല എങ്കിലും വീഡിയോയും പ്രതിഷേധകരായ സ്ത്രീകൾ ഉൾപ്പെട്ട ചില ചാനൽ വാർത്തകളുടെ ക്ലിപ്പുകൾ ഞങ്ങൾക്ക് ലഭിച്ചു. 2018 ല്‍ യുവതി പ്രവേശനം തടഞ്ഞ സ്ത്രീകളടക്കമുള്ള സമരക്കാർ നടത്തിയ പ്രതിഷേധത്തിൽ നിന്നും ഉള്ളതാണ് ഈ ദൃശ്യങ്ങൾ.  

2018 മുതൽ പ്രചരിക്കുന്ന നിലയ്ക്കലിൽ പ്രക്ഷോഭകർ വാഹനങ്ങൾ തടയുകയും സ്ത്രീകളെ ഇറക്കിവിടുകയും ചെയ്തു സംഘർഷാവസ്ഥ ഉണ്ടായ സമയത്തെ ഈ ദൃശ്യങ്ങൾക്ക് മാളികപ്പുറം സിനിമയുടെ തിയേറ്റർ പ്രദർശനവുമായി യാതൊരു ബന്ധവുമില്ല. പമ്പയിലേക്കുള്ള ബസ്സുകളും മറ്റു വാഹനങ്ങളും തടഞ്ഞു പ്രക്ഷോഭകര്‍ അകത്തു കയറി പരിശോധന നടത്തിയെന്ന് വാർത്തകളുണ്ട്. 2018 ഒക്ടോബർ 16, 17 തീയതികളിൽ എല്ലാ മാധ്യമങ്ങളിലും നിലക്കൽ സംഘർഷമുണ്ടായതിന്‍റെ വാർത്തകളുണ്ട്.

2018ലെ ശബരിമല യുവതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിന്‍റെ വീഡിയോ ആണ് മാളികപ്പുറം സിനിമയോട് തെറ്റായി ബന്ധപ്പെടുത്തി ഇപ്പോൾ പ്രചരിപ്പിക്കുന്നത്.

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. 2018 ഒക്ടോബറില്‍ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ആചാര സംരക്ഷണസമിതി പ്രവർത്തകർ നിലയ്ക്കലിൽ വാഹനങ്ങൾ തടയുന്ന ദൃശ്യങ്ങളാണിത്. മാളികപ്പുറം സിനിമ തീയേറ്ററിൽ പ്രദർശിപ്പിക്കുന്നതുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മാളികപ്പുറം സിനിമ കാണാനെത്തിയ യുവതികളെ തടയുന്ന ദൃശ്യങ്ങള്‍… പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *