മുംബൈയിൽ 2017 ല്‍ നടന്ന മറാത്തി മോര്‍ച്ചാ റാലിയുടെ വീഡിയോ കർണാടകയിൽ ഹിജാബിനെതിരെയുള്ള മാർച്ച് എന്ന് പ്രചരിപ്പിക്കുന്നു…

ദേശീയം രാഷ്ട്രീയം

ഒരു മേല്‍പാലത്തിൽ ഹിന്ദു പതാകകളുമേന്തി കർണാടകയിൽ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് വൻ ജനക്കൂട്ടം റാലി നടത്തുന്ന  വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കർണാടകയിലെ ഹിജാബ് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളില്‍ കാവി സ്കാർഫ് ധരിച്ച് കുറച്ച് ഹിന്ദു വിദ്യാർത്ഥികൾ ഹിജാബിനെ എതിർത്ത സന്ദര്‍ഭവുമായി ബന്ധപ്പെടുത്തിയാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്. കർണാടകയിലെ ഹിന്ദു വിദ്യാർത്ഥികളുടെ റാലിയാണ് ഇതെന്ന് അവകാശപ്പെട്ട് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: ഒരു ഹിജാബിന്‍റെ പേരിൽ കർണ്ണാടകയിലെ ഹിന്ദുക്കളെ ഉണർത്തിയവർക്കെല്ലാം നന്ദി………”

archived linkFB post

ഞങ്ങള്‍ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇത് കര്‍ണ്ണാടകയില്‍ നിന്നുള്ളതല്ലന്നും 2017 ല്‍ മുംബൈയില്‍ നടന്ന ഒരു റാലിയുടേതാണ് എന്നും വ്യക്തമായി. 

വസ്തുത ഇതാണ് 

വീഡിയോ വിവിധ കീ ഫ്രെയിമിലേക്ക് വിഭജിച്ച് ഞങ്ങൾ അന്വേഷണം ആരംഭിച്ചു. വീഡിയോ 2017-ൽ മഹാരാഷ്ട്രയിലെ ഒരു റാലിയുടെ വീഡിയോയാണെന്ന് ഒരു ഉപയോക്താവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി. 2017 ഓഗസ്റ്റിൽ പോസ്റ്റ് ചെയ്ത മറ്റൊരു യൂട്യൂബ് വീഡിയോ സൂചിപ്പിക്കുന്നത്, ജെജെ ഫ്ലൈ ഓവറിൽ നടന്ന മറാത്ത ആന്ദോളൻ വീഡിയോ മുംബൈയിലെ ആസാദ് മൈതാനിയിൽ നിന്നുള്ളതാണെന്നാണ്.

മുംബൈയിലെ ജെജെ ഫ്ലൈ ഓവറിൽ മറാത്ത ക്രാന്തി മോർച്ച റാലിയുടെ ചിത്രം 2017 ഓഗസ്റ്റിൽ ടൈംസ് ഓഫ് ഇന്ത്യ പോസ്റ്റ് ചെയ്തിരുന്നു. 

2017 ഓഗസ്റ്റിൽ ഇന്ത്യൻ എക്‌സ്‌പ്രസ് ഓൺലൈൻ മറാത്തി മോർച്ചയുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവരണത്തിൽ ‘ ബുക്ക് ബൈൻഡര്‍ തുടങ്ങി ദേശീയ തലത്തിലുള്ള സ്‌കൂബ ഡൈവറും ബിസിനസുകാരനും പ്രോപ്പർട്ടി കൺസൾട്ടന്‍റും മറാത്ത മോർച്ചയിൽ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു എന്ന് പറയുന്നു. താനെയിൽ നിന്ന് കുറഞ്ഞത് 2,000 പേർ ബൈക്കുളയിൽ നിന്ന് ആസാദ് മൈതാനത്തേക്ക് മാർച്ച് നടത്തിയ ലക്ഷക്കണക്കിന് പേരുമായി ഒത്തുചേർന്നുവത്രെ.

എബിപി ലൈവ് 2017-ൽ മുംബൈയിൽ മറാത്തി മോർച്ചയുടെ റാലി എന്ന വിവരണത്തോടെ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മറാത്ത സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് മറാഠാ സമുദായത്തിന്‍റെ പ്രതിഷേധ മാർച്ച് തെരുവിലിറങ്ങി. ബൈക്കുളയിലെ ജീജാമാതാ ഉദ്യാനിൽനിന്ന് ആരംഭിച്ച മാർച്ച് വൈകീട്ട് അഞ്ചോടെ ആസാദ് മൈതാനിയിൽ സമാപിച്ചു. ഈ മാര്‍ച്ചിന്‍റെ വീഡിയോ ആണ് കര്‍ണ്ണാടകയിലേത് എന്ന വിവരണത്തോടെ പ്രചരിപ്പിക്കുന്നത്. 

ഒഡിയ ഭാഷയ്ക്കു പുറമേ, ഈ ഫാക്റ്റ് ചെക്ക് ഇംഗ്ലിഷില്‍ വായിക്കാന്‍: 

2017 Video From Mumbai Shared As Hindu Students Marching Against Hijab In Karnataka

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. റാലിയുടെ ദൃശ്യങ്ങള്‍ കർണാടകയിൽ നിന്നുള്ളതല്ല. മാത്രമല്ല, വീഡിയോയ്ക്ക് ഹിജാബ് വിവാദവുമായി ബന്ധമില്ല. 2017-ൽ ജെജെ ഫ്‌ളൈ ഓവറിൽ സംവരണത്തിനായി മറാത്താ സമുദായം പ്രക്ഷോഭം നടത്തുന്ന മുംബൈയിൽ നിന്നുള്ള പഴയ വീഡിയോയാണ്, കർണാടകയിൽ ഹിന്ദു വിദ്യാർത്ഥികൾ റാലി നടത്തുന്നത് എന്ന് തെറ്റായി പ്രചരിപ്പിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മുംബൈയിൽ 2017 ല്‍ നടന്ന മറാത്തി മോര്‍ച്ചാ റാലിയുടെ വീഡിയോ കർണാടകയിൽ ഹിജാബിനെതിരെയുള്ള മാർച്ച് എന്ന് പ്രചരിപ്പിക്കുന്നു…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •