ലോകകപ്പില്‍ നിന്നു പുറത്തായി നാട്ടിലെത്തിയ ബ്രസീല്‍ ടീമിന് നേരെ ചീമുട്ട എറിയുന്നു: വൈറല്‍ ദൃശ്യങ്ങളുടെ സത്യമിതാണ്…

അന്തര്‍ദേശീയം

ഫിഫ ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനൽ ഘട്ടത്തിൽ ലോകം മുഴുവനുമുള്ള ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രസീൽ ടീം പുറത്തായതിന് ശേഷം ദേഷ്യം പിടിച്ച ഒരു കൂട്ടം ആരാധകർ സ്വന്തം നാട്ടില്‍ ബ്രസീല്‍ ടീമിന് ബസിനു നേരെ മുട്ട എറിയുന്നുവെന്ന് വാദിച്ച് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

ആളുകള്‍ തടഞ്ഞു നിര്‍ത്തി മുട്ട എറിയുന്നതിനാല്‍ പച്ച നിറത്തിലെ ഒരു എയര്‍ ബസ് റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് പ്രതിഷേധകരെ വകവയ്ക്കാതെ ബസ് മുന്നോട്ട് നീങ്ങുന്നത് കാണാം. പ്രതിഷേധകര്‍ അപ്പോഴും മുട്ട എറിയുന്നത് തുടരുകയാണ്. 2022 ഫിഫ ലോകകപ്പിൽ നിന്ന് പുറത്തായതിന് ശേഷം ബ്രസീലിന്‍റെ ദേശീയ ഫുട്ബോൾ ടീമിനെ ബ്രസീൽ ആരാധകർ ഇത്തരത്തില്‍ പ്രതിഷേധിച്ച് സ്വാഗതം ചെയ്യുന്ന ദൃശ്യങ്ങളാണിത് എന്നു വാദിച്ച് നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ബ്രസീൽ ടീമിന് സ്വന്തം നാട്ടുകാരുടെ വക വരവേൽപ്പ് 😍😍”

FB postarchived link

എന്നാല്‍ ഈ വീഡിയോ പഴയതാണെന്നും ഫിഫ 2022 ലോകകപ്പില്‍ പുറത്തായ ബ്രസീല്‍ ടീമുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2018 മാർച്ച് 27-ന് ട്യൂബിൽ പ്രസിദ്ധീകരിച്ച സമാന വീഡിയോ ലഭിച്ചു. 

വീഡിയോയുടെ അടിക്കുറിപ്പ് അനുസരിച്ച്, ബസിനു നേരെ മുട്ട എറിയുന്നത് പരാനയിലെ പൗരന്മാരാണ്.  ബ്രസീലിന്‍റെ മുൻ പ്രസിഡന്‍റായിരുന്നു ലുലയോടുള്ള പ്രതിഷേധമായിരുന്നു ഇത്.

ഈ സൂചന ഉപയോഗിച്ച് സംഭവവുമായി ബന്ധപ്പെട്ട പ്രസക്തമായ വാർത്താ റിപ്പോർട്ടുകൾക്കായി ഞങ്ങൾ തിരഞ്ഞു. ലഭ്യമായ വാർത്താ റിപ്പോർട്ട് അനുസരിച്ച് വീഡിയോ ബ്രസീലിലെ പരാനയിലെ ഫോസ് ഡോ ഇഗ്വാസുവിൽ ഒരു കൂട്ടം പ്രതിഷേധകരുടേതാണ്. 

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ലുലയുടെ വാഹനവ്യൂഹത്തിന്‍റെ ഭാഗമാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രതിഷേധക്കാർ ബസ് ആക്രമിച്ചത്. ബ്രസീലിന്‍റെ മുൻ പ്രസിഡന്‍റായിരുന്നു ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. മുൻ പ്രസിഡന്‍റിനെ എതിർത്തും അനുകൂലിച്ചും പ്രതിഷേധക്കാർ പുതിയ പ്രതിഷേധം സംഘടിപ്പിച്ചു. ഈ രണ്ട് റിപ്പോർട്ടുകളും 2018-ലാണ് പ്രസിദ്ധീകരിച്ചത്.

ബ്രസീലിയൻ ഫുട്ബോൾ ടീമിന് നേരെ ആരാധകർ മുട്ട എറിഞ്ഞ സംഭവം നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചെങ്കിലും 2022 ഫിഫ ലോകകപ്പിൽ നിന്ന് ബ്രസീൽ ടീം പുറത്തായതിന് ശേഷം ഇങ്ങനെ ഒരു പ്രതിഷേധം നടന്നുവെന്ന് അറിയിക്കുന്ന എന്തെങ്കിലും റിപ്പോർട്ടുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇത്തരത്തില്‍ ഒരു പ്രതിഷേധവും ബ്രസീല്‍ ടീം ലോകകപ്പ് മല്‍സരത്തില്‍ നിന്നു പുറത്തായതിന്‍റെ പേരില്‍ നേരിട്ടിട്ടില്ല എന്ന് അനുമാനിക്കുന്നു. 

ഞങ്ങളുടെ ശ്രീലങ്കന്‍ ടീം ഇതേ ഫാക്റ്റ് ചെക്ക് ചെയ്തിരുന്നു: താഴെയുള്ള ലിങ്കില്‍ വായിക്കാം: 

Unrelated & Old Video Shared As Fans Throwing Eggs At The Brazil Team After Their Elimination At FIFA World Cup!

നിഗമനം 

വൈറൽ വീഡിയോയ്‌ക്കൊപ്പം ഉന്നയിച്ച അവകാശവാദം തെറ്റാണ്.  2022 ഫിഫ ലോകകപ്പിൽ നിന്ന് തങ്ങളുടെ ടീം പുറത്തായതിന് ശേഷമുള്ള ബ്രസീലുകാരുടെ പ്രതികരണമാണ് വൈറലായ വീഡിയോയില്‍ കാണുന്നത് എന്നത് പൂര്‍ണ്ണമായും തെറ്റാണ്. പ്രസ്തുത വീഡിയോ 2018 മുതലുള്ളതാണ്. ബ്രസീലിന്‍റെ മുൻ പ്രസിഡന്‍റ് ലുല സഞ്ചരിച്ചിരുന്ന ബസിനുനേരെ പരാനയിലെ പൗരന്മാർ മുട്ട എറിയുന്ന ദൃശ്യങ്ങളാണിത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ലോകകപ്പില്‍ നിന്നു പുറത്തായി നാട്ടിലെത്തിയ ബ്രസീല്‍ ടീമിന് നേരെ ചീമുട്ട എറിയുന്നു: വൈറല്‍ ദൃശ്യങ്ങളുടെ സത്യമിതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •