‘തായ്‌വാൻ സന്ദർശിക്കുന്ന നാൻസി പെലോസിക്ക് അമേരിക്ക ഒരുക്കിയ എസ്കോർട്ട്’- ദൃശ്യങ്ങളുടെ സത്യമറിയൂ…

അന്തര്‍ദേശിയ൦ | International

അമേരിക്കയുടെ ഹൗസ് ഓഫ് റെപ്രസന്‍റെറ്റീവ്സ് സ്പീക്കറായ  നാൻസി പട്രീഷ്യ പെലോസി അടുത്തിടെ തായ്‌വാൻ സന്ദര്‍ശനം നടത്തിരുന്നു. പെലോസിയുടെയും മറ്റ് പ്രമുഖ അംഗങ്ങളുടെയും സന്ദർശനം തായ്‌വാനും യുഎസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും വിശാലമായ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഗോള സഹകരണം കൂടുതൽ ആഴത്തിലാക്കുകയും ചെയ്യുമെന്ന് തായ്‌വാൻ വിദേശകാര്യ മന്ത്രാലയം നിരീക്ഷിക്കുന്നതായി വാര്‍ത്തകളുണ്ട്. പേലോസിയുടെ തായ്‌വാൻ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രചരണം 

തായ്‌വാൻ സന്ദര്‍ശനത്തിനിടെ നാന്‍സി പെലോസിക്ക് അമേരിക്ക എസ്കോര്‍ട്ട് ഒരുക്കി എന്നാണ് വീഡിയോ സഹിതം പ്രചരിപ്പിക്കുന്നത്. സൈനിക വിമാനങ്ങൾ യുദ്ധക്കപ്പലുകൾക്ക് മുകളിൽ ആകാശത്ത് വിന്യസിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: തായ്‌വാൻ സന്ദർശിക്കുന്ന അമേരിക്കൻ സ്പീക്കർ നാൻസി പെലോസ്‌കിക്ക് അമേരിക്ക ഒരുക്കിയ എസ്കോർട്ട്.

FB postarchived link

എന്നാല്‍  വീഡിയോയ്ക്ക് ഒരു വർഷത്തിലേറെ പഴക്കമുണ്ടെന്നും  തായ്‌വാനിനടുത്ത് യുഎസ് സൈനിക വിമാനത്തിന്‍റെ സമീപകാല വിന്യാസമൊന്നുമല്ല ഇതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി .

വസ്തുത ഇങ്ങനെ 

പങ്കിട്ട വീഡിയോ ഒരു വർഷത്തിലേറെ പഴക്കമുള്ളതാണെന്ന് വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചു.  ഏപ്രിൽ 15, 2021 മുതല്‍ വീഡിയോ ലഭ്യമാണ്. 

ഞങ്ങള്‍ക്ക്  സ്വതന്ത്രമായി ദൃശ്യങ്ങള്‍ ജിയോലൊക്കേറ്റ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും, പടിഞ്ഞാറൻ ഫിലിപ്പൈൻ കടലിൽ ചിത്രീകരിച്ചതാണെന്ന അവകാശവാദത്തോടെയാണ്  യുട്യൂബില്‍ വീഡിയോ അപ്ലോഡ് ചെയ്തിട്ടുള്ളത്. 

അടിക്കുറിപ്പ് നല്കിയിരിക്കുന്നത് ഫിലിപ്പിനോ ഭാഷയിലാണ്. “ജസ്റ്റ് ഇൻ, യുഎസ് നേവി വാർഷിപ്പ് വെസ്റ്റ് ഫിൽസിന് മുകളിലൂടെ സഞ്ചരിക്കുന്നു. കടൽ…ഇത് ഒരു പോരാട്ടമായിരിക്കും” എന്നാണ് പരിഭാഷ. 2021 ഏപ്രിൽ 16-ന് ഇത് TikTok- ലേക്ക് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 

നാന്‍സി പെലോസിക്ക് തായ്‌വാൻ സന്ദര്‍ശനവേളയില്‍ അമേരിക്ക സൈനിക വാഹനങ്ങളുടെ അകമ്പടിയോടെ എസ്കോര്‍ട്ട് നല്‍കിയതായി തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. പഴയ വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയാണ്. പെലോസി തായ്‌വാൻ സന്ദർശനം നടത്തിയത് 2022 ഓഗസ്റ്റ് രണ്ടിനാണ്. എന്നാല്‍ ഒരു വർഷം മുമ്പ് മുതല്‍ വൈറല്‍ ദൃശ്യങ്ങള്‍ ഇൻറർനെറ്റിൽ ലഭ്യമാണ്. ഇത് പെലോസിയുടെ തായ്‌വാൻ സന്ദര്‍ശനവുമായി ബന്ധമില്ലാത്തതാണ് അതിനാല്‍ തന്നെ വ്യക്തമാണ്. വീഡിയോ റോയിട്ടേഴ്‌സ് ഫാക്‌ട് ചെക്ക് മുമ്പ് പരിശോധിച്ചിരുന്നു. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘തായ്‌വാൻ സന്ദർശിക്കുന്ന നാൻസി പെലോസിക്ക് അമേരിക്ക ഒരുക്കിയ എസ്കോർട്ട്’- ദൃശ്യങ്ങളുടെ സത്യമറിയൂ…

Fact Check By: Vasuki S 

Result: False