2009 CWG വേദിയില്‍ മന്ത്രം ചൊല്ലുന്ന  ദൃശ്യങ്ങള്‍ എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങില്‍ നിന്നുള്ളതാണെന്ന്  തെറ്റായി പ്രചരിപ്പിക്കുന്നു…

അന്തര്‍ദേശിയ൦

എലിസബത്ത് രാജ്ഞിയുടെ ചരമ സംസ്ക്കാര ചടങ്ങുകളില്‍ നിന്നുള്ളതാണ് എന്നവകാശപ്പെടുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബക്കിംഗ്ഹാം കൊട്ടാരത്തിൽ ഒരു സ്കൂൾ ഗായകസംഘം ഹിന്ദു ശ്ലോകങ്ങൾ ചൊല്ലുന്ന ദൃശ്യങ്ങളാണ് കാണുന്നത്. 

പ്രചരണം 

ദീര്‍ഘകാലം ഇന്ത്യയെ കോളനിയാക്കി വച്ച് അടക്കിഭരിച്ച ബ്രിട്ടിഷ് സാമ്രാജ്യത്തിന്‍റെ മഹാറാണിയുടെ സംസ്കാര ചടങ്ങുകള്‍  ഭാരതത്തിന്‍റെ ഓം മന്ത്രങ്ങള്‍ ചൊല്ലിയാണ് പൂര്‍ത്തിയാക്കിയത് എന്നവകാശപ്പെട്ട് എലിസബത്ത് റാണിയുടെ ചരമ ശുശ്രൂഷയുടെ ദൃശ്യങ്ങള്‍ക്കൊപ്പം നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ബ്രിട്ടീഷ് രാജ്നിയുടെ ശവസംസ്കാര ചടങ്കിൽ അവിടത്തെ കുട്ടികൾ വേദം ചൊല്ലുന്നത് എത്ര ഭംഗിയായിട്ടാണ്. ഭാരതം ഇന്ന് ഇതിനോടെല്ലാം പരമ പുച്ഛത്തോടെ കാണുമ്പോൾ, വേദമന്ത്രങ്ങളിലെ പൊരുൾ അവർ മനസ്സിലാക്കി ആദരിക്കുന്നു” 

archived linkFB post

എന്നാല്‍ ഞങ്ങള്‍ ദൃശ്യങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് നാടെയാത്തുന്നതെന്ന് വ്യക്തമായി. 

വസ്തുത ഇതാണ് 

ഗായകസംഘത്തിന്‍റെ പശ്ചാത്തലത്തിൽ ‘ക്വീൻസ് ബാറ്റൺ 2010 റിലേ’ എന്ന ബോർഡ് കാണാം. കൂടാതെ, വീഡിയോയിൽ എഴുതിയിരിക്കുന്ന “www.wildfilmsindia.com” എന്ന വാട്ടർമാർക്ക് ഞങ്ങൾ ശ്രദ്ധിച്ചു. യുട്യൂബിൽ കീവേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍, വൈൽഡ് ഫിലിംസ് ഇന്ത്യയുടെ ഔദ്യോഗിക ചാനലില്‍ ശ്ലോകം ചൊല്ലുന്ന കുട്ടികളുടെ അതേ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. “സെന്‍റ്. ജെയിംസ് സ്കൂൾ ഗായകസംഘത്തിലെ വിദ്യാർത്ഥികൾ ബക്കിംഗ്ഹാം കൊട്ടാരത്തിൽ ശ്ലോകങ്ങൾ ചൊല്ലുന്നു” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.

വിവരണം ഇങ്ങനെ: “CWG ക്വീൻ ബാറ്റൺ 2010-ൽ ബക്കിംഗ്ഹാം കൊട്ടാരത്തിൽ വച്ച് സെന്റ് ജെയിംസ് സ്കൂൾ ഗായകസംഘം ആത്മീയ ശ്ലോകങ്ങള്‍ ചൊല്ലുന്നു.”

അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീലും ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയും 2010 കോമൺവെൽത്ത് ഗെയിംസിന് ബാറ്റൺ റിലേ ആരംഭിച്ചതായി വിളംബരം ചെയ്യുന്ന വീഡിയോ 2009 ഒക്ടോബർ 30 ന് ABC ന്യൂസ് ഓസ്‌ട്രേലിയ പോസ്റ്റ് ചെയ്തതായി മറ്റൊരു വീഡിയോ  ലഭ്യമായി. 

കോമൺവെൽത്ത് ഗെയിംസ് ആരംഭിക്കുന്നതിന് മുമ്പ് ലോകമെമ്പാടുമുള്ള ഒരു റിലേയാണ് ക്വീൻസ് ബാറ്റൺ റിലേ. ബാറ്റൺ കോമൺവെൽത്ത് തലവന്‍റെ സന്ദേശം വഹിക്കുന്നു. നഗരത്തിലെ കോമൺവെൽത്ത് ദിന ആഘോഷങ്ങളുടെ ഭാഗമായി ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ പരമ്പരാഗതമായി റിലേ ആരംഭിക്കുന്നു.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, 2010 ലെ കോമൺ‌വെൽത്ത് ഗെയിംസിന്റെ കൗണ്ട്‌ഡൗൺ ആരംഭിച്ചത് ക്വീൻസ് ബാറ്റൺ റിലേയുടെ സമാരംഭത്തോടെയാണ്, അവിടെ ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ ഈ ചടങ്ങിൽ പങ്കെടുക്കുന്ന ആദ്യത്തെ രാഷ്ട്രത്തലവനായി. ഒരു കൂട്ടം ബ്രിട്ടീഷ് വിദ്യാർത്ഥികൾ പുരാതന ഋഗ്വേദത്തിലെ സംസ്കൃത ശ്ലോകങ്ങൾ ആലപിച്ചുകൊണ്ട് ആഘോഷങ്ങളിൽ പങ്കുചേർന്നു.

2009 നവംബർ 25-ന് XIX കോമൺവെൽത്ത് ഗെയിംസ് 2010 ഡൽഹിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ കുട്ടികള്‍ ശ്ലോകം ചൊല്ലുന്ന ഇതേ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ പങ്കുവച്ചിട്ടുണ്ട്. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ: “ദി ക്വീൻസ് ബാറ്റൺ റിലേ 2010 ഡൽഹി 2009 ഒക്ടോബർ 29-ന് ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ, മഹാറാണി ബാറ്റൺ ലോഞ്ച് ചെയ്തു. ആയിരക്കണക്കിന് ബാറ്റൺ വാഹകരിൽ ആദ്യത്തെയാളായ അഭിനവ് ബിന്ദ്രയ്ക്കാണ് ബാറ്റണ്‍ ആദ്യം കൈമാറിയത്. കോമൺ‌വെൽത്തിനെ ഒന്നിപ്പിച്ച്, ക്യൂൻസ് ബാറ്റൺ റിലേ 2010 ഡൽഹി ഇന്ത്യയെ ലോകത്തിന് മുന്നിൽ കാണിക്കുന്ന ആവേശകരമായ ആഘോഷമാണ്. കോമൺ‌വെൽത്തിലെ 71 രാജ്യങ്ങൾക്കും ബാറ്റൺ റിലേ ചെയ്യുന്നത് മുഴുവൻ രാജ്യങ്ങള്‍ക്കും ഗെയിംസിന്‍റെ ആവേശത്തിൽ പങ്കുചേരാനുള്ള ഒരു അദ്വിതീയ അവസരം നൽകുന്നു.”

ഇതേ ഫാക്റ്റ് ചെക്ക് ഇംഗ്ലിഷില്‍ വായിക്കാം.

Video From 2009 Shared As The Queen Elizabeth II’s Funeral  

നിഗമനം 

വീഡിയോയ്‌ക്കൊപ്പം നല്‍കിയ വിവരണം തെറ്റാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2009 ഒക്ടോബറിൽ നടന്ന 2010 CWG ബാറ്റൺ റിലേയില്‍ നിന്നുള്ളതാണ് കുട്ടികള്‍ ശ്ലോകം ചൊല്ലുന്ന ദൃശ്യങ്ങള്‍. എലിസബത്ത് രാജ്ഞിയുടെ ചരമ സംസ്കാര ചടങ്ങില്‍ കുട്ടികള്‍ ഹിന്ദു ശ്ലോകം ചൊല്ലിയെന്നത് തെറ്റായ പ്രചരണമാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:2009 CWG വേദിയില്‍ മന്ത്രം ചൊല്ലുന്ന ദൃശ്യങ്ങള്‍ എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങില്‍ നിന്നുള്ളതാണെന്ന് തെറ്റായി പ്രചരിപ്പിക്കുന്നു…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.