T 20 ലോകകപ്പ് മത്സരത്തിൽ പാരാജയപ്പെട്ടതില്‍ നിരാശനായി പാകിസ്ഥാൻ ആരാധകൻ ടിവി തകർത്തോ? സത്യമിതാണ്…

സാമൂഹികം

T 20 ലോകകപ്പ് മത്സരത്തിൽ തന്‍റെ രാജ്യത്തിന്‍റെ തോല്‍വിയില്‍ ക്ഷുഭിതനായി ഒരു വ്യക്തി ടിവി തകർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്

പ്രചരണം 

ക്രിക്കറ്റ് മല്‍സരം ടിവിയില്‍ കണ്ടു കൊണ്ടിരിക്കുന്ന ആരാധകന്‍ അവസാന പന്തില്‍ നിന്നുള്ള അനുകൂല വിധിക്കായി ടിവി ദൃശ്യങ്ങളോട് ആവീശത്തോടെ പ്രതികരിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ വിധി മറിച്ചായപ്പോള്‍ അയാള്‍ ടിവി തകര്‍ക്കുന്നതും കാണാം. ഇന്ത്യ-പാക് ടി20 ലോകകപ്പ് മത്സരത്തിന്‍റെ ഫൈനലില്‍ പാകിസ്താനെതിരെ ഇന്ത്യ വിജയിച്ച ദൃശ്യങ്ങള്‍ ടിവിയില്‍ കാണുന്ന പാകിസ്ഥാനി ആരാധകന്‍ ടിവി തല്ലി തകര്‍ത്തു എന്നാണ് ദൃശ്യങ്ങളോടൊപ്പമുള്ള വിവരണം അറിയിക്കുന്നത്.  “ഇവിടെ പടക്കം പൊട്ടിച്ച് ആഘോഷം അവിടെ ടിവി തല്ലിപ്പൊട്ടിച്ച് ദുഃഖാചരണം.

പാകിസ്താനിൽ നിന്നുള്ള

തൽസമയ ദൃശ്യങ്ങൾ…😂😂😂?

FB postarchived link

എന്നാല്‍ ഈ ദൃശ്യങ്ങള്‍ക്ക് ഈയിടെ നടന്ന T 20 ക്രിക്കറ്റ് മല്‍സരവുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ്  

വൈറലായ വീഡിയോയുടെ കീ ഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഒരു യുട്യൂബ് വീഡിയോ  ലഭിച്ചു. 

വൈറല്‍ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ഈ വീഡിയോ ആറ് വർഷം മുമ്പ് അപ്‌ലോഡ് ചെയ്തതാണ്. 

ഫുട്ബോൾ മത്സരം കാണുന്നതിനിടെയാണ് ഇയാൾ ടിവി തകർത്തതെന്നാണ് വാർത്ത.

എന്നാല്‍ യഥാർത്ഥത്തിൽ ഇത് ഇസത്ത് സാൾട്ടി എന്നയാളെ കബളിപ്പിക്കാന്‍ പെണ്‍സുഹൃത്ത് ചെയ്ത ഒരു തമാശ ആയിരുന്നു. 

“ടർക്കിഷ് ഫുട്ബോൾ ആരാധകൻ യൂറോ 2016 ഗെയിം കാണാൻ ശ്രമിക്കുന്നതിനിടെ പെൺസുഹൃത്ത് ടിവി ആവർത്തിച്ച് ഓഫാക്കി  പരിഹസിച്ചതിനെ തുടർന്ന് വീട് നാശമാക്കി

തന്‍റെ രാജ്യമായ തുർക്കി, ക്രൊയേഷ്യയുമായി യൂറോ കപ്പ് കളിക്കുന്നത് കാണുകയായിരുന്നു ഇസ്സത്ത് സാൾട്ടി എന്നയാൾ. മല്‍സരം വീക്ഷിക്കുന്നതിനുള്ള ഏകാഗ്രത ലഭിക്കാനായി പെൺ സുഹൃത്തിനോട് മുറിയിൽ നിന്ന് പുറത്തുപോകാൻ ഇസ്സത്ത് ആവശ്യപ്പെട്ടു. ഒരു റിമോട്ട് കൺട്രോൾ പോലെ ടെലിവിഷൻ നിയന്ത്രിക്കാൻ അനുവദിക്കുന്ന ഒരു ആപ്പ് സുഹൃത്തിന്‍റെ സ്‌മാർട്ട്‌ഫോണിൽ ഉണ്ട്.  മുറിക്ക് പുറത്ത് അവൾക്ക് ടിവി നിയന്ത്രിക്കാന്‍ കഴിയും.

അവൾ അവനെ പ്രാങ്ക് ചെയ്യാനായി ഒരു സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ച്  നിർണായക നിമിഷങ്ങളിൽ ടിവി ഓഫ് ചെയ്യാൻ ആരംഭിച്ചു. യൂറോ 2016 മത്സരത്തിനിടെ പെണ്‍സുഹൃത്ത് പ്രാങ്ക് ചെയ്തതിനെ തുടർന്ന് പ്രകോപിതനായ ടർക്കിഷ് ഫുട്ബോൾ ആരാധകൻ  ടിവി തകർക്കുകയും ലാപ്‌ടോപ്പ് പകുതിയോളം പൊട്ടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണിത്.

വ്യക്തമായ കാരണമൊന്നുമില്ലാതെ ടിവി പെട്ടെന്ന് സ്വിച്ച് ഓഫ് ആകുമ്പോൾ ഇസ്സത്ത് യഥാർത്ഥ റിമോട്ട് കൺട്രോൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്നു. ലാപ്‌ടോപ്പ് തറയിൽ നിന്ന് എടുത്ത് പകുതിയായി പൊട്ടിച്ചുകൊണ്ട് ഇസെറ്റ് ആക്രമണം അവസാനിപ്പിക്കുന്നു. തുർക്കി 1-0 ന് മല്‍സരം തോറ്റു. സംഭവത്തെക്കുറിച്ച് കൂടുതലറിയാൻ ഡെയ്‌ലി മെയിൽ വാർത്ത വായിക്കാം.

യഥാര്‍ത്ഥ വീഡിയോയും വൈറൽ വീഡിയോയും ഞങ്ങൾ വിശകലനം ചെയ്തു. വീഡിയോയിൽ കാണുന്നയാൾ ക്രിക്കറ്റ് മത്സരമല്ല ഫുട്ബോൾ മത്സരമാണ് കാണുന്നത് എന്ന് ഞങ്ങളുടെ താരതമ്യ വീഡിയോയില്‍ വ്യക്തമായി കാണാം.

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. 2016 ല്‍ യൂറോ കപ്പ് മല്‍സരത്തിന്‍റെ സമയത്ത്  ടര്‍ക്കിയില്‍ ഫുട്ബോള്‍ ആരാധകന്‍ പെണ്‍സുഹൃത്ത് പ്രാങ്ക് ചെയ്തതിനെ തുടര്‍ന്ന് ടിവി തകര്‍ത്ത  ദൃശ്യങ്ങളാണിത്. ഈയിടെ നടന്ന T 20 ക്രിക്കറ്റ് മല്‍സരവുമായി ഈ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:T 20 ലോകകപ്പ് മത്സരത്തിൽ പാരാജയപ്പെട്ടതില്‍ നിരാശനായി പാകിസ്ഥാൻ ആരാധകൻ ടിവി തകർത്തോ? സത്യമിതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •