RAPID FC: ബ്ലഡ് ക്യാൻസർ സുഖപ്പെടുത്തുന്ന സൌജന്യ മരുന്ന് – പഴയ വ്യാജസന്ദേശം വീണ്ടും വൈറല്‍

ആരോഗ്യം സാമൂഹികം

ബ്ലഡ് ക്യാൻസർ രോഗം പൂർണമായും സുഖപ്പെടുത്തുന്ന മരുന്ന് സൗജന്യമായി ലഭിക്കുന്നു എന്നവകാശപ്പെട്ടുകൊണ്ടുള്ള   പഴയ വ്യാജ സന്ദേശം വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

പ്രചരണം

വൈറലായി പ്രചരിക്കുന്ന പോസ്റ്റിൽ നൽകിയിരിക്കുന്ന സന്ദേശം ഇങ്ങനെ: “Blood cancer രോഗം പൂർണ്ണമായും ഗുണപ്പെടുത്താൻ കഴിയുമെന്ന് കണ്ട് പിടിച്ചു കഴിഞ്ഞു.

അതിനുള്ള മരുന്നിന്റെ പേര് ഇതാണ് lmitinef mercilet .

ഈ മരുന്ന് Chennai ൽ ലഭ്യമാണ് അതും സൗജന്യമായി ദയവു ചെയ്ത് സുഹുർത്തുക്കളെ നിങ്ങൾക്ക് അറിയാവുന്ന ർ ഉണ്ടെങ്കിൽ ഇല്ലെങ്കിൽ മറ്റുള്ളവർക്ക് ഈ സന്ദേശം എത്തിക്കുവാൻ

സഹായിക്കണമെന്ന് അഭ്യർത്തിക്കുന്നു.

താഴെ കാണുന്ന വിലാസത്തിലാണ് മരുന്ന് ലഭിക്കുന്നത് അതിന്റെ കൂടെ ഫോൺ നമ്പരും ചേർക്കുന്നു

Cancer institute Adayar

East canal bank road

Gandhi nagar Adayar

Chennai

Pin code 600020

Land mark. Near Michael School

Pnone number. 044-24910754/044-24911526/044-22350241

(Forwarding msg)”

FB postarchived link

അതായത് lmitinef mercilet എന്ന മരുന്ന് ബ്ലഡ് ക്യാൻസർ പൂർണ്ണമായും സുഖപ്പെടുത്തുന്നു എന്നും അഡയാർ ക്യാൻസർ ഇന്‍സ്റ്റിറ്റ്യൂട്ട് മരുന്ന് സൗജന്യമായി നല്‍കുന്നുവെന്നുമാണ് സന്ദേശത്തിലെ ഉള്ളടക്കം.  ഞങ്ങൾ സന്ദേശത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ തെറ്റായ പ്രചരണമാണ് നടത്തുന്നത് എന്ന് വ്യക്തമായി 

വസ്തുത ഇതാണ്

ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ സന്ദേശം ഏതാണ്ട് 2010 മുതൽ പ്രചരിക്കുന്നതാണ് എന്ന് വ്യക്തമായി. ടൈംസ് ഓഫ് ഇന്ത്യ 2015 ല്‍ പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ ഇത്തരത്തിലുള്ള പ്രചരണത്തിന് എതിരെ ഡോക്ടർമാർ വാർത്താസമ്മേളനം നടത്തിയതായി അറിയിച്ചിട്ടുണ്ട്

 “എല്ലാത്തരം കാൻസറുകൾക്കും നിർദ്ദേശിക്കാവുന്ന ഒരൊറ്റ മരുന്ന് ലോകത്ത് ഒരിടത്തും ലഭ്യമല്ലെന്ന് എച്ച്‌സിജി കാൻസർ കെയറിലെ ഹെഡ് ആൻഡ് നെക്ക് സർജറി കൺസൾട്ടന്റ് ഡോ വിശാൽ റാവു വ്യക്തമാക്കി. എല്ലാത്തരം ക്യാൻസറുകളെയും ഇല്ലാതാക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന ഇമിറ്റിനെഫ് മെർസിലറ്റ് മെഡിസിനിനെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വ്യാപകമായ പ്രചരണം നടക്കുന്നുണ്ട്.

എല്ലാത്തരം കാൻസറുകളും ഭേദമാക്കുന്ന ഒരു മാന്ത്രിക മരുന്ന് ലോകത്ത് ഇല്ല. “ഇത്തരം കിംവദന്തികൾ ആരാണ് പ്രചരിപ്പിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. ആളുകൾ ഞങ്ങളുടെ അടുത്ത് വന്ന് അതിനെക്കുറിച്ച് അന്വേഷിക്കുന്നു. അലോപ്പതി ചികിത്സാ സമ്പ്രദായത്തിൽ, രോഗം ഭേദമാക്കുന്ന തെളിവുകളുടെ അടിസ്ഥാനമാക്കിയുള്ള മരുന്ന് മാത്രമാണ് ഞങ്ങൾ നിർദ്ദേശിക്കുന്നത്.” 

അഡയാര്‍ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുമായി ഞങ്ങളുടെ പ്രതിനിധി ബന്ധപ്പെട്ടിരുന്നു അവിടെ നിന്നും ലഭിച്ച അറിയിപ്പ് ഇങ്ങനെയാണ്:  “ഇത് വർഷങ്ങളായി പ്രചരിക്കുന്ന അഭ്യൂഹമാണ്, കൂടാതെ, അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യമായി ചികിത്സിക്കുന്നില്ല, ഇവിടെ മിനിമം മെഡിക്കൽ ഫീസ് വാങ്ങിയാണ് ചികിത്സ. അതേസമയം മരുന്ന് അർഹതയുള്ളവർക്ക് സൗജന്യമായി നൽകുന്നുമുണ്ട്.  എല്ലാവർക്കും സൌജന്യമില്ല. ചിലതരം രക്താർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണിത്. എല്ലാത്തരം കാൻസറിനും എന്ന ഈ മരുന്ന് ഒരേപോലെ ഉപയോഗിക്കാൻ ആവില്ല.” 

കൂടാതെ ഞങ്ങൾ ഇക്കാര്യം കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍   ഓങ്കോളജിസ്റ്റായ ഡോ. ആദര്‍ഷ് ആനന്ദിനോട് സംസാരിച്ചിരുന്നു. അദ്ദേഹം നൽകിയ വിശദീകരണം ഇപ്രകാരമാണ്. ഇത് ഒരു പ്രത്യേക വിഭാഗം ലുക്കീമിയയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണിത്. 100 ശതമാനം രോഗം മാറ്റുന്ന ഒരു മരുന്നുപോലും നിലവിലില്ല. തെറ്റായ വിവരമാണിത്. 

കൂടാതെ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്‍ററില്‍ ഒങ്കോളജിസ്റ്റായ ഡോ. കലാവതിയുമായും ഞങ്ങളുടെ പ്രതിനിധി സംസാരിച്ചു. “ഈ മരുന്ന് ചിലതരം ബ്ലഡ് കാന്‍സര്‍ ചികില്‍സയ്ക്ക് ഉപയോഗിക്കുന്നതാണ്. ഒരു പരിധിവരെ രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നതുമാണ്. എന്നാല്‍ എല്ലാത്തരം ബ്ലഡ് കാന്‍സറുകളും ഈ മരുന്നുകൊണ്ട് ചികില്‍സിക്കാനാകില്ല. കാരണം പലതരം ബ്ലഡ് കാന്‍സറുകളുണ്ട്. അവ പല സ്റ്റേജിലുള്ളവയുണ്ട്. ഈ പോസ്റ്റിലെ വിവരം തെറ്റിദ്ധരിപ്പിക്കുന്നതാണ്.”  ഇതാണ് ലഭിച്ചവിശദീകരണം.

ഇതിനുമുമ്പ് ഞങ്ങള്‍ ഇതേ വാദത്തിന് മുകളില്‍ വസ്തുത അന്വേഷണം നടത്തിയിരുന്നു: 

ബ്ലഡ് കാൻസർ പൂർണ്ണമായും സുഖപ്പെടുത്താൻ അവകാശപ്പെടുന്ന ഈ മരുന്ന് സൗജന്യമായി ലഭിക്കുമോ…?

നിഗമനം 

പോസ്റ്റിലെ സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണ്. അഡയാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട്  lmitinef mercilet എന്ന മരുന്ന് അർഹതയുള്ളവർക്ക് മാത്രമാണ് സൗജന്യമായി നൽകുന്നത്. മാത്രമല്ല എല്ലാത്തരം ബ്ലഡ് ക്യാൻസറുകളെയും ഈ മരുന്ന് സുഖപ്പെടുത്തും എന്ന സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പലതരം ബ്ലഡ് കാന്‍സറുകള്‍ക്ക് വിവിധ തരത്തിലുള്ള മരുന്നുകളാണ് ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:RAPID FC: ബ്ലഡ് ക്യാൻസർ സുഖപ്പെടുത്തുന്ന സൌജന്യ മരുന്ന് – പഴയ വ്യാജസന്ദേശം വീണ്ടും വൈറല്‍

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.