
വിവരണം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ബാങ്ക് മുഖേന പണം അയക്കുന്നതിനുള്ള വിചിത്രമായ മാനദണ്ഡം സംബന്ധിച്ച് ഒരു ട്രോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മറ്റൊരാളിന്‍റെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് താഴെ പറയുന്നതില്‍ ഏതെങ്കിലും ഒരു രേഖ ഹാജരാക്കുക- 1-പണം അടയ്ക്കുന്ന സ്ലിപ്പില്‍ അക്കൗണ്ട് ഉടമയുടെ ഒപ്പ്, 2- അക്കൗണ്ട് ഉടമയുടെ സമ്മതപത്രം, 3- അടയ്ക്കുന്ന ആള്‍ക്ക് എസ്ബിഐ അക്കൗണ്ട് ഉണ്ടായിരിക്കുക. എന്നതാണ് എസ്ബിഐയുടെ ബ്രാഞ്ചില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മാനദണ്ഡങ്ങളുടെ പട്ടിക. സമ്മതപത്രം വാങ്ങാന്‍ പോകുമ്പോള്‍ പണം നേരിട്ട് കൊടുത്താല്‍ കുഴപ്പമുണ്ടോ എന്ന ചോദ്യം ഉന്നയിച്ചാണ് ട്രോള്‍ രൂപേണ ഇപ്പോള്‍ എസ്ബിഐയുടെ വിചിത്രമായ മാനദണ്ഡങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സിനിമ മിക്‌സര്‍ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 6,400ല്‍ അധികം റിയാക്ഷനുകളും 440ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ എസ്ബിഐയില്‍ നിന്നും പണം അയക്കണമെങ്കില്‍ നിലവില്‍ ഈ മാനദണ്ഡം പാലിക്കേണ്ടതുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഇത്തരമൊരു നിയമം നിലവിലുണ്ടോ എന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി എസ്ബിഐ പ്രതിനിധിയുമായി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞു. എസ്ബിഐ പ്രതിനിധിയുടെ മറുപടി ഇപ്രകാരമാണ്-
2018 ഡിസംബര്‍ ആദ്യവാരമാണ് ആര്‍ബിഐയുടെ നിര്‍ദേശ പ്രകാരം എസ്ബിഐ ഇത്തരമൊരു മാനദണ്ഡം നടപ്പിലാക്കിയത്. ആദ്യം എസ്ബിഐ പിന്നീട് എല്ലാ ബാങ്കുകളും ക്രമേണ ഈ മാനദണ്ഡം കര്‍ശനമായി പാലിക്കേണ്ടി വരുമെന്ന് കാണിച്ചായിരുന്നു ആര്‍ബിഐയുടെ ഉത്തരവ്. എന്നാല്‍ പ്രായോഗികമല്ലാത്ത മാനദണ്ഡമായതിനാല്‍ തന്നെ ഇടപാടുകാര്‍ അത്രിപ്തി അറിയിച്ചു തുടങ്ങി. നിയമത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ ഈ നിയമം കര്‍ശനമല്ലാതെയായി. അധികം വൈകാതെ ഈ മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സാധരണ ഗതിയിലുള്ള ബാങ്കിങ് ഇടപാടുകള്‍ തന്നെയായി മാറി. ഏതാനം ദിവസങ്ങള്‍ മാത്രമായിരുന്നു ഈ നിയമം നിലനിന്നത്. അത് അപ്പോള്‍ തന്നെ പിന്‍വലിച്ചു എന്നും നിലിവില്‍ പണം അയക്കുന്നതിന് ഇത്തരത്തിലൊരു നിയമം തന്നെയില്ലെന്നും എസ്ബിഐ പ്രതിനിധി വ്യക്തമാക്കി.
നിഗമനം
2018ല്‍ ആര്‍ബിഐ നിര്‍ദേശ പ്രകാരം ഇത്തരത്തില്‍ ചില മാനദണ്ഡങ്ങള്‍ നിലവില്‍ വന്നിരുന്നു. എന്നാല്‍ ഇത് അപ്രായോഗികമായത് കൊണ്ട് തന്നെ പിന്‍വലിക്കുകയും ചെയ്തു. നിലവില്‍ ഈ നിയമം ബാധകമല്ലെന്നും എസ്ബിഐ പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ പ്രചരണം തെറ്റ്ദ്ധാരണാജനകമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:എസ്ബിഐ വഴി പണം അയക്കണമെങ്കില്‍ അക്കൗണ്ട് ഉടമയുടെ സമ്മതപത്രം ആവശ്യമാണോ? ഈ ‘വിചിത്ര നിയമങ്ങള്‍’ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..
Fact Check By: Dewin CarlosResult: Missing Context
