
സാമുഹ്യ മാധ്യമങ്ങളില്‍ മുന്ന് ചിത്രങ്ങള്‍ ജര്‍മ്മനിയില്‍ കര്‍ഷകര്‍ ഇന്ത്യയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച് നടത്തിയ ട്രാക്ടര്‍ റാലിയുടെതാണ് എന്ന തരത്തിലാണ് പ്രചരിക്കുന്നത്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരവുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. എന്താണ് പ്രചരണവും എന്താണ് പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും എന്ന് നമുക്ക് നോക്കാം.
പ്രചരണം
Screenshot: Facebook post sharing three images as farmers protest in Germany to express solidarity to Indian farmers.
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുന്ന്‍ ചിത്രങ്ങള്‍ കാണാം. ഈ ചിത്രങ്ങള്‍ ജര്‍മ്മനിയില്‍ നടന്ന കര്‍ഷക സമരത്തിന്‍റെതാണ് എന്ന് വാദിച്ച് അടിക്കുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
“ഇന്ത്യയിലെ കർഷക സമരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജർമൻ കർഷക സമരം.
ആയിരക്കണക്കിന് കർഷകർ തലസ്ഥാന നഗരമായ ബെർലിന്റെ ഹൃദയ ഭാഗത്തേക്ക് ട്രാക്ടറുകൾ ഓടിച്ചെത്തി.
ജർമനി പണ്ടേ തന്നെ ഫാസിസ്റ്റുകളെ കെട്ടു കെട്ടിച്ചിരുന്നത് കൊണ്ട് അവരുടെ സമരത്തെ അട്ടിമറിക്കാൻ ആർക്കും ധൈര്യമുണ്ടായില്ല.”
ഇതേ അടികുറിപ്പോടെ ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ നമുക്ക് താഴെ കാണാം.
Screenshot: Facebook search showing similar posts.
എന്താണ് ഈ ചിത്രങ്ങളുടെ വസ്തുത നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ ചിത്രങ്ങളുടെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ ചിത്രങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഈ ചിത്രം പഴയതാണ് എന്ന് കണ്ടെത്തി. ഈ ചിത്രം 2019ല്‍ ജര്‍മ്മനിയില്‍ നടന്ന പ്രതിഷേധത്തിന്‍റെതാണ്. താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ ഈ കാര്യം വ്യക്തമാകുന്നു.
26 നവംബര്‍ 2019ന് ജര്‍മ്മനിയിലെ തലസ്ഥാന നഗരമായ ബര്‍ലിനില്‍ ജര്‍മ്മനിയുടെ കര്‍ഷക നയങ്ങളെ പ്രതിഷേധിച്ച് ആയിര കണക്കിന് കര്‍ഷകര്‍ സമരം ചെയ്തിരുന്നു. ഈ ചിത്രം മോണിക സ്കൊളിമോവ്സ്ക എന്ന ഫോട്ടോഗ്രഫരാണ് പകര്‍ത്തിയത്. മറ്റു ചിത്രങ്ങളും ഇതേ സമരത്തിന്‍റെതാണ്.
ലേഖനം വായിക്കാന്‍-Blick
ലേഖനം വായിക്കാന്‍-Daily Mail
നിഗമനം
പോസ്റ്റില്‍ വാദിക്കുന്നത് തെറ്റാണ്. ഈ മുന്ന്‍ ചിത്രങ്ങള്‍ക്ക് നിലവില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍ കര്‍ഷകരുടെ സമരവുമായി യാതൊരു ബന്ധവുമില്ല. ജര്‍മ്മനിയിലെ കര്‍ഷകര്‍ 2019ല്‍ സര്‍ക്കാരിന്‍റെ നയത്തിനെതിരെ തലസ്ഥാനം ബര്‍ലിനില്‍ നടത്തിയ സമരത്തിന്‍റെ ചിത്രങ്ങളാണ് സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നത്.

Title:ഈ ചിത്രം ജര്‍മ്മനിയില്‍ ഇന്ത്യന്‍ കര്‍ഷകരെ പിന്തുണച്ച് നടത്തിയ ട്രാക്ടര്‍ റാലിയുടെതല്ല; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
