
വിവരണം
കെഎസ്‌യു-എസ്എഫ്ഐ സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥി ധീരജ് (21) കൊല്ലപ്പെട്ട വാര്‍ത്ത വലിയ ചര്‍ച്ചയായിരിക്കുകയാണ്. കെഎസ്‌യുവും എസ്എഫ്ഐയും കോണ്‍ഗ്രസും സിപിഎമ്മും ഇതെ തുടര്‍ന്ന് പല വിധത്തിലുള്ള രാഷ്ട്രീയ ആരോപണങ്ങള്‍ പരസ്പരം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ഇതിനിടയിലാണ് എസ്എഫ്ഐ പുറത്തിറക്കിയ ഒരു മാസിക സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചരണം നടക്കുന്നത്. ഇസ്ലാം അവഹേളനവുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എസ്എഫ്ഐ മാഗസിന്‍.. പ്രതികരിക്കുക.. പ്രതിഷേധിക്കുക.. എന്ന പേരിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. മൂടുപടം എന്ന ഒരു കവിതയാണ് ഇത്തരത്തില്‍ വിവാദമായിരിക്കുന്നത്. ഞങ്ങള്‍ ലീഗുകാര്‍ എന്ന ഗ്രൂപ്പില്‍ ബെള്ളിപ്പാടി അബ്ധു എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 31ല്‍ അധികം റിയാക്ഷനുകളും 46ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ എസ്എഫ്ഐ ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇത്തരത്തിലൊരു മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
മൂടുപടം എസ്എഫ്ഐ എന്ന കീവേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും വിവാദം സംബന്ധിച്ച് മുഖ്യാധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഇതില്‍ നിന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ഞങ്ങള്‍ പരിശോധിക്കാം. എന്നാല്‍ 2019ലാണ് എസ്എഫ്ഐ കാലിക്കറ്റ് സര്‍വകലാശാലയില്‍ പുറത്തിറിക്കയ മാസിക സംബന്ധിച്ച വിവാദങ്ങള്‍ ഉടലെടുത്തതെന്നതാണ് വസ്‌തുത. മൂടുപടം എന്ന കവിത മാത്രമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്ഷേപിച്ചെന്നും ഹിന്ദു മതത്തെ അവഹേളിച്ചെന്നും തുടങ്ങിയ ആരോപണവും വന്നതോടെ മാസിക വിദ്യാര്‍ത്ഥി യൂണിയന്‍ പിന്‍വലിക്കുകയും ചെയ്തു. സര്‍വകലാശാല വൈസ് ചാനസിലറിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് മാസിക പിന്‍വലിച്ചത്. എംഎസ്എഫ്, ക്യാംപസ് ഫ്രണ്ട്, എബിവിപി, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും എസ്എഫ്ഐക്കെതിരെ വ്യാപക പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. വിവാദം രൂക്ഷമായി മാസിക പിന്‍വലിച്ചതോടെ കോളജ് യൂണിയനോട് എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയും വിശദീകരണം തേടിയതായും ഏഷ്യാനെറ്റ് ന്യൂസ് 2019 ഒക്ടോബര്‍ 15ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് വിവാദ മാസിക സംബന്ധിച്ച് 2019ല്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത-

നിഗമനം
2019ല്‍ ഏറെ വിവാദമാകുകയും ചര്‍ച്ചാവിഷയമാകുകയും ചെയ്ത എസ്എഫ്ഐയുടെ കാലിക്കറ്റ് സര്‍വകലാശാലയുടെ മാസികയിലെ ഒരു കവിതയാണ് മൂടുപടം. ഈ മാസിക വിവാദത്തെ തുടര്‍ന്ന് അന്നെ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതെ കവിതയുടെ പേരില്‍ അത് ഇപ്പോള്‍ പ്രസിദ്ധീകരിച്ചതാണെന്ന ആരോപിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരണങ്ങള്‍ നടക്കുന്നത്. ഇത് ഇപ്പോള്‍ പുറത്തിറങ്ങിയ മാസികയിലുള്‍പ്പെട്ട കവിതയല്ലന്ന് സ്ഥീരകരിക്കാനും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം ഭാഗികമായി തെറ്റാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഇസ്ലാമിനെ അവഹേളിച്ച് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ എസ്എഫ്ഐ ഇപ്പോള്‍ ഇത്തരമൊരു മാസിക പുറത്തിറക്കിയിട്ടുണ്ടോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Misleading
