കോള കമ്പനി ജീവനക്കാരന് എബോള വൈറസ്- പഴയ വ്യാജ സന്ദേശം വീണ്ടും വൈറലാകുന്നു…

സാമൂഹികം

ഒരു പഴയ വൈറല്‍ സന്ദേശം വീണ്ടും പ്രചരിക്കുന്നുണ്ട്. കൂള്‍ ഡ്രിങ്ക്സ് കമ്പനിയിലെ ജീവനക്കാരന് എബോള വൈറസ് ബാധിച്ചുവെന്നാണ് സന്ദേശം. 

പ്രചരണം 

ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ഹൈദരാബാദ് പോലീസ് ഈ വിവരം നൽകിയിട്ടുണ്ടെന്നും ഇത് വാർത്താ ചാനലായ എൻഡിടിവി സംപ്രേഷണം ചെയ്യുകയും ചെയ്തു എന്ന അവകാശവാദമാണ് സന്ദേശത്തിലെ ഏറ്റവും ഗുരുതരമായ ഭാഗം. പാനീയങ്ങള്‍ കുടിച്ച് മരണത്തോട് മല്ലിടുന്നവരുടെത് എന്ന മട്ടില്‍ ചില ചിത്രങ്ങളും വീഡിയോകളും സന്ദേശത്തിനൊപ്പം ഷെയർ ചെയ്യുന്നുണ്ട്. വാട്ട്സ് അപ്പില്‍ പ്രചരിക്കുന്ന സന്ദേശമാണ് ആദ്യം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്.  

ഉന്നയിക്കുന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. ഫെസ്ബുക്കിലും സമാന പ്രചരണം നടക്കുന്നുണ്ട്: അവകാശപ്പെടുന്നത് ഇങ്ങനെ: “ഇന്ത്യയിലുടനീളമുള്ള ഹൈദരാബാദ് പോലീസ് നൽകുന്ന വിവരങ്ങൾ എല്ലാ സുഹൃത്തുക്കൾക്കും അയയ്ക്കുക. Maza, Fanta, 7up, Coca Cola, Mountain Dio, Pepsi തുടങ്ങിയ ശീതളപാനീയങ്ങൾ അടുത്ത കുറച്ച് ദിവസത്തേക്ക് കുടിക്കരുത്. കമ്പനിയിലെ ജീവനക്കാരിലൊരാൾക്ക് മാരകമായ എബോള വൈറസ് ബാധിച്ചു. ഇന്നലെ എൻഡിടിവി ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എത്രയും വേഗം ഈ സന്ദേശം അയച്ച് സഹായിക്കൂ. ഈ സന്ദേശം നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് അയക്കുക. നിങ്ങൾക്ക് കഴിയുന്നത്ര പങ്കിട്ടതിന് നന്ദി. നിങ്ങൾക്ക് 07:12 Google ലെൻസ് ഉപയോഗിച്ച് വിവർത്തനം ചെയ്തിട്ടുണ്ട്”

FB post | archived link

വസ്തുത ഇങ്ങനെ 

ഏതാണ്ട് 2017 മുതല്‍ ഇതേ സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  തങ്ങളുടെ പേര് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണെന്ന് 2019 ജൂലൈ 12 ന് ഹൈദരാബാദ് പോലീസ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കൂൾ ഡ്രിങ്ക്‌സിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളും ഹൈദരാബാദ് സിറ്റി പോലീസിന്‍റെ മുന്നറിയിപ്പും വ്യാജമാണെന്നും ഹൈദരാബാദ് സിറ്റി പോലീസ് ഇത് സംബന്ധിച്ച് ഒരു സന്ദേശവും പുറത്തുവിട്ടിട്ടില്ലെന്നും അവർ ട്വീറ്റ് ചെയ്തു.

വാട്ട്സ് അപ്പില്‍ പ്രചരിക്കുന്ന വീഡിയോയുടെ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ തെറ്റായ പ്രചാരണമാണ് നടത്തുന്നത് എന്നുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചു.  

തെലങ്കാനയിലെ ഒരു എസ്ഐ ഭാര്യയെ മര്‍ദ്ദിച്ച വീഡിയോ  വൈറലായതാണ്. 2018 ലായിരുന്നു സംഭവം. തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡെമിൽ നിന്നുള്ള ഒരു പോലീസ് സബ് ഇൻസ്പെക്ടർ തന്റെ അമ്മായിയമ്മയെയും ഭാര്യയെയും ക്രൂരമായി ആക്രമിച്ചു, അയൽക്കാർ സംഭവം ചിത്രീകരിക്കുകയും ചെയ്തു. മനുഗുരു സ്വദേശിനിയുമായി ജിതേന്ദറിന് വിവാഹേതര ബന്ധമുണ്ടായിരുന്നു

കൊക്കകോള കുപ്പികളുടെ റിവേഴ്സ് ഇമേജ് തിരച്ചിൽ ഒരു പാക്കിസ്ഥാൻ വെബ്‌സൈറ്റായ മാംഗോബാസിന്‍റെ ലേഖനം ലഭിച്ചു.  2015 സെപ്തംബർ 26 ന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ കൊക്കകോള കുപ്പികളുടെ വൈറൽ ഫോട്ടോയുണ്ട്. ഗുജ്രൻവാല പോലുള്ള നഗരങ്ങളിൽ വ്യാജ കൊക്കകോള ഫാക്ടറികൾ റെയ്ഡ് ചെയ്തതായി ലേഖനത്തിൽ പറയുന്നു.

അടുത്ത ഫോട്ടോയുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍  എന്‍ഡിടിവി പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ലഭിച്ചു. 

റിപ്പോർട്ട് അനുസരിച്ച്, “ഞായറാഴ്ച വൈകുന്നേരം പതാക താഴ്ത്തൽ ചടങ്ങ് കഴിഞ്ഞ് മിനിറ്റുകൾക്ക് ശേഷം പാകിസ്ഥാനിലെ ലാഹോറിലെ വാഗാ അതിർത്തിയിൽ നടന്ന ചാവേർ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരേഡ് ഗ്രൗണ്ടിന്റെ കവാടത്തിൽ ആളുകൾ തടിച്ചുകൂടിയശേഷം ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പഞ്ചാബ് പോലീസ് ഇൻസ്പെക്ടർ ജനറൽ മുഷ്താഖ് സുഖേരയെ ഉദ്ധരിച്ച് വാർത്താ ഏജൻസി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഇൻസ്‌പെക്ടർ ജനറൽ ഇത് ചാവേർ ആക്രമണമാണെന്ന് സ്ഥിരീകരിച്ചു. സ്‌ഫോടനം നടത്തിയത് ചെറുപ്പക്കാരനാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.”

.തെറ്റായ പ്രചരണമാണ് പോസ്റ്റിലൂടെ നടത്തുന്നത്. 

നിഗമനം

പോസ്റ്റിലെ സന്ദേശം വ്യാജമാണ്, സന്ദേശത്തോടൊപ്പം പങ്കുവെച്ച ഫോട്ടോകൾ ബന്ധമില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. യാതൊരു ബന്ധവുമില്ലാത്ത, വര്‍ഷങ്ങള്‍ പഴക്കമുള്ള ചിത്രങ്ങളും വീഡിയോയുമാണ് തെറ്റായ അവകാശവാദത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കോള കമ്പനി ജീവനക്കാരന് എബോള വൈറസ്- പഴയ വ്യാജ സന്ദേശം വീണ്ടും വൈറലാകുന്നു…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.