‘പണം മരത്തില്‍ ഉണ്ടാവുന്നതല്ല; വാങ്ങിയ  കടം വീട്ടാന്‍ പെട്രോള്‍ വില കൂട്ടും’ എന്ന് ഡോ. മന്മോഹന്‍ സിംഗ് പറഞ്ഞിട്ടില്ല…

രാഷ്ട്രീയം സാമ്പത്തികം

ഒരു ലക്ഷത്തി നാല്പത്തിനായിരം രൂപ കടമുള്ളതു കാരണം പെട്രോള്‍ വില ഇനിയും കൂട്ടും എന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തന്‍റെ ഒരു പ്രസംഗത്തില്‍ പറഞ്ഞിരുന്നു എന്ന വ്യാജ പ്രചരണം സമുഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.

ഞങ്ങള്‍ അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ വൈറല്‍ വീഡിയോ പരിശോധിച്ചു. അദ്ദേഹം യഥാര്‍ഥത്തില്‍ എന്താണ് പറഞ്ഞത് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വാര്‍ത്ത‍യുടെ ക്ലിപ്പിംഗ് കാണാം. വാര്‍ത്ത‍യില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌ സെപ്റ്റംബര്‍ 2012ല്‍ നടത്തിയ ഒരു പ്രസംഗം നമുക്ക് കേള്‍ക്കാം. പ്രസംഗത്തിനെ കുറിച്ച് വീഡിയോയുടെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തില്‍ കടം 140000 കോടി ഉണ്ട് എന്നും ,പണം മരത്തില്‍ കായ്ക്കത്തില്ല എന്നും അതുകൊണ്ട് പെട്രോള്‍ വില കൂട്ടും എന്നും പറയുന്ന സാമ്പത്തിക ശാസ്ത്രഞ്ജന്‍ ആയ മന്‍ മോഹന്റെ വാക്കുകള്‍ കേള്‍ക്കുക

ഒരു ലക്ഷത്തി നാല്‍പ്പതിനായിരം കോടി രൂപ പലിശ അടക്കം രണ്ടു ലക്ഷം കോടി ആകുകയും ,അത് മോദി സര്‍ക്കാര്‍ തിരിച്ചു അടച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.”

അടികുറിപ്പില്‍ ഇങ്ങനെ പറയുന്നുണ്ടെങ്കിലും മന്‍മോഹന്‍ സിംഗിന്‍റെ പ്രസംഗത്തില്‍ കടത്തിനെ കുറിച്ച് നമുക്ക് ഒന്നും കേള്‍ക്കുന്നില്ല. കുടാതെ ചിലര്‍ ഈ വീഡിയോ ഉപയോഗിച്ച് കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ഇറക്കിയ ഓയില്‍ ബോണ്ട്‌ കാരണമാണ് പെട്രോള്‍ ഡീസല്‍ വില കൂടുന്നത് എന്ന് വാദിച്ച് പോസ്റ്റിട്ടുണ്ട്.

എന്നാല്‍ ഈ വാദങ്ങള്‍ എത്രത്തോളം സത്യമാണെന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ഈ വാദങ്ങളുടെ സത്യാവസ്ഥ അറിയാന്‍ നമുക്ക് ആദ്യം പരിശോധിക്കേണ്ടത് ഡോ. മന്‍മോഹന്‍ സിംഗ് എന്താണ് അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ പറഞ്ഞത് എന്നാണ്. ഇതിന് ശേഷം 

എങ്ങനെയാണ് പെട്രോള്‍/ഡീസല്‍ വില 2009 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തില്‍ വര്‍ദ്ധിച്ചത് കുടാതെ ഈ കാലഘട്ടത്തില്‍ അന്താരാഷ്ട്ര വില്പനിയില്‍ ക്രൂഡ് ഓയില്‍ നിരക്കുകള്‍ എന്തായിരുന്നു അതും നമുക്ക് പരിശോധിക്കാം. കാരണം ക്രൂഡ് ഓയില്‍ വിലയാണ് പെട്രോള്‍/ഡീസലിന്‍റെ വില തിരുമാനിക്കുന്നത്.

 ഇത് അല്ലാതെ ഈ കാലഘട്ടത്തില്‍ ഇന്ധനത്തിന് മുകളില്‍ സര്‍ക്കാര്‍ ഇറാക്കുന്ന ടാക്സുകള്‍ എത്രത്തോളം വര്‍ദ്ധിച്ചിട്ടുണ്ട് എന്നും നമുക്ക് പരിശോധിക്കാം. 

ഓയില്‍ ബോണ്ട്‌ എന്താണ്? ഓയില്‍ ബോണ്ട്‌ കാരണം പെട്രോളിന്‍റെ വില കുറയ്ക്കാന്‍ ആകില്ല എന്ന BJPയും കേന്ദ്ര സര്‍ക്കാറിന്‍റെ വാദം എത്രത്തോളം സത്യമാണ് അതും നമുക്ക് പരിശോധിക്കാം.

ഡോ. മന്‍മോഹന്‍സിംഗിന്‍റെ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്…

രാജ്യം അന്ന് നേരിട്ടിരുന്ന സാമ്പത്തിക പ്രതിസന്ധികളെ കുറിച്ച് സെപ്റ്റംബര്‍ 21, 2012ന് രാജ്യത്തിന്‌ അഭിസംബോധനം ചെയ്ത് നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോയാണ് സമുഹ മാധ്യമങ്ങളില്‍ നിലവില്‍ പ്രചരിപ്പിക്കുന്നത്. വീഡിയോയില്‍ അദ്ദേഹം കടത്തിനെ കുറിച്ച് ഒന്നും പറയുന്നില്ല. ഒരു ലക്ഷത്തിനാല്പത്തിനായിരം കോടി രൂപ ഡീസലിന്‍റെയും പാചകവാതക സിലിണ്ടറിന്‍റെയും മുകളില്‍ നല്‍കിയ സബ്സിഡിയാണ്. ഇന്ധന വില കൂട്ടിയിലെങ്കില്‍ ഇത് അടുത്ത കൊല്ലം രണ്ട് ലക്ഷം കോടി രൂപയായി മാറും എന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കുന്നത്. ഡീസലിന്‍റെ നിരക്കില്‍ 5 രൂപ കൂട്ടിയതിന്‍റെ വിശദികരണമാണ് അദ്ദേഹം നല്‍കുന്നത്. 

അദ്ദേഹത്തിന്‍റെ മുഴുവന്‍ പ്രസംഗം താഴെ നമുക്ക് കേള്‍ക്കാം.

വീഡിയോയില്‍ 3 മിനിറ്റ് മുതല്‍ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:

രാജ്യത്തിന് ആവശ്യമുള്ള 80% പെട്രോള്‍ ഉത്പാദനങ്ങള്‍ നമ്മള്‍ ഇറക്കുമതി ചെയ്യുകയാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര വില്പനയില്‍ എണ്ണയുടെ നിരക്കുകളില്‍ വലിയ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. നിങ്ങളെ ഇതില്‍നിന്നും  രക്ഷപെടുത്താന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു. 

ഇത് കാരണം ഇന്ധനത്തിന് നല്‍കുന്ന സബ്സിഡിയിലും വലിയ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ കൊല്ലം 1,40,000 കോടി രൂപയാണ് സബ്സിഡി നല്‍കിയത്. ഞങ്ങള്‍ ഒന്നും ചെയ്തില്ലെങ്കില്‍ ഈ തുക 200000 കോടി രൂപയായേനെ. 

ഇത്ര വലിയൊരു തുക എവിടെന് കൊണ്ട് വരും? പണം മരത്തിലുണ്ടാകുന്നതല്ലലോ.

അദ്ദേഹം കടത്തിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഡീസല്‍ വില 5 രൂപ പ്രതി ലിറ്റര്‍ വര്‍ദ്ധിപ്പിക്കുകെയും സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന്‍റെ എണ്ണം പ്രതി കുടുംബത്തിന് 6 ആക്കി മാറ്റാനുള്ള തിരുമാനമായിരുന്നു അന്ന് യു.പി.എ സര്‍ക്കാര്‍ എടുത്തത്. കോണ്‍ഗ്രസ്‌ ഭരിച്ചിരുന്ന സംസ്ഥാനങ്ങളില്‍ ഈ എണ്ണം 9 ആക്കി മാറ്റിയിരുന്നു.

വാര്‍ത്ത‍ വായിക്കാന്‍- NDTV | Archived Link

പിന്നിട് 2014ല്‍ പൊതുതെരെഞ്ഞെടുപ്പിനു മുന്നേ സബ്സിഡിയുള്ള സിലിണ്ടറുകളുടെ എണ്ണം 12 ആക്കിയിരുന്നു. 2020ല്‍ കോവിഡ്‌ കാലത്തില്‍ സര്‍ക്കാര്‍ എല്‍.പി.ജി. സിലിണ്ടറിന്‍റെ സബ്സിഡി നിര്‍ത്തി എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴും ഉള്‍പ്രദേശങ്ങളില്‍ സര്‍ക്കാര്‍ സബ്സിഡി കൊടുക്കുന്നുണ്ട്, സബ്സിഡി നിര്‍ത്തി എന്ന വാര്‍ത്തകള്‍ ശരിയല്ല എന്ന് അന്നത്തെ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ANIക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

യു.പി.എ. സര്‍ക്കാരും എന്‍.ഡി.എ. സര്‍ക്കാരും ഇന്ധനത്തിന്‍റെ മുകളില്‍ 2009-10 മുതല്‍ 2020-21 വരെ എത്ര സബ്സിഡി നല്‍കി എന്ന് നമുക്ക് താഴെ നല്‍കിയ ചിത്രത്തില്‍ കാണാം.

ഡോ. മന്‍മോഹന്‍സിംഗ് അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ പറഞ്ഞ പോലെ 2011-12ല്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ഉല്‍പന്നങ്ങളില്‍ ഒരു ലക്ഷത്തി നാല്പതിനായിരം കോടി രൂപ സബ്സിഡി നല്‍കിയിരുന്നു. കഴിഞ്ഞ കൊല്ലം വരും 12231 കോടി രൂപയാണ് സബ്സിഡി നല്‍കിയത്. കഴിഞ്ഞ മുന്നു കൊല്ലം കൊണ്ട് സബ്സിഡി കുറയുകയാണ്. 

പെട്രോള്‍ ഉത്പന്നങ്ങളുടെ നിരക്ക് വര്‍ദ്ധിക്കുന്നതും കുറയ്ക്കുന്നതും അന്താരാഷ്ട്ര വില്പനിയില്‍ ക്രൂഡ് ഓയില്‍ വില അനുസരിച്ചാണ്. 2009 മുതല്‍ 2021 വരെ ക്രൂഡ് ഓയില്‍ നിരക്കുകള്‍: 

2009-10 മുതല്‍ 2013-14 വരെ ക്രൂഡ് ഓയില്‍ വില തീവ്രമായി വര്‍ദ്ധിച്ചിരുന്നു എന്ന് നമുക്ക് മുകളില്‍ കാണാം. 2014-15, 2015-16, 2019-2020 എന്നി വര്‍ഷങ്ങളിലാണ് ക്രൂഡ് ഓയില്‍ വില കുറഞ്ഞത്. പക്ഷെ ഇതിന്‍റെ വലിയ വ്യത്യാസം ഇന്ധന വിലയില്‍ കണ്ടില്ല. കോവിഡ്‌ കാലത്തും എണ്ണയുടെ വില കുറഞ്ഞപ്പോള്‍ സര്‍ക്കാര്‍ എക്സൈസ് കൂട്ടിയിരുന്നു അതിനാല്‍ ജനങ്ങള്‍ക്ക്‌ ഈ കുറവിന്‍റെ ഗുണമുണ്ടായില്ല. 

ഈ കന്നക്കുകള്‍ കേന്ദ്ര സര്‍ക്കാറിന്‍റെ പെട്രോള്‍ പ്ലാനിംഗ് ആന്‍ഡ്‌ അനാലിസിസ് (PPAC)യുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.

എന്താണ് ഓയില്‍ ബോണ്ട്‌ ?

2010നെ മുമ്പ് വരെ ഇന്ത്യയില്‍ പെട്രോള്‍ വില സര്‍ക്കാരാണ് തിരുമാനിച്ചിരുന്നത്. ഇത് മൂലം എണ്ണാ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടങ്ങളുടെ പകരം UPA സര്‍ക്കാര്‍ ഒരു ലക്ഷത്തി മുപ്പത്തിനാലായിരം കോടി രൂപയുടെ ബോണ്ടുകള്‍ എണ്ണാ കമ്പനികള്‍ക്ക് നല്‍കിയിരുന്നു. ഈ ബോണ്ടുകള്‍ മച്വര്‍ ആവുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഈ തുക കമ്പനികള്‍ക്ക് നല്‍കും അതുവരെ ഇതിന്‍റെ മുകളില്‍ പലിശ എല്ലാ കൊല്ലം ഈ കമ്പനികള്‍ക്ക് ലഭിക്കും. കഴിഞ്ഞ എഴ് കൊല്ലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓയില്‍ ബോണ്ടിന്‍റെ മുകളില്‍ 70, 195.72 കോടി രൂപയാണ് പലിശ അടിച്ചിരിക്കുന്നത്. മുതലില്‍ വരും 3500 കോടി രൂപയാണ് ഇത് വരെ അടിച്ചിരിക്കുന്നത്. ഈ കൊല്ലവും 10000 കോടി സര്‍ക്കാരിന് എണ്ണാ കമ്പനികള്‍ക്ക് നല്‍കുന്നുല്ലതാണ്. 2023-24ല്‍ 31, 150 കോടി, 2024-25ല്‍ 52, 860 കോടിയും, 2025-26ല്‍ 36,913 കോടി രൂപയാണ് സര്‍ക്കാറിന് എണ്ണാ കമ്പനികള്‍ക്ക് കൊടുക്കാനുള്ളത്. ഈ വിഷയത്തില്‍ ദി ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധികരിച്ച ലേഖനം താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

ലേഖനം വായിക്കാന്‍-The Indian Express | Archived Link

 പക്ഷെ കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന എക്സൈസുമായി  താരതമ്യപ്പെടുത്തുമ്പോള്‍ ഈ തുക വളരെ കുറവാണ്. കഴിഞ്ഞ കൊല്ലം തന്നെ കേന്ദ്ര സര്‍ക്കാര്‍ എക്സൈസില്‍ ഈടാക്കിയത് 3.7 ലക്ഷം കോടി രൂപയാണ്. 2015-2021 ഇടയില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെ മുകളില്‍ 88%വും ഡീസലിന്‍റെ മുകളില്‍ 209%വും എക്സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

വാര്‍ത്ത‍ വായിക്കാന്‍-NDTV | Archived Link

 കുടാതെ എന്‍.ഡി.എ. സര്‍ക്കാര്‍ സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് 2017ല്‍ 3.1 ലക്ഷം കോടി രൂപയുടെ ബോണ്ടുകള്‍ നല്‍കിയിട്ടുണ്ട്. ഇവ 2028 മുതലാണ്‌ മച്വര്‍ ആവാന്‍ പോകുന്നത്.

നിഗമനം

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്‍റെ പ്രസംഗത്തിന്‍റെ വീഡിയോ തെറ്റായി സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. 1,40,000 കോടി രൂപയുടെ കടം വാങ്ങിച്ചു എന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നില്ല. 2011-12ല്‍ 1,40,000 കോടി രൂപയുടെ സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ഉല്‍പന്നങ്ങള്‍ക്ക് മുകളില്‍ നല്‍കിയിരുന്നു. സര്‍ക്കാര്‍ ഒന്നും ചെയ്തിലെങ്കില്‍ അടുത്ത കൊല്ലം (2012-13ല്‍) ഈ തുക 2 ലക്ഷം കോടി രൂപയായി വര്‍ദ്ധിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ പ്രസംഗത്തിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് പോസ്റ്റില്‍ മോദി സര്‍ക്കാറിന് വേണ്ടി 2 ലക്ഷം കോടി രൂപ കടം വെച്ച് പോയി യു.പി.എ. സര്‍ക്കാര്‍ എന്ന് പ്രചരിപ്പിക്കുന്നത്. പണം മരത്തിലുണ്ടാകുന്നതല്ല അത് കാരണം ഇന്ധന വില കുറയ്ക്കാന്‍ ആകില്ല എന്നും അദ്ദേഹം പറഞ്ഞിട്ടില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘പണം മരത്തില്‍ ഉണ്ടാവുന്നതല്ല; വാങ്ങിയ കടം വീട്ടാന്‍ പെട്രോള്‍ വില കൂട്ടും’ എന്ന് ഡോ. മന്മോഹന്‍ സിംഗ് പറഞ്ഞിട്ടില്ല…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •