
ഗോവധ നിരോധനം കാലാകാലങ്ങളായി പല സർക്കാരുകളും ചർച്ച ചെയ്യുന്ന വിഷയമാണ്. ബീഫ് പ്രീമികളുടെ നാടായ കേരളത്തിൽ ഈ വിഷയത്തിന് വോട്ട് ബാങ്കിനെ പോലും സ്വാധീനിക്കാൻ കഴിവുണ്ട്. കേരളത്തിൽ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞതായി ഒരു വാർത്ത പ്രചരിക്കുന്നുണ്ട്
പ്രചരണം
കോൺഗ്രസ് അധികാരത്തിൽ വന്നാൽ കേരളത്തിൽ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രിയങ്കാ ഗാന്ധി പ്രസ്താവന നടത്തിയതായിട്ടാണ് പ്രചരണം നടക്കുന്നത്.

ഇതേ പ്രചരണം 2021ലും നടന്നിരുന്നു. അന്ന് ഞങ്ങൾ പ്രസ്താവനയുടെ മുകളിൽ വസ്തുത അന്വേഷണം നടത്തിയിരുന്നു.
ഞങ്ങളുടെ വസ്തുത അന്വേഷണത്തിന് ശേഷം ഇത്തരത്തിൽ പ്രിയങ്ക ഗാന്ധി എന്തെങ്കിലും പ്രസ്താവന നടത്തിയയോ എന്ന് ഞങ്ങൾ ഇപ്പോള്‍ വ്യക്തമായി അന്വേഷിച്ചു. എന്നാൽ പഴയ വ്യാജ പ്രസ്താവന വീണ്ടും പ്രചരിപ്പിക്കുകയാണെന്ന് അന്വേഷണത്തിന് കണ്ടെത്തി.
വസ്തുത ഇതാണ്
ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക. രാഷ്ട്രീയ നിലപാടുകൾ വ്യക്തമായും കൃത്യമായും സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രിയങ്ക ഗാന്ധി പങ്കുവെക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ യാതൊന്നും അവർ പറഞ്ഞിട്ടില്ല എന്നാണ് സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചാൽ വ്യക്തമാകുന്നത്. തുടർന്ന് ഞങ്ങൾ എഐസിസി ജനറൽ സെക്രട്ടറിയും മുന്‍കേന്ദ്രമന്ത്രിയുമായ കെ സി വേണുഗോപാലിന്‍റെ ഓഫീസുമായും കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ ഓഫീസുമായും ബന്ധപ്പെട്ടു. ഇരുവരുടെയും ഓഫീസുകളിൽ നിന്ന് സ്വതന്ത്ര നിലയ്ക്കുള്ള അന്വേഷണത്തിന് ശേഷം ഞങ്ങളെ അറിയിച്ചത് ഇത് പൂർണമായും വ്യാജവാർത്ത ആണെന്നാണ്. തുടർന്ന് ഞങ്ങൾ പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം രാജ്കുമാറുമായി സംസാരിച്ചു . അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “ഇത് പൂർണമായും വ്യാജ പ്രചരണമാണ്. പ്രിയങ്ക ഗാന്ധി ഇത്തരത്തിൽ ഒരിടത്തും യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ല. പ്രിയങ്ക ഗാന്ധിയുടെ പേര് അനാവശ്യമായി ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ്.”
പൂർണമായും വ്യാജ പ്രസ്താവന പ്രിയങ്ക ഗാന്ധിയുടെ പേരിൽ പ്രചരിപ്പിക്കുകയാണ് എന്ന് അന്വേഷണത്തിന് വ്യക്തമായിട്ടില്ല
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കേരളത്തിൽ ഗോവധ നിരോധനം നടപ്പിലാ ക്കുമെന്ന് പ്രിയങ്ക ഗാന്ധി ഒരിടത്തും പറഞ്ഞിട്ടില്ല പ്രിയങ്ക ഗാന്ധിയുടെ പേരിൽ വ്യാജ പ്രസ്താവന വ്യാജ പ്രചരണം നടത്തുകയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:Rapid FC: കോൺഗ്രസ് വന്നാൽ ഗോവധ നിരോധനം നടപ്പിലാക്കും: പ്രചരിക്കുന്നത് പ്രിയങ്ക ഗാന്ധിയുടെ പേരില്‍ വ്യാജ പ്രസ്താവന
Fact Check By: Vasuki SResult: False
